Home
Mobile

സ്നാപ്ഡ്രാഗൺ 860 പ്രോസസറുമായി റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷൻ വരുന്നു: വിശദാംശങ്ങൾ

റിയൽ‌മി എക്‌സ് 7 സീരീസ് അടുത്തയാഴ്ച അവതരിപ്പിക്കുവാൻ പോകുന്നതായി റിപ്പോർട്ട്. ഇതിനെക്കുറിച്ച് ഇപ്പോൾ തന്നെ ധാരാളം വിശദാംശങ്ങൾ വെളിപ്പെടുത്തിക്കഴിഞ്ഞു. ഉയർന്ന പ്രകടനത്തെ കേന്ദ്രീകരിച്ചുള്ള ഈ പ്രീമിയം മോഡലുകൾ ഒരു സ്മാർട്ഫോൺ സീരീസ് സൃഷ്ടിക്കാൻ പോകുകയാണ്. റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ തുടങ്ങിയ ഹാൻഡ്സെറ്റുകൾക്ക് മീഡിയടെക് പ്രോസസറുകൾ ലഭിക്കുമെങ്കിലും മറ്റൊരു ക്വാൽകോം മോഡലും ഇതോടപ്പം വരുന്നു.

റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷൻ

റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷൻ

91 മൊബൈൽ‌സ് കണ്ടെത്തിയ ചോർന്ന പോസ്റ്ററിൽ ക്വാൽകോം മോഡലുമായി വരുന്നത് റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷൻ എന്ന് വിളിക്കുന്ന ഒരു ഹാൻഡ്‌സെറ്റാണ്. ഈ സ്മാർട്ഫോണിന് ഒരു പുതിയ സ്‌നാപ്ഡ്രാഗൺ 800 സീരീസ് ചിപ്‌സെറ്റാണ് ലഭിക്കുന്നത്. റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ പതിപ്പിൽ സ്‌നാപ്ഡ്രാഗൺ 860 ചിപ്‌സെറ്റ് ഉൾപ്പെടുത്തുമെന്ന് പോസ്റ്റർ സ്ഥിരീകരിക്കുന്നു. സ്നാപ്ഡ്രാഗൺ 800 സീരീസിന്റെ ഭാഗമായ ക്വാൽകോമിൽ നിന്നുള്ള പ്രഖ്യാപിക്കാത്ത SoC ചിപ്‌സെറ്റാണ് ഇത്.

റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷൻ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷൻ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

സ്നാപ്ഡ്രാഗൺ 865 ന് സമാനമായി ഈ ചിപ്സെറ്റ് പോസ്റ്റർ സ്ഥിരീകരിച്ച 5 ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കും. നിലവിൽ ഈ ചിപ്പിന്റെ സവിശേഷതകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. റിയൽ‌മി പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരിക്കും ക്വാൽകോം ചിപ്പ് പ്രഖ്യാപിക്കുന്നത്. സാധാരണ 865 നെ അപേക്ഷിച്ച് സ്നാപ്ഡ്രാഗൺ 860 5 ജി ഒരു താങ്ങാനാവുന്ന SoC ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷനിൽ 4,500 mAh ബാറ്ററിയാണ് വരുന്നത്.

റിയൽ‌മി എക്‌സ് 7, റിയൽ‌മി എക്‌സ് 7 പ്രോ

ഈ സ്മാർട്ട്ഫോണിന്റെ രൂപകൽപ്പന റിയൽ‌മി എക്‌സ് 7 ന്റെ റെൻഡറുകൾ‌ക്ക് സമാനമാണ്. അതിനാൽ, ചതുരാകൃതിയിലുള്ള ക്യാമറ ഹമ്പിനൊപ്പം പരിചിതമായ ഒരു ഡിസൈൻ നിങ്ങൾ കാണും. റിയൽ‌മി ബോൾഡ് ലോഗോയും പ്ലെയർ എഡിഷനിൽ ഉണ്ടായിരിക്കാം. എക്സ് 7 സീരീസ് ഉപയോഗിച്ച്, റിയൽമിക്ക് പ്രായമാകുന്ന എക്സ് 50 സീരീസ് മാറ്റിസ്ഥാപിക്കാനാകും. റിയൽ‌മി എക്‌സ് 7, റിയൽ‌മി എക്‌സ് 7 പ്രോ എന്നിവ മീഡിയടെക് ഫ്രന്റ്ലൈൻ ചിപ്‌സെറ്റുമായി വരുമെന്ന് പറയുന്നു.

സ്‌നാപ്ഡ്രാഗൺ 860 6 ജി ചിപ്‌സെറ്റ്

ഡൈമെൻസിറ്റി 800 യു റിയൽ‌മി എക്‌സ് 7 നെ ശക്തിപ്പെടുത്തും, എന്നാൽ ഡൈമെസ്നിറ്റി 1000+ ചിപ്‌സെറ്റ് പ്രോ മോഡലിന്റെ ഭാഗമാകും. സ്‌നാപ്ഡ്രാഗൺ 860 6 ജി ചിപ്‌സെറ്റ് ലഭിക്കുന്ന ഒരേയൊരു ഹാൻഡ്‌സെറ്റാണ് റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷൻ. റിയൽ‌മി എക്‌സ് 7 പ്രോ പ്ലെയർ എഡിഷനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.

More from GizBot

Best Mobiles in India

English summary
The Realme X7 series will debut next week, and there has already been a lot of speculation about it. The series will spawn high-performance Premium Models. Although MediaTek chips will be used for the Realme X7 and X7 Pro, there is yet another Qualcomm model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X