റിയൽമി എക്‌സ് 7 പ്രോയുടെ ഗ്ലോബൽ ലോഞ്ച് ഡിസംബർ 17 ന്: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
റിയൽമി എക്‌സ് 7 പ്രോ എന്ന ഒരു പുതിയ സ്മാർട്ട്‌ഫോൺ ആഗോള വിപണിയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ. ഈ വർഷം സെപ്റ്റംബർ മാസത്തിലാണ് ചൈനയിൽ ഈ സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചത്. ഡിസംബർ 17 ന് ഹാൻഡ്‌സെറ്റ് ആഗോളവിപണിയിലെത്തുമെന്ന് ടെക് മാധ്യങ്ങൾ സ്ഥിതീകരിച്ചു. ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമോ ഇല്ലയോ എന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എക്‌സ് 7 പ്രോയുടെ ചൈനീസ് എഡിഷൻ റിയൽമി ആഗോള വിപണിയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനർത്ഥം, ഗ്ലോബൽ എഡിഷൻറെ സവിശേഷതകകളും ഒരുപോലെ ആയിരിക്കും. 6.55 ഇഞ്ച് അമോലെഡ് സ്‌ക്രീനിൽ പഞ്ച്-ഹോൾ ഡിസൈനിൽ വരുന്ന റിയൽമി എക്‌സ് 7 പ്രോ ഒരു ഫുൾ എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 1000+ ചിപ്‌സെറ്റാണ് റിയൽമി എക്‌സ് 7 പ്രോയ്ക്ക് കരുത്തേകുന്നത്.

മുൻവശത്തെ ക്യാമറയിൽ 64 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ സൂപ്പർവൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുൾപ്പെടെ നാല് ക്യാമറകളാണ് റിയൽമി എക്‌സ് 7 പ്രോയിൽ നിറഞ്ഞിരിക്കുന്നത്. സെൽഫികൾ പകർത്തുന്നതിനായി 32 മെഗാപിക്സൽ ക്യാമറയും ഇതിൽ വരുന്നു. റിയൽമി യുഐ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഹാൻഡ്‌സെറ്റിന് 65 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎച്ച് ബാറ്ററിയാണ് വരുന്നത്.

6 ജിബി റാം, 8 ജിബി റാം എന്നിവയുൾപ്പെടെ രണ്ട് റാം വേരിയന്റുകളിലും 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ് വരുന്ന ഒരൊറ്റ സ്റ്റോറേജ് മോഡലിലുമാണ് ഈ സ്മാർട്ട്‌ഫോൺ വരുന്നത്. റിയൽമിക്ക് ആഗോള വിപണിയിൽ റിയൽമി എക്‌സ് 7 പ്രോയുടെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ, ബേസിക് റിയൽമി എക്‌സ് 7 എപ്പോൾ ആഗോള വിപണിയിൽ എത്തുമെന്നതിനെക്കുറിച്ച് റിപ്പോർട്ടുകളൊന്നുമില്ല.

റിയൽമിക്ക് 2020ൽ ഇന്ത്യയിൽ മികച്ച രീതിയിൽ വാണിജ്യമുണ്ടായിരുന്നു. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ഹോം ഡിവൈസുകൾ, ട്രൂ വയർലെസ് ഇയർബഡുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ബാൻഡുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിൽ വരുന്ന പ്രോഡക്റ്റുകൾ കമ്പനി അവതരിപ്പിച്ചു. ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ സ്മാർട്ട് വാച്ച് എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യവും റിയൽമി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications








