Home
Mobile

7050mAh ബാറ്ററി, സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ലീഡിങ് ചിപ്... കരുത്തിന്റെ പര്യായമായി റെഡ്മാജിക് 10s പ്രോ എത്തി

റെഡ്മാജിക് തങ്ങളുടെ 10S പ്രോ സീരീസിലെ പ്രോ മോഡൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ മാസം അ‌വസാനത്തോടെ റെഡ്മാജിക് 10S പ്രോ സീരീസ് ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ടു. രണ്ട് മോഡലുകളാണ് അ‌തിൽ ഉണ്ടായിരുന്നത്, 10S പ്രോയും 10S പ്രോ പ്ലസും. ഇതിൽ റെഡ്മാജിക് 10S പ്രോ (REDMAGIC 10S Pro) മോഡൽ ആണ് ഇപ്പോൾ ആഗോള തലത്തിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്, പ്ലസ് മോഡൽ ​ചൈനയിൽ മാത്രമാണ് ലഭ്യമാകുക. ​ചൈനയിൽ ലോഞ്ച് ചെയ്ത പ്രോ മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് 10S പ്രോ ആഗോളതലത്തിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

റെഡ്മാജിക് 10s പ്രോ ആഗോളതലത്തിൽ അ‌വതരിപ്പിച്ചതിനൊപ്പം അ‌ത് ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഇന്ത്യക്ക് പുറമേ ഓസ്‌ട്രേലിയ, ഹോങ്കോംഗ് (ചൈന SAR), മക്കാവു (ചൈന SAR), ഫിലിപ്പീൻസ്, സിംഗപ്പൂർ, മലേഷ്യ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ ഏഷ്യ പസഫിക് ​രാജ്യങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

കരുത്തിന്റെ പര്യായമായി റെഡ്മാജിക് 10s പ്രോ എത്തി

കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ലിത്വാനിയ, ക്രൊയേഷ്യ, ലക്സംബർഗ്, റിപ്പബ്ലിക് ഓഫ് സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഡെൻമാർക്ക്, പോളണ്ട്, എസ്റ്റോണിയ, പോർച്ചുഗൽ, ഫിൻലാൻഡ്, റൊമാനിയ, ഫ്രാൻസ്, സ്ലൊവാക്യ, ജർമ്മനി, സ്ലൊവേനിയ, ഗ്രീസ്, സ്പെയിൻ, സ്വീഡൻ, ഹംഗറി, അയർലൻഡ്, ഇറ്റലി, ലാത്വിയ, മാൾട്ട, ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലും ഇത് വാങ്ങാനാകും.

കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ സുൽത്താനേറ്റ്, ബഹ്‌റൈൻ രാജ്യം, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും മെക്സിക്കോ, ചിലി, ബ്രസീൽ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇസ്രായേൽ, തുർക്കി എന്നിവിടങ്ങളിലും ഈ റെഡ്മാജിക് 10s പ്രോ വാങ്ങാൻ ലഭ്യമാകും.

കരുത്തിന്റെ പര്യായമായി റെഡ്മാജിക് 10s പ്രോ എത്തി

റെഡ്മാജിക് 10എസ് പ്രോ, 10എസ് പ്രോ+ എന്നിവയുടെ പ്രധാന ഫീച്ചറുകൾ: 6.85 ഇഞ്ച് (2688×1216 പിക്സലുകൾ) 1.5K OLED BOE Q9+ ഡിസ്പ്ലേ, 144Hz വരെ റിഫ്രഷ് റേറ്റ്, 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമട്ട്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, 2592Hz PWM ഡിമ്മിംഗ് എന്നിവ ഇതിൽ ഉണ്ട്.

4.47GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ലീഡിംഗ് എഡിഷൻ 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 1,200MHz അഡ്രിനോ 830 GPU, 12GB / 16GB / 24GB LPDDR5T റാം, 256GB / 512GB / 1TB (UFS 4.1 Pro) എന്നീ ഓപ്ഷനുകളും ഉണ്ട്.

50MP മെയിൻ ക്യാമറ (1/1.5″ ഓമ്‌നിവിഷൻ f/1.88 അപ്പേർച്ചർ, OIS), 50MP 120-ഡിഗ്രി (OmniVision OV50D) അൾട്രാ-വൈഡ് ലെൻസ് ( f/2.2 അപ്പേർച്ചർ), 2MP മാക്രോ (OmniVision OV02F10) ക്യാമറ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കായി 16MP ഓമ്‌നിവിഷൻ OV16A1Q അണ്ടർ-ഡിസ്‌പ്ലേ ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിൽ ഉണ്ട്.

കരുത്തിന്റെ പര്യായമായി റെഡ്മാജിക് 10s പ്രോ എത്തി

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ 1115K സ്പീക്കറുകൾ, DTS:X ULTRA, മൂന്ന് മൈക്കുകൾ, ഡോങ്‌സി 0815 ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടോറുകൾ,
5G NSA /SA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി 3.2 ജെൻ 2, എൻഎഫ്സി, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7050എംഎഎച്ച് ബാറ്ററി എന്നിവയും റെഡ്മാജിക് 10എസ് പ്രോയിൽ ഉണ്ട്.

റെഡ്മാജിക് 10s പ്രോ വില: നൈറ്റ്ഫാൾ (12GB+256GB) മാറ്റ് ബ്ലാക്ക് വേരിയന്റിന് 699 USD (ഏകദേശം 60,025 രൂപ). മൂൺലൈറ്റ് (16GB+512GB) സിൽവർ ട്രാൻസ്പരന്റും ഡസ്കും (16+512) ബ്ലാക്ക് ട്രാൻസ്പരന്റ് - 848 USD (ഏകദേശം 72,820 രൂപ), മൂൺലൈറ്റ് (24GB+1TB) സിൽവർ ട്രാൻസ്പരന്റും ഡസ്കും (24+1TB) ബ്ലാക്ക് ട്രാൻസ്പരന്റ് - 999 USD (ഏകദേശം 85,790 രൂപ).

Best Mobiles in India

English summary
The Red Magic 10s Pro has been launched globally. Along with the global launch, the list of countries where the phone will be available has also been revealed. This includes India. The phone is powered by a 4.47GHz octa-core Snapdragon 8 Elite Leading Edition 3nm mobile platform. It has a 7050mAh battery with 80W fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X