Home
Mobile

സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായി റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ 5 ജി സ്മാർട്ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

റിയൽ‌മിയുടെ ഒരു ഓൺലൈൻ ഇവന്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റിയൽ‌മി എക്‌സ് 7, റിയൽ‌മി എക്‌സ് 7 പ്രോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺപ്ലസ് നോർഡ്, ഷവോമി എംഐ 10 ഐ തുടങ്ങിയ മിഡ് റേഞ്ച് 5 ജി സ്മാർട്ട്‌ഫോണുകളുമായി ഈ പുതിയ ഹാൻഡ്‌സെറ്റുകൾ വിപണിയിൽ മത്സരിക്കും. രണ്ട് സ്മാർട്ഫോണുകളിലും 5 ജി സപ്പോർട്ട്, 65W വരെ ഫാസ്റ്റ് ചാർജിംഗ്, സൂപ്പർ അമോലെഡ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്ന സവിശേഷതകളുണ്ട്. റിയൽ‌മി എക്‌സ് 7, റിയൽ‌മി എക്‌സ് 7 പ്രോ എന്നിവ ഫെബ്രുവരി 10 മുതൽ റിയൽ‌മി എക്‌സ് 7 പ്രോയ്ക്കും ഫെബ്രുവരി 12 മുതൽ റിയൽ‌മി എക്‌സ് 7 ന് ഫ്ലിപ്പ്കാർട്ട്, റിയൽ‌മി.കോം, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ലഭ്യമാകും.

റിയൽ‌മി എക്‌സ് 7, എക്‌സ് 7 പ്രോ: ഇന്ത്യയിലെ വില

ബേസിക് 6 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും, 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയുമാണ് റിയൽ‌മി എക്‌സ് 7 ന് വില നൽകിയിരിക്കുന്നത്. 8 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡലിന് വില 29,999 രൂപ മുതൽ ആരംഭിക്കുന്നു, എന്നാൽ റിയൽ‌മി എക്‌സ് 7 പ്രോ കുറച്ചുകൂടി വിലയേറിയതായിരിക്കും. രണ്ട് ഡിവൈസുകളും ഫെബ്രുവരി 10 മുതൽ ഫ്ലിപ്കാർട്ട്, റിയൽ‌മി.കോം, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ലഭ്യമാക്കും. റിയൽ‌മി എക്‌സ് 7 സ്‌പേസ് സിൽ‌വർ‌, നെബുല കളർ‌ ഓപ്ഷനുകളിൽ‌ ലഭ്യമാക്കും, കൂടാതെ റിയൽ‌മി എക്‌സ് 7 ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് തുടങ്ങിയ രണ്ട് കളറുകളിൽ‌ ലഭ്യമാക്കും.

റിയൽ‌മി എക്‌സ് 7 പ്രോ: സവിശേഷതകൾ

റിയൽ‌മി എക്‌സ് 7 പ്രോ: സവിശേഷതകൾ

റിയൽ‌മി എക്‌സ് 7 പ്രോയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും 6.55 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സെക്യൂരിറ്റിയും ഉണ്ട്. എആർ‌എം മാലി-ജി 77 എംസി 9 ജിപിയുമായി ജോടിയാക്കിയ 7 എൻ‌എം അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 1000+ 5 ജി പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സ്മാർട്ഫോണുകളിലുണ്ട്. കമ്പനിയുടെ സ്വന്തം റിയൽ‌മി യുഐ സ്കിൻ ഉപയോഗിച്ച് ഇത് ഗൂഗിളിൻറെ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ സപ്പോർട്ട് ചെയ്യുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഇതിൽ വരുന്നു. മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.

റിയൽ‌മി എക്‌സ് 7: സവിശേഷതകൾ

റിയൽ‌മി എക്‌സ് 7: സവിശേഷതകൾ

2400 × 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് ചെറിയ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽ‌മി എക്‌സ് 7ൽ വരുന്നത്. പ്രോ വേരിയന്റിൽ നിന്ന് വ്യത്യസ്തമായി ഇത് 120 ഹെർട്സ് റിഫ്രഷ് റേറ്റിൽ വരുന്നില്ല, പകരമായി 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് അവതരിപ്പിക്കുന്നത്. എആർ‌എം മാലി-ജി 57 എംസി 3 ജിപിയുമായി ജോടിയാക്കിയ ഡൈമെൻസിറ്റി 800 യു 5 ജി പ്രോസസറാണ് ഇതിൽ പ്രവർത്തിക്കുന്നത്. 6 ജിബി / 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ ഹാൻഡ്‌സെറ്റിന് ലഭിക്കും. ആൻഡ്രോയിഡ് 10ൽ റിയൽ‌മി യുഐ പ്ലാറ്റ്‌ഫോമിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിപ്പിക്കുന്നത്. 50W ചാർജിംഗ് സപ്പോർട്ടുള്ള 4,310 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. മറ്റൊരു രസകരമായ ഒരു കാര്യം, കമ്പനി ഉപയോക്താക്കൾക്ക് 65W ഫാസ്റ്റ് ചാർജർ ഇൻ-ബോക്സ് നൽകും എന്നതാണ്. 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസും ജോടിയാക്കിയ 64 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. മുൻവശത്ത്, സെൽഫികൾ എടുക്കുന്നതിനനായി 16 മെഗാപിക്സൽ ഹോൾ-പഞ്ച് ക്യാമറ മൊഡ്യൂളും അവതരിപ്പിക്കുന്നു.

Best Mobiles in India

English summary
Through an online launch event, Realme finally launched its much awaited Realme X7 and Realme X7 Pro in India. These devices will compete against 5G mid-range smartphones such as, among others, the OnePlus Nord, the Xiaomi Mi 10i.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X