ദേ പുതിയ ഒരു എയർ! സ്നാപ്ഡ്രാഗൺ 8 എലൈറ്റ് കരുത്തിൽ റെഡ്മാജിക് 11 എയർ ലോഞ്ച് ചെയ്തു
സ്മാർട്ട്ഫോൺ ബ്രാൻഡുകളെല്ലാം ഇപ്പോൾ എയർ മോഡലുകൾ ഇറക്കുന്ന തിരക്കിലാണ് എന്ന് തോന്നുന്നു. ഐഫോൺ എയർ വന്നു, പിന്നെ മോട്ടറോള, ഹോണർ തുടങ്ങി പല ബ്രാൻഡുകളും എയർ മോഡലുകൾ അവതരിപ്പിച്ചു, ഇപ്പോൾ നുബിയ തങ്ങളുടെ കഴിഞ്ഞ വർഷത്തെ റെഡ്മാജിക് 10 എയറിന്റെ പിൻഗാമിയായി പുതിയ റെഡ്മാജിക് 11 എയർ (REDMAGIC 11 Air) ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. 144Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.85 ഇഞ്ച് 1.5K OLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. ഇൻഡസ്ട്രിയിലെ ഏറ്റവും വേഗതയേറിയ 520Hz z ടച്ച് റെസ്പോൺസ് റേറ്റുള്ള ഗെയിമിംഗ് ട്രിഗറുകൾ ഇതിൽ ഉണ്ട്.
ചേസിസിൽ ഇൻഡസ്ട്രിയിലെ ആദ്യത്തെ എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം എയർ-കൂളിംഗ് ബ്രാക്കറ്റ്, 24,000 RPM നിലനിർത്താൻ കഴിവുള്ള ഒരു ആക്റ്റീവ് കൂളിംഗ് ടർബോ ഫാൻ 4.0 എന്നിവ ഉണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. കമ്പനി സ്വയം വികസിപ്പിച്ച റെഡ്കോർ R4 ഗെയിമിംഗ് ചിപ്പും ഇതിലുണ്ട്.

50MP മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ-ക്യാമറ ഡിസൈൻ ഉണ്ട്. ആക്ടീവ് കൂളിംഗ് ഫാൻ ഫീച്ചർ ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ എയർ സീരീസ് ഫോണാണിത്. 16MP അണ്ടർ-ഡിസ്‌പ്ലേ ക്യാമറ, 3D കർവ്ഡ് ഗ്ലാസ് ഡിസൈൻ, 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 സ്റ്റോറേജ് എന്നിവയും കമ്പനി സ്വയം വികസിപ്പിച്ച ബിൽറ്റ്-ഇൻ എക്സ്ക്ലൂസീവ് CUBE സ്കൈ എഞ്ചിനും ഇതിൽ ഉണ്ട്.
പ്രധാന ഫീച്ചറുകൾ
144Hz റിഫ്രഷ് റേറ്റുള്ള 6.85-ഇഞ്ച് (2688×1216 പിക്സൽസ്) 1.5K OLED ഡിസ്പ്ലേ, 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമട്ട്, 2592Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 830 GPU, 12GB / 16GB LPDDR5X അൾട്ര റാം, 256GB / 512GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റെഡ്മാജിക് OS 11ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു.
50MP മെയിൻ ക്യാമറയും 8MP അൾട്രാ- വൈഡ് ക്യാമറയും ഇതിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP അണ്ടർ ഡിസ്പ്ലേ ഫ്രണ്ട് ഫേസിംഗ് ക്യാമറയും റെഡ്മാജിക് 11 എയർ മോഡലിൽ ഉണ്ട്. സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സ്മാർട്ട് PA എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ സിം, 5G NSA /SA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz + 6GHz), ബ്ലൂടൂത്ത് 5.4, GPS (L1/L5)+ GLONASS, USB ടൈപ്പ്-C, NFC, 120W ഫാസ്റ്റ് ചാർജിംഗ്, 7000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും
റെഡ്മാജിക് 11 എയർ 12GB + 256GB വേരിയന്റിന് 3699 യുവാൻ (ഏകദേശം 48,295 രൂപ), 16GB + 512GB വേരിയന്റിന് 4399 യുവാൻ (ഏകദേശം 57,430 രൂപ) എന്നിങ്ങനെയാണ് വില. ക്വാണ്ടം ബ്ലാക്ക്, സ്റ്റാർഡസ്റ്റ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്, അറോറ സിൽവർ മാർച്ചിൽ എത്തും. ഈ ഫോണിന്റെ ആഗോള ലോഞ്ച് ഡീറ്റെയിൽസ് ജനുവരി 29-ന് വെളിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു.


Click it and Unblock the Notifications








