റിയൽമി എക്‌സ് 7 സീരീസ് ഇന്ത്യയിൽ ഇന്ന് ഉച്ചയ്ക്ക് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
സ്മാർട്ഫോൺ പ്രേമികൾ കാത്തിരുന്ന പുതിയ റിയൽമി എക്‌സ് 7 പ്രോയും റിയൽമി എക്‌സ് 7 സ്മാർട്ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് കൃത്യം 12:30 യ്ക്ക് തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. റിയൽമി എക്‌സ് 7 സീരീസ് 2020 സെപ്റ്റംബറിൽ ചൈനയിൽ ബജറ്റ് 5 ജി ഫോണുകളായി അവതരിപ്പിച്ചിരുന്നു. യൂട്യൂബിൽ ഈ ഡിവൈസുകൾ അവതരിപ്പിക്കുന്നതിനായി കമ്പനി ഒരു ലൈവ്സ്ട്രീം നടത്തുമെന്ന് വ്യക്തമാക്കി.
ഈ ലൈവ്സ്ട്രീമിൽ വിലയും ലഭ്യതയും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തും. റിയൽമി എക്‌സ് 7 സീരീസ് ഫ്ലിപ്കാർട്ട് വഴി വിൽപനയ്‌ക്കെത്തും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലെ ഒരു പേജ് ചില സവിശേഷതകളും പരമാർശിച്ചിരുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും സെൽഫി ക്യാമറയ്‌ക്കായി ഒരു പഞ്ച്-ഹോൾ കട്ട്‌ഔട്ടും റിയൽമി എക്‌സ് 7 അവതരിപ്പിക്കും.

റിയൽമി എക്‌സ് 7 സീരീസ്: ലോഞ്ച് ഇന്ത്യയിൽ, ലൈവ്സ്ട്രീം
റിയൽമി എക്‌സ് 7 സീരീസിൽ വരുന്ന റിയൽമി എക്‌സ് 7 പ്രോ, റിയൽമി എക്‌സ് 7 സ്മാർട്ഫോണുകൾ ഇന്ന് ഉച്ചയ്ക്ക് 12:30 ന് അവതരിപ്പിക്കും. കമ്പനി റിയൽമി ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ ഒരു ലൈവ്സ്ട്രീം നടത്തും. ഈ വേളയിൽ ഈ ഫോണിൻറെ വിലയും ലഭ്യതയും പങ്കിടും. നിങ്ങൾ ചുവടെയുള്ള ലൈവ്സ്ട്രീം പരിശോധിച്ചാൽ ഈ ഹാൻഡ്സെറ്റുകളുടെ കൂടുതൽ പ്രത്യകതകൾ അറിയുവാൻ സാധിക്കും. റിയൽമി എക്‌സ് 7 ൻറെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും, 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 21,999 രൂപയുമാണ് വില വരുന്നത്.

റിയൽമി എക്‌സ് 7: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റിയൽമി സ്മാർട്ട്ഫോണുകളുടെ കുറച്ച് സവിശേഷതകൾ മാത്രമേ നിലവിൽ ലഭ്യമായിട്ടുള്ളു. മീഡിയടെക് ഡൈമെൻസിറ്റി 800 യു SoC പ്രോസസറിയിരിക്കും റിയൽമി എക്‌സ് 7 ൻറെ പ്രധാന സവിശേഷത. ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 50W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുള്ള 4,310 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും. ഇതിന് 176 ഗ്രാം ഭാരമാണ് വരുന്നത്.

റിയൽമി എക്‌സ് 7: ക്യാമറ സവിശേഷതകൾ
കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച റിയൽമി എക്‌സ് 7 ന് ക്യാമറയുടെ കാര്യത്തിൽ ചില വ്യത്യാസങ്ങൾ വരുന്നുണ്ട്. ഈ ചൈനീസ് വേരിയന്റിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,300 എംഎഎച്ച് ബാറ്ററിയും വരുന്നു.

റിയൽമി എക്‌സ് 7 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
റിയൽമി എക്‌സ് 7 പ്രോയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസറും, 120 ഹെർട്സ് ഡിസ്‌പ്ലേയും വരുന്നു. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പായിരിക്കും ഇതിൽ വരുന്നത്. 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന റിയൽമി എക്‌സ് 7 പ്രോയ്ക്ക് 184 ഗ്രാം ഭാരം വരുന്നു.
റിയൽമി എക്‌സ് 7 പ്രോ: ക്യാമറ സവിശേഷതകൾ
6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിൻറെ ചൈനീസ് വേരിയന്റിൽ വരുന്നത്. 4,500 എംഎഎച്ച് ബാറ്ററിയുടെ സപ്പോർട്ടും ഈ സ്മാർട്ഫോണിലുണ്ട്. മുൻവശത്ത് എഫ് / 2.45 ലെൻസ് വരുന്ന 32 മെഗാപിക്സൽ സെൻസറാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്നത്.


Click it and Unblock the Notifications