റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം ഇന്ത്യയിൽ റിയൽ‌മി എക്‌സ് 7 മാക്‌സായി അവതരിപ്പിച്ചേക്കും

|

റിയൽ‌മി 8 5 ജി സ്മാർട്ട്‌ഫോൺ ലൈനപ്പിനുപുറമെ ഇന്ത്യയ്‌ക്കായുള്ള പുതിയ റിയൽ‌മി 5 ജി സ്മാർട്ട്‌ഫോൺ ഉടൻ വരുന്നതാണ്. ഈ വർഷം ആദ്യം അവതരിപ്പിച്ച റിയൽ‌മി എക്‌സ് 7 5 ജി സീരീസിൽ കമ്പനി പുതിയ ഹാൻഡ്‌സെറ്റ് കൊണ്ടുവരുമെന്ന് പറയുന്നു. റിയൽ‌മി എക്‌സ് 7 മാക്‌സ്, റിയൽ‌മി എക്‌സ് 7 5 ജിയിലും റിയൽ‌മി എക്‌സ് 7 5 ജി പ്രോയിലും ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന റിയൽ‌മി സ്മാർട്ട്‌ഫോൺ എന്താണ് നമുക്ക് പുതിയതായി നൽകുവാൻ പോകുന്നതെന്ന് പരിശോധിക്കാം.

കൂടുതൽ വായിക്കുക: റിയൽ‌മി സ്മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും ഓഫറുകളുമായി റിയൽ‌മി ഡെയ്‌സ് സെയിൽ‌ ഇന്ന്‌ ആരംഭിക്കുന്നു

റിയൽ‌മി എക്‌സ് 7 മാക്‌സ്: ഇന്ത്യയിൽ ലോഞ്ച് ചെയ്യ്തേക്കും

റിയൽ‌മി എക്‌സ് 7 മാക്‌സ്: ഇന്ത്യയിൽ ലോഞ്ച് ചെയ്യ്തേക്കും

റിയൽ‌മി എക്‌സ് 7 മാക്‌സിൻറെ വികസനം ട്വിറ്ററിലെ ഒരു ടിപ്പ്സ്റ്റർ നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. ട്വീറ്റിൽ ഈ ഹാൻഡ്‌സെറ്റിൻറെ പേര് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും ഇത് കമ്പനിയുടെ അടുത്ത ഒരു ഫ്രന്റ്ലൈൻ സ്മാർട്ഫോണായി വരുമെന്ന് പറയുന്നു. അടുത്തിടെ ചൈനയിൽ ഔദ്യോഗികമായി അവതരിപ്പിച്ച റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷൻറെ പുനർ‌നാമകരണം ചെയ്ത എഡിഷനാണ് ഈ ഹാൻഡ്‌സെറ്റ് എന്ന് അഭ്യൂഹങ്ങൾ പറയുന്നു. ഇതിനെ കുറിച്ച് കമ്പനി ഇതുവരെ ഒരു സ്ഥിരീകരണമോ ഔദ്യോഗികമായി ഏതെങ്കിലും പ്രസ്താവനയോ പുറത്തുവിട്ടിട്ടില്ല. അതിനാൽ, ഈ വിവരങ്ങൾ എത്രമാത്രം വസ്തുതാപരമാണെന്ന് നമുക്ക് ഉറപ്പ് പറയുവാൻ കഴിയില്ല. എന്നാൽ, ഇതുവരെ പേര് ലഭിക്കാത്ത റിയൽ‌മി സ്മാർട്ട്‌ഫോണുകൾ‌ അടുത്തിടെ ഓൺ‌ലൈനിൽ‌ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസർ ലഭിക്കുമെന്ന കാര്യവും ഇതുവരെ സ്ഥിതികരിച്ചിട്ടില്ല.

ഈ പ്രോസസ്സറാണ് റിയൽ‌മി എക്‌സ് 7 പ്രോ എക്‌സ്ട്രീം എഡിഷനെ സപ്പോർട്ട് ചെയ്യുന്നതെന്ന് പറയുന്നു. എന്നാൽ, റീബ്രാൻഡ് ചെയ്ത ചില സ്മാർട്ട്‌ഫോണുകൾ റിയൽ‌മി വിപണിയിൽ അവതരിപ്പിച്ചു. അതിനാൽ, ഈ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ശരിയാണെന്ന് പ്രസ്താവിക്കപ്പെട്ടാൽ എക്‌സ് 7 മാക്സ്, എക്‌സ് 7 പ്രോ എന്നിവ എക്‌സ്ട്രീം എഡിഷൻറെ അതേ സവിശേഷതകളുമായി വരുമെന്ന് പ്രതീക്ഷിക്കാം. റിയൽ‌മി എക്‌സ് 7 മാക്‌സിൻറെ വില 30,000 രൂപയ്‌ക്ക് മുകളിലാണ്. ഇത് ചൈനയിൽ നൽകിയിരിക്കുന്ന വിലയേക്കാൾ അല്പം കൂടുതലാണ്. സി‌എൻ‌വൈ 2,299 എന്ന വിലയിലാണ് ഹാൻഡ്‌സെറ്റ് പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 25,700 രൂപയാണ് വില. കൂടാതെ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്. അതിനാൽ, റിയൽ‌മി എക്‌സ് 7 മാക്‌സ് ഈ ഒരു കോൺഫിഗറേഷനിൽ ലഭിക്കുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.

റിയൽ‌മി എക്‌സ് 7 മാക്‌സ്

64 എംപി മെയിൻ സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും റിയൽ‌മി എക്‌സ് 7 മാക്‌സിൽ പ്രതീക്ഷിക്കാം. 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.55 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ ഈ ഹാൻഡ്‌സെറ്റിൽ അവതരിപ്പിക്കുന്നത്. പഞ്ച്-ഹോൾ വരുന്ന മുൻവശത്ത് 32 എംപി സെൽഫി ക്യാമറ നൽകിയേക്കും. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്സെറ്റിനുള്ളത്.

സോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചുസോണി എക്‌സ്‌പീരിയ 1 III, എക്‌സ്‌പീരിയ 5 III, എക്‌സ്‌പീരിയ 10 ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു

Best Mobiles in India

English summary
The company will release a new smartphone in the Realme X7 5G series, which was revealed earlier this year. The Realme X7 Max is scheduled to be released alongside the Realme X7 5G and Realme X7 5G Pro smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X