Home
Mobile

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ ചിപ്സെറ്റുമായി റെഡ്മാജിക് 10S പ്രോയും 10S പ്രോ പ്ലസും എത്തി

റെഡ്മാജിക് തങ്ങളുടെ 10 പ്രോ സീരീസിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ ചിപ്സെറ്റ് കരുത്തുമായി റെഡ്മാജിക് 10S പ്രോ (RedMagic 10S Pro), റെഡ്മാജിക് 10S പ്രോ+ (RedMagic 10S Pro+) എന്നീ സ്മാർട്ട്ഫോണുകളാണ് ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 23,000 rpm വരെ വേഗതയുള്ള "ഹോട്ട് വീൽസ്" ഹൈ-സ്പീഡ് സെൻട്രിഫ്യൂഗൽ ഫാൻ ഇതിൽ ഉണ്ട്. കൂടാതെ 12,000mm² 3D ഐസ്-സ്റ്റെപ്പ് VC ഏരിയ, 5,200mm² സൂപ്പർകണ്ടക്റ്റിംഗ് കോപ്പർ ഫോയിൽ എന്നിവയും ഇതിൽ ഉണ്ട്.

ബിൽറ്റ്-ഇൻ പിസി എമുലേറ്ററുമായി വരുന്ന ആദ്യ സ്മാർട്ട്ഫോണുകൾ ആണിവ. ന്യൂജനറേഷൻ AI അണ്ടർ-സ്ക്രീൻ ക്യാമറ ടെക്നോളജി പിന്തുണ ഈ സ്മാർട്ട്ഫോണുകളിലുണ്ട്. റെഡ്മാജിക് 10എസ് പ്രോ+ ന് 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7500എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയുണ്ട്. റെഡ്മാജിക് 10എസ് പ്രോയിൽ 7050എംഎഎച്ച് ബാറ്ററി, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ നൽകിയിരിക്കുന്നു.

കരുത്തൻ ചിപ്സെറ്റുമായി റെഡ്മാജിക് 10S പ്രോയും 10S പ്രോ പ്ലസും എത്തി

റെഡ്മാജിക് 10എസ് പ്രോ, 10എസ് പ്രോ+ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.85 ഇഞ്ച് (2688×1216 പിക്സലുകൾ) 1.5K OLED BOE Q9+ ഡിസ്പ്ലേ, 144Hz വരെ റിഫ്രഷ് റേറ്റ്, 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമട്ട്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, 2592Hz PWM ഡിമ്മിംഗ് എന്നിവ ഇരുഫോണുകളിലും ഉണ്ട്.

4.47GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണുകളുടെ കരുത്ത്. അഡ്രിനോ 830 GPU, 12GB / 16GB / 24GB LPDDR5T റാം, 256GB / 512GB / 1TB (UFS 4.1 Pro) ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു.

കരുത്തൻ ചിപ്സെറ്റുമായി റെഡ്മാജിക് 10S പ്രോയും 10S പ്രോ പ്ലസും എത്തി

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ സ്മാർട്ട്ഫോണുകളിലുണ്ട്. അ‌തിൽ 50MP മെയിൻ ക്യാമറ (1/1.5″ ഓമ്‌നിവിഷൻ f/1.88 അപ്പേർച്ചർ, OIS), 50MP 120-ഡിഗ്രി (OmniVision OV50D) അൾട്രാ-വൈഡ് ലെൻസ് ( f/2.2 അപ്പേർച്ചർ), 2MP മാക്രോ (OmniVision OV02F10) ക്യാമറ എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കായി 16MP ഓമ്‌നിവിഷൻ OV16A1Q അണ്ടർ-ഡിസ്‌പ്ലേ ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ 1115K സ്പീക്കറുകൾ, DTS:X ULTRA, മൂന്ന് മൈക്കുകൾ, ഡോങ്‌സി 0815 ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടോറുകൾ,
5G NSA /SA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz + 6GHz), ബ്ലൂടൂത്ത് 5.4, GPS (L1/L5)+ GLONASS, യുഎസ്ബി ടൈപ്പ്-സി 3.2 ജെൻ 2, എൻഎഫ്സി എന്നിവയും ഇവയിലുണ്ട്.

ബാറ്ററിയുടെയും ഫാസ്റ്റ് ചാർജിങ്ങിന്റെയും കാര്യത്തിൽ ഇരുഫോണുകളും പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നു. റെഡ്മാജിക് 10എസ് പ്രോ+ മോഡലിൽ 120W ഫാസ്റ്റ് ചാർജിങ് പിന്തുണ സഹിതം 7500എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്. അ‌തേസമയം റെഡ്മാജിക് 10എസ് പ്രോയിൽ 80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7050എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്.

കരുത്തൻ ചിപ്സെറ്റുമായി റെഡ്മാജിക് 10S പ്രോയും 10S പ്രോ പ്ലസും എത്തി

വില: റെഡ്മാജിക് 10എസ് പ്രോ ഡാർക്ക് നൈറ്റ്/ഡേ വാരിയർ 12ജിബി+256ജിബി മോഡലിന് 4999 യുവാനും (ഏകദേശം 59,040 രൂപ), 16ജിബി+ 512ജിബി മോഡലിന് 5499 യുവാനും (ഏകദേശം 64,945 രൂപ), ഡ്യൂട്ടീരിയം ഫ്രണ്ട് ട്രാൻസ്പരന്റ് സിൽവർ വിംഗ് 12ജിബി+256ജിബി മോഡലിന് 5299 യുവാനും (ഏകദേശം 62,585 രൂപ), 16ജിബി+ 512ജിബി മോഡലിന് 5799 യുവാനും (ഏകദേശം 68,490 രൂപ) ആണ് വില.

റെഡ്മാജിക് 10എസ് പ്രോ പ്ലസിന്റെ ഡാർക്ക് ക്വാണ്ടം 16ജിബി + 512ജിബി മോഡലിന് 5999 യുവാനും (ഏകദേശം 70,850 രൂപ), ഡാർക്ക് നൈറ്റ് ആൻഡ് സിൽവർ വിംഗ് 16ജിബി + 256ജിബി മോഡലിന് 6299 യുവാനും (ഏകദേശം 74,395 രൂപ), 24ജിബി + 1ടിബി മോഡലിന് 7499 യുവാനും (ഏകദേശം 88,565 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X