റിയൽ‌മി എക്‌സ് 7 പ്രോ 5 ജി ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

|

അടുത്തിടെ വന്ന ഒരു റിപ്പോർട്ടിന്റെയും റിയൽ‌മിയിൽ നിന്നുള്ള നിരവധി സൂചനകളുടെയും അടിസ്ഥാനത്തിൽ, റിയൽ‌മി എക്‌സ് 7 സീരീസ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് പറയുന്നു. ഇത്തവണ അത് രാജ്യത്ത് മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി 5 ജി ചിപ്പുകളുടെ കരുത്തുമായിട്ടായിരിക്കും വിപണിയിലേക്ക് വരുന്നത്. മീഡിയടെക്കിൽ നിന്നുള്ള ഫ്രന്റ്ലൈൻ സീരീസാണ് ഡൈമെൻസിറ്റി സീരീസ് ചിപ്പുകൾ. ഇത് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്നാപ്ഡ്രാഗൺ 800 ചിപ്സെറ്റ് സീരീസുമായി മത്സരിക്കുന്നു.

റിയൽ‌മി എക്‌സ് 7 പ്രോ സീരീസ്

മീഡിയടെക് ഡൈമെസ്നിറ്റി 1000 ചിപ്പിൽ പ്രവർത്തിക്കുന്ന റിയൽ‌മി എക്‌സ് 7 പ്രോ സീരീസ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുവെന്ന് ടെക്രഡാറിൽ നിന്നുള്ള ഒരു റിപ്പോർട്ട് കാണിക്കുന്നു. ഈ ഹാൻഡ്‌സെറ്റ് 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന മീഡിയടെക്കിൽ നിന്നുള്ള ആദ്യത്തേതാണ്. ഇതുവരെ 5 ജി ചിപ്പുകൾ രാജ്യത്ത് 5 ജി പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട്‌ഫോണുകളിൽ പ്രവർത്തിപ്പിച്ച ക്വാൽകോമാണ്. 765 ജി, 865 സീരീസ് ചിപ്പുകൾ ഇതുവരെയുള്ള ഇന്ത്യയുടെ 5 ജി സ്മാർട്ട്‌ഫോണുകളെ ശക്തിപ്പെടുത്തുന്നു.

റിയൽ‌മി എക്‌സ് 7 പ്രോ സീരീസ് ഉടൻ ഇന്ത്യയിലേക്ക് വരുന്നു

റിയൽ‌മി എക്‌സ് 7 പ്രോ സീരീസ് ഉടൻ ഇന്ത്യയിലേക്ക് വരുന്നു

എക്‌സ് 7 പ്രോ സീരീസ് ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നില്ല. ഡൈമെൻസിറ്റി ചിപ്പ് ഉപയോഗിച്ച് ഒരു സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്ന ഒരേയൊരു ഒഇഎം ആയിരിക്കും റിയൽ‌മി. എന്നാൽ, മീഡിയടെക് വക്താവ് സൂചിപ്പിച്ചതുപോലെ മറ്റ് നിർമ്മാതാക്കൾ അടുത്ത വർഷം ഈ ചിപ്പ് ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ആഗോളതലത്തിൽ വിവോ, ഐക്യുഒ, റെഡ്മി എന്നിവ മീഡിയടെക് ഡൈമെൻസിറ്റി സീരീസ് ചിപ്പുകളുമായി വരുന്ന സ്മാർട്ട്ഫോണുകൾ പുറത്തിറക്കി.

റിയൽ‌മി എക്‌സ് 7 പ്രോ

ഇപ്പോൾ ചൈനീസ് വിപണിയിൽ വിൽക്കുന്ന റിയൽ‌മിയിൽ നിന്നുള്ള ഒരു ഫ്രന്റ്ലൈൻ ഗ്രേഡ് സ്മാർട്ട്ഫോണാണ് റിയൽ‌മി എക്‌സ് 7 പ്രോ. 6.55 ഇഞ്ച് അമോലെഡ് എഫ്എച്ച്ഡി + ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഫോണിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസർ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

മീഡിയടെക് ഡൈമെസ്നിറ്റി 1000

എക്‌സ് 7 പ്രോ ആൻഡ്രോയിഡ് 10ൽ റിയൽ‌മി യുഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. എന്നാൽ, അപ്‌ഡേറ്റ് ചെയ്‌ത റിയൽ‌മി യുഐ ഉപയോഗിച്ച് ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് നേടുന്ന ആദ്യ ഇൻ-ലൈനായിരിക്കാം ഇത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുള്ള റിയൽ‌മി എക്‌സ് 7 പ്രോയ്ക്ക് പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് വരുന്നത്. കൂടാതെ, മാക്രോ, മോണോക്രോം ഫോട്ടോകൾക്കായി രണ്ട് 2 മെഗാപിക്സൽ ക്യാമറകളുടെ സെറ്റപ്പുണ്ട്. 32 മെഗാപിക്സലിന്റെ മുൻ ക്യാമറ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്നു. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിന് കമ്പനി നൽകിയിരിക്കുന്നത്.

റിയൽ‌മി എക്‌സ് 7 പ്രോ ലോഞ്ച്

മീഡിയടെക് ഡൈമെൻസിറ്റി ചിപ്പുകൾ ഉള്ളതിനാൽ വ്യത്യസ്തങ്ങളായ ചിപ്പുകളുള്ള രണ്ട് ഫ്രന്റ്ലൈൻ ലൈനപ്പുകൾ റിയൽമിക്ക് ഉണ്ടെന്ന് വ്യക്തമാകും. എക്‌സ് 50 സീരീസ് സ്നാപ്ഡ്രാഗൺ 800 സീരീസ് ചിപ്പുകളെ ആശ്രയിക്കുന്നു. എന്നാൽ, എക്‌സ് 7 ഉം അതിന്റെ പിൻഗാമികളും കൂടുതൽ താങ്ങാനാവുന്ന മീഡിയടെക് ഫ്ലാഗ്ഷിപ്പ് ചിപ്പുകൾ സ്മാർട്ഫോണുകളിൽ ഉപയോഗിക്കും.

Best Mobiles in India

English summary
The Realme X7 series is coming to India, based on a recent report and many hints from Realme, and this time, Mediatek's Dimensity 5G chips will debut in the region. The Dimensity chip series is the MediaTek flagship series and, in terms of raw output, it competes with the Snapdragon 800 series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X