ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

Written By:

ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണാണ് സാംസങ് ഗ്യാലക്‌സി എസ്6. മികച്ച ക്യാമറയും, ശക്തമായ ഹാര്‍ഡ്‌വെയറും, ആകര്‍ഷകമായ രൂപകല്‍പ്പനയും ഈ ഫോണിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളാണ്.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ കീഴ്‌പ്പെടുത്തിയോ എന്ന് ഈ പ്രസ്താവനകളിലൂടെ അറിയാം...!

2014 അവസാനത്തില്‍ എത്തിയ ഐഫോണാകട്ടെ വിപണന വിജയത്തിന്റെ അളവുകോലില്‍ പുത്തന്‍ മാനദണ്ഡങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ രണ്ട് ഫോണുകള്‍ തമ്മില്‍ താരതമ്യത്തിന് അതീതമായ വ്യത്യസ്തതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഗ്യാലക്‌സി എസ്6-നെ പിന്നിലാക്കുന്ന ഐഫോണ്‍ 6-ന്റെ സവിശേഷതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

ഗ്യാലക്‌സി എസ്6-ലെ ആന്‍ഡ്രോയിഡില്‍ ടച്ച്‌വിസ് യുഐ സാംസങിന്റെ മറ്റ് ഫോണുകളെക്കാള്‍ മെച്ചമാണെങ്കിലും, ചില സമയങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഭാരിച്ചതായി അനുഭവപ്പെടാം. ഐഒഎസ് ആണ് കുറച്ച് കൂടി സുഗമമായ ഒഎസ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതെന്ന് പറയാം.

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

ഗ്യാലക്‌സി എസ് 6-ന്റെ പുറം ചട്ട ഗൊറില്ലാ ഗ്ലാസ്സ് കൊണ്ട് മൂടിയിരിക്കുന്നത് വിരല്‍പാടുകള്‍ പതിയുന്നതിനും, അഴുക്കുകള്‍ ഒട്ടുന്നതിനും കാരണമാകുന്നു. ഐഫോണിന്റെ പുറം ഭാഗം തീര്‍ത്തിരിക്കുന്നത് അലുമിനിയം കൊണ്ടായതിനാല്‍ ഈ ന്യൂനതക്ക് സ്ഥാനമില്ല.

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

ഗ്യാലക്‌സി എസ്6-ഉം, ഗ്യാലക്‌സി എസ്6 എഡ്ജും ഐഫോണ്‍ 6-മായി രൂപകല്‍പ്പനയില്‍ കടുത്ത മത്സരമാണ് നിലനില്‍ക്കുന്നതെങ്കിലും ഗൊറില്ലാ ഗ്ലാസ്സ് ഉപയോഗിച്ച് സാംസങ് ഫ്ളാഗ്ഷിപ്പുകളുടെ പുറം ഭാഗം മൂടിയിരിക്കുന്നത് മിക്ക ഉപയോക്താക്കള്‍ക്കും അരോചകമാകാന്‍ ഇടയുണ്ട്. ഐഫോണ്‍ 4, ഐഫോണ്‍ 4എസ് എന്നിവയില്‍ ആപ്പിളും ഗ്ലാസ്സിന്റെ ഉപയോഗം തേടിയിരുന്നു.

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

ആപ്പിള്‍ ഐഫോണുകളെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് കാര്യമായ പരാതികളോ, ആശങ്കകളോ കാണാറില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോക്താക്കളുടെ വന്‍ ആശങ്കകള്‍ നാം കേള്‍ക്കുന്നത് ദുര്‍ല്ലഭമല്ല. സ്ഥിരതയുടേയും, വിശ്വാസ്യതയുടേയും കാര്യത്തില്‍ ഐഫോണുകള്‍ മുന്നിട്ട് നില്‍ക്കുന്നു.

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

ഐഒഎസിന്റെ പുതിയ അപ്‌ഡേറ്റുകള്‍ എത്തിയാല്‍, അത് ഉടനെ എല്ലാ ഐഫോണ്‍ ഉപയോക്താക്കളിലും എത്തുന്നതാണ്. എന്നാല്‍ ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് എത്തിയാല്‍, ഫോണുകളിലേക്ക് അതിന്റെ അപ്‌ഡേറ്റുകള്‍ എത്താന്‍ കാലതാമസം എടുക്കുന്നു.

ഗ്യാലക്‌സി എസ്6-ന് പകരം ഐഫോണ്‍ 6 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണം...!

സോഫ്റ്റ്‌വെയറും ഹാര്‍ഡ്‌വെയറും തമ്മിലുളള മികച്ച സമന്വയം ഐഫോണുകളെ വേറിട്ടതാക്കുന്നു. എന്നാല്‍ ഇത്തരത്തിലുളള കുറവുകള്‍ക്കതീതമായ കൂട്ടുകെട്ട് സാംസങിന്റെ ഫ്ളാഗ്ഷിപ്പിന് ഇപ്പോഴും അവകാശപ്പെടാറായിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
reasons to get the Apple iPhone 6 instead of the Samsung Galaxy S6.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot