Home
Mobile

ഡൈമെൻസിറ്റി 1000 SoC പ്രോസസറുമായി റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ അവതരിപ്പിച്ചു: വില, സവിശേഷതകൾ

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ ചൈനയിൽ അവതരിപ്പിച്ചു. ഇതിനകം റിയൽ‌മി എക്‌സ് 7 5 ജി, റിയൽ‌മി എക്‌സ് 7 പ്രോ 5 ജി എന്നിവ ഉൾപ്പെടുന്ന സീരീസിൽ വരുന്ന ഏറ്റവും പുതിയ മോഡലാണ് ഈ സ്മാർട്ട്ഫോൺ. സെപ്റ്റംബറിൽ ചൈനയിൽ അവതരിപ്പിച്ച ഈ രണ്ട് മോഡലുകളും ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിലെത്തിച്ചു. ട്രിപ്പിൾ റിയർ ക്യാമറകൾ, 360 ഹെർട്സ് ടച്ച് സാംപ്ലിംഗ് നിരക്ക്, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവ പുതിയ റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാഡ് റിയർ ക്യാമറകളുമായി വരുന്ന റിയൽ‌മി എക്‌സ് 7 പ്രോ 5 ജി, ഒരൊറ്റ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിൽ വിപണിയിൽ വരുന്നു.

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ: വിലയും, വിൽ‌പനയും

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ: വിലയും, വിൽ‌പനയും

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ ചൈനയിൽ 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 2,299 (ഏകദേശം 25,600 രൂപ), 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് സി‌എൻ‌വൈ 2,599 (ഏകദേശം 29,000 രൂപ) വിലയുണ്ട്. ബ്ലാക്ക് ഫോറസ്റ്റ്, കാസിൽ സ്കൈ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. റിയൽ‌മി ചൈന ഓൺലൈൻ സ്റ്റോർ വഴി ഇത് വിൽപ്പനയ്ക്ക് ലഭ്യമാണ്.

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ: സവിശേഷതകൾ

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ: സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി റിയൽമി യുഐ 2.0 ൽ പ്രവർത്തിക്കുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് വരെ ടച്ച് സാമ്പിൾ റേറ്റ്, 92.1 ശതമാനം സ്‌ക്രീൻ ടൂ ബോഡി റേഷിയോയുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. ഡിസിഐ-പി 3 വൈഡ് കളർ ഗാമറ്റിന്റെ 100 ശതമാനം കവറേജോടുകൂടിയ 1,200 നൈറ്റ്‌സ് ഏറ്റവും ഉയർന്ന ബറൈറ്നെസാണ് ഡിസ്‌പ്ലേയിലുള്ളത്. 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ: ക്യാമറ സവിശേഷതകൾ

റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻ: ക്യാമറ സവിശേഷതകൾ

ഇതിൽ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ എഫ് / 1.8 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.25 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 4 സിമി ഫോക്കൽ ലെങ്ത് എഫ്/ 2.4 അപ്പർച്ചറുള്ള ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ എന്നിവ ഉൾപ്പെടുന്ന റിയൽമി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷനിൽ വരുന്നു. മുൻവശത്ത്, എഫ് / 2.5 അപ്പേർച്ചറുള്ള 32 മെഗാപിക്സൽ സെൻസർ ഉണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ റിയൽമി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷനിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ വേരിയന്റിന് സപ്പോർട്ട് നൽകുന്നത്. റിയൽമി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷന് 170 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
In China, the Realme X7 Pro Extreme Edition has been released. The phone is the newest addition to the Realme X7 5G and Realme X7 Pro 5G sequence, which already includes the Realme X7 5G and Realme X7 Pro 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X