യുദ്ധഭൂമിയിലെ പുതിയ നായകൻ! ഡ്യുവൽ 50MP ക്യാമറകൾ സഹിതം റെഡ് മാജിക് 10 എയർ ലോഞ്ച് ചെയ്തു
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 കരുത്തുമായി നുബിയ റെഡ്മാജിക് 10 എയർ (REDMAGIC 10 Air) ചൈനയിൽ ലോഞ്ച് ചെയ്തു. റെഡ്മാജിക്കിന്റെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഫുൾ സ്‌ക്രീൻ ഫോണാണ് ഇത് എന്നാണ് പറയപ്പെടുന്നത്, 7.85mm ബോഡി കനം, 1:1 ബാലൻസ്ഡ് വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ, സുഖകരമായി പിടിക്കാൻ കഴിയുന്ന 2.5D വലത് ആംഗിൾ എഡ്ജുകൾ എന്നിവ ഇതിനുണ്ട്. 6.8 ഇഞ്ച് BOE OLED സ്‌ക്രീൻ സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. പ്രോസസറിന് ശക്തമായ പിന്തുണ നൽകാൻ 16GB വരെ റാമും 512GB വരെ സ്റ്റോറേജും ഇതിലുണ്ട്.
റെഡ് കോർ R3 ഗെയിമിംഗ് ചിപ്പ് ആണ് റെഡ്മാജിക് 10 എയറിന്റെ മറ്റൊരു ആകർഷണം. ഇത് ഉപയോക്താവിന്റെ സ്ഥിരമായുള്ള ശീലങ്ങൾ അടിസ്ഥാനമാക്കി വൈബ്രേഷൻ, ലൈറ്റിംഗ്, സൗണ്ട്, എന്നിവയുടെ വ്യക്തിഗതമാക്കിയ ക്രമീകരണങ്ങൾ ഒപ്റ്റിമൈസ് ചെയ്യുകയും കൂടുതൽ വ്യക്തിവും കൃത്യവുമായ ഗെയിം കൺട്രോൺ നൽകുകയും ചെയ്യുന്നു.

ലിക്വിഡ് മെറ്റൽ 2.0 ഉള്ള ICE മാജിക് കൂളിംഗ് സിസ്റ്റം, സൂപ്പർ ലാർജ് 3D ഐസ്-ലെവൽ VC, ഉയർന്ന കാര്യക്ഷമതയുള്ള താപ വിസർജ്ജന വസ്തുക്കളുടെ ഒന്നിലധികം പാളികൾ എന്നിവ റെഡ്മാജിക് 10 എയറിലുണ്ട്. കൂടാതെ രണ്ട് 50MP ക്യാമറകളുടെ സാന്നിധ്യത്താൽ ഇതിലെ ക്യാമറ യൂണിറ്റും ശക്തമാണ്.
റെഡ്മാജിക് 10 എയറിന്റെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8 ഇഞ്ച് ( 2480 x 1116 പിക്സലുകൾ ) ഫുൾ HD+ OLED ഡിസ്പ്ലേ, 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10- ബിറ്റ് കളർ ഡെപ്ത്, 100% DCI- P3 കളർ ഗാമട്ട്, 1300 nits വരെ ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, 2160Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm എന്ന കരുത്തൻ ചിപ്സെറ്റ് സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. അഡ്രിനോ 750 ജിപിയു, 12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റെഡ്മാജിക് ഒഎസ് 10ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
റെഡ്മാജിക് 10 എയറിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. അതിൽ 50MP മെയിൻ ക്യാമറയ്ക്ക് ഒപ്പം 50MP അൾട്രാ വൈഡ് ക്യാമറയും എത്തുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിലുള്ളത്.
ഡ്യുവൽ സിം, 5G NSA /SA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz + 6GHz), ബ്ലൂടൂത്ത് 5.4, GPS (L1/L5)+ GLONASS, USB ടൈപ്പ്-C, NFC, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സ്മാർട്ട് പിഎ, 6000mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും
റെഡ്മാജിക് 10 എയർ 12GB+ 256GB വേരിയന്റിന് 3499 യുവാൻ (ഏകദേശം 40,790 രൂപ) ആണ് വില, 16GB+ 512GB വേരിയന്റ് 4199 യുവാൻ (ഏകദേശം 48,955 രൂപ) വിലയിൽ എത്തുന്നു. ഷാഡോ ബ്ലാക്ക് / ഫ്രോസ്റ്റ് ബ്ലേഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ ഇവ ലഭ്യമാകും.
റെഡ്മാജിക് 10 എയറിന്റെ 16GB+ 512GB ഫ്ലെയിം ഓറഞ്ച് കളർ വേരിയന്റ് 4399 യുവാൻ (ഏകദേശം 51,285 രൂപ) വിലയിൽ എത്തുന്നുണ്ട്. ഇതിനകം തന്നെ ചൈനയിൽ ഈ ഫോണിന്റെ വിൽപ്പന ആരംഭിച്ചു. 164.3×76.6×7.85mm വലിപ്പവും 205 ഗ്രാം ഭാരവും ആണ് റെഡ്മാജിക് 10 എയറിന് ഉള്ളത്.


Click it and Unblock the Notifications








