ഇതിനിടയ്ക്ക് ഇങ്ങേനേം ഒരു സാധനം ഇറങ്ങിയോ, ഇവനാള് കൊള്ളാം...! ഞെട്ടിച്ച് റെഡ്മാജിക് 10 പ്രോ സീരീസ്
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മാജിക് തങ്ങളുടെ പ്രീമിയം ഗെയിമിങ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് രണ്ട് ചുണക്കുട്ടന്മാരെക്കൂടി രംഗത്തിറക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന ലോഞ്ചിൽ റെഡ്മാജിക് 10 പ്രോ(RedMagic 10 Pro), റെഡ്മാജിക് 10 പ്രോ+ (RedMagic 10 Pro+) എന്നീ ഫോണുകളാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിലെ താരമായ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്താക്കിയാണ് രണ്ട് ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. കോമ്പോസിറ്റ് ലിക്വിഡ് മെറ്റൽ കൂളിംഗ് ആദ്യമായി ഈ റെഡ്മാജിക് പ്രോ സീരീസിൽ ഉപയോഗിച്ചിരിക്കുന്നു. റെഡ്മാജിക് 10 പ്രോയുടെ ഇന്റർനാഷണൽ വേർഷൻ ഡിസംബർ 3 ന് അവതരിപ്പിക്കും.
ഗെയിമിങ് ഫോണുകൾ ആയതിനാൽ തന്നെ ഇവയിൽ സാധാരണ പ്രീമിയം സ്മാർട്ട്ഫോണുകളിൽ കാണുന്നതിനെക്കാൾ കിടിലൻ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഇതിൽ പുതിയതായി ഒരു പുതിയ "ഹോട്ട് വീൽസ്" ഹൈ-സ്പീഡ് സെൻട്രിഫ്യൂഗൽ ഫാൻ ഉണ്ട്, കാറ്റിൻ്റെ വേഗത 10% വർദ്ധിപ്പിച്ച് 23,000 rpm ആയി, 3D ഐസ്-സ്റ്റെപ്പ് VC ഏരിയ 18% വർദ്ധിച്ച് 12,000mm² ആയി, സൂപ്പർകണ്ടക്റ്റിംഗ് കോപ്പർ ഫോയിൽ 5,200mm² ആണ്.

കൂടാതെ സ്ക്രീനിന് താഴെയുള്ള ഗ്രാഫീൻ്റെ കനം 30% വർദ്ധിച്ചു. ഫ്ലാറ്റ് ഡിസൈൻ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. 520Hz ഗെയിമിംഗ് ഷോൾഡർ കീകൾ, 0815 X-ആക്സിസ് ലീനിയർ മോട്ടോർ, 1115 സ്റ്റീരിയോ സ്പീക്കറുകൾ, ആക്സസ് കാർഡുകൾ, സിറ്റി ബസ് കാർഡുകൾ, BYD സ്മാർട്ട് കാർ കീകൾ എന്നിവ പിന്തുണയ്ക്കുന്ന മൾട്ടി-ഫംഗ്ഷൻ NFC എന്നിവ ഇവയിലുണ്ട്.
റെഡ്മാജിക് 10 പ്രോ സീരീസിന്റെ പ്രധാന ഫീച്ചറുകൾ: 144Hz റിഫ്രഷ് റേറ്റുള്ള 6.85 ഇഞ്ച് (2688×1216 പിക്സലുകൾ) 1.5K OLED BOE Q9+ ഡിസ്പ്ലേ, 960Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമറ്റ്, 2000 വരെ DC ഡിക്ക് ബ്രൈറ്റ്നസ് , 2592Hz PWM ഡിമ്മിങ് എന്നിവ ഇവയിലുണ്ട്.
കരുത്തൻ ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ ചിപ്സെറ്റിനൊപ്പം അഡ്രിനോ 830 GPU, 12GB / 16GB / 24GB LPDDR5X റാം, 256GB / 512GB / 1TB (UFS 4.0) ഇന്റേണൽ സ്റ്റോറേഡ് എന്നിവയും ഉണ്ടാകും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Redmagic AI OS 10.0ൽ ആണ് പ്രവർത്തനം.
50MP 1/1.5″ ഓമ്‌നിവിഷൻ OV50E40 സെൻസർ, f/1.88 അപ്പേർച്ചർ, OIS, 50MP 120-ഡിഗ്രി (OmniVision OV50D) അൾട്രാ വൈഡ് ലെൻസ്, f/2.2 അപ്പേർച്ചർ, 2MP മാക്രോ (Omni2Vis10) ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റ്. ഫ്രണ്ടിൽ 16MP OmniVision ക്യാമറയും ഉണ്ട്.
സുരക്ഷയ്ക്കായി ഇൻഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറാണ് ഉള്ളത്. ഡ്യുവൽ സിം (നാനോ + നാനോ), ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ 1115K സ്പീക്കറുകൾ, Dongci 0815 ഡ്യുവൽ X-ആക്സിസ് ലീനിയർ മോട്ടോറുകൾ എന്നിവയും ഇവയിലുണ്ട്. 5G NSA /SA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be, ബ്ലൂടൂത്ത് 5.4, GPS (L1/L5)+ ഗ്ലോനാസ്, USB ടൈപ്പ്-C, എൻഎഫ്സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

റെഡ്മാജിക് 10 പ്രോ സീരീസിലെ പ്രോ, പ്രോ പ്ലസ് മോഡലുകൾ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത് ബാറ്ററിയുടെയും ഫാസ്റ്റ് ചാർജിങ്ങിന്റെയും കാര്യത്തിലാണ്. റെഡ്മാജിക് 10 പ്രോ മോഡലിൽ 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 7050mAh ബാറ്ററി എത്തുന്നു. അതേസമയം, 10 പ്രോ+ മോഡലിൽ 80W ഫാസ്റ്റ് ചാർജിംഗ് സഹിതം 6500mAh ബാറ്ററിയാണ് ഉള്ളത്.
റെഡ്മാജിക് 10 പ്രോ Dark Knight/Day Warrior 12GB+256GB മോഡൽ 4999 യുവാൻ (ഏകദേശം 58,425 രൂപ) വിലയിലും 12GB+512GB വേരിയന്റ് 5499 യുവാൻ (ഏകദേശം 64,270 രൂപ) വിലയിലും ലോഞ്ച് ചെയ്തിരിക്കുന്നു. 10 പ്രോയുടെ Deuterium Front Transparent Dark Night/Silver Wing വേരിയന്റിന്റെ 12GB+256GB മോഡലിന് 5299 യുവാനും (ഏകദേശം 61,930 രൂപ), 12GB+512GB വേരിയന്റിന് 5799 യുവാനും (ഏകദേശം 67,780 രൂപ) ആണ് വില.

റെഡ്മാജിക് 10 പ്രോ+ Dark Knight/Day Warrior 16GB+512GB മോഡലിന് 5999 യുവാനും (ഏകദേശം 70,130 രൂപ), Dark Knight 24GB+1TB മോഡലിന് 7499 യുവാനും (ഏകദേശം 87,660 രൂപ), Deuterium Front Transparent Dark Night / Silver Wing 16GB+512GB മോഡലിന് 6299 യുവാനും (ഏകദേശം 73,625 രൂപ) ആണ് വില.
റെഡ്‌മാജിക് 10 ഗോൾഡൻ സാഗ 24GB+1TB ലിമിറ്റഡ് എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. ഇത് സ്വർണ്ണം പൂശിയ പവർ ബട്ടൺ, സ്വർണ്ണം പൂശിയ ലോഗോ, ഗോൾഡൻ VC, ഗോൾഡൻ & സിൽവർ എയർ ഡക്‌റ്റ്, കാർബൺ ഫൈബർ ഹീറ്റ് ഡിസ്‌സിപേഷൻ, സഫയർ ഗ്ലാസ് പ്രൊട്ടക്ഷൻ, എക്‌സ്‌ക്ലൂസീവ് പേഴ്‌സണൽ അസിസ്റ്റൻ്റ് സേവനങ്ങൾ, ഗെയിം ട്രഷർ ബോക്‌സുകൾ, പ്രൊട്ടക്ഷൻ കിറ്റുകൾ എന്നിവ സഹിതമാണ് എത്തുന്നത്. വില 9499 യുവാൻ (ഏകദേശം 1,11,025 രൂപ).


Click it and Unblock the Notifications