വെള്ളയിൽ ഓറഞ്ച് സ്പർശം! റെഡ് മാജിക് 11 എയർ ട്രേസ് എഡിഷൻ ലോഞ്ച് ചെയ്തു
റെഡ്മാജിക് 11 എയർ ട്രേസ് എഡിഷൻ (REDMAGIC 11 Air Trace Edition) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഈ വർഷം ജനുവരിയിൽ ലോഞ്ച് ചെയ്ത റെഡ്മാജിക് 11 എയർ മോഡലിന്റെ സ്പെഷൽ എഡിഷൻ ആണ് ഇത്. നുബിയ തങ്ങളുടെ കഴിഞ്ഞ വർഷത്തെ റെഡ്മാജിക് 10 എയറിന്റെ പിൻഗാമിയായി അവതരിപ്പിച്ച മോഡലാണ് റെഡ്മാജിക് 11 എയർ. നേരത്തെ ലോഞ്ച് ചെയ്ത റെഡ്മാജിക് 11 എയർ മോഡലിന്റെ സമാന ഡിസൈൻ തന്നെയാണ് പുതിയ മോഡലിന് ഉള്ളത് എങ്കിലും വൈറ്റ് കളറിൽ ഓറഞ്ച് കലർന്ന് എത്തുന്നു എന്നതാണ് പുതിയ സ്പെഷൽ മോഡലിന്റെ പ്രത്യേകത.
റെഡ്മാജിക് 11 എയർ ജനുവരിയിൽ ചൈനയിൽ ആണ് അവതരിപ്പിച്ചത്. എന്നാൽ പുതിയ മോഡൽ ബ്രസീൽ, കൊറിയ എന്നിവ ഒഴികെയുള്ള തെരഞ്ഞെടുത്ത വിപണികളിൽ അവതരിപ്പിക്കും. ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ എയർ മോഡലിന്റെ കരുത്ത്.

44Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.85 ഇഞ്ച് 1.5K OLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. ഇൻഡസ്ട്രിയിലെ ഏറ്റവും വേഗതയേറിയ 520Hz z ടച്ച് റെസ്പോൺസ് റേറ്റുള്ള ഗെയിമിംഗ് ട്രിഗറുകൾ ഇതിൽ ഉണ്ട്. കൂടാതെ കമ്പനി സ്വയം വികസിപ്പിച്ച റെഡ്കോർ R4 ഗെയിമിംഗ് ചിപ്പും ഇതിലുണ്ട്.
24,000 RPM നിലനിർത്താൻ കഴിവുള്ള ഒരു ആക്റ്റീവ് കൂളിംഗ് ടർബോ ഫാൻ 4.0 ഫീച്ചർ ചെയ്യുന്ന കമ്പനിയുടെ ആദ്യത്തെ എയർ സീരീസ് ഫോൺ എന്ന പ്രത്യേകതയുമായാണ് നേരത്തെ റെഡ്മാജിക് 11 എയർ ലോഞ്ച് ചെയ്യപ്പെട്ടത്. 16MP അണ്ടർ-ഡിസ്പ്ലേ ഫ്രണ്ട്-ഫേസിംഗ് ക്യാമറയാണ് ഇതിലുള്ളത്.

പ്രധാന ഫീച്ചറുകൾ
6.85-ഇഞ്ച് (2688×1216 പിക്സലുകൾ) 1.5K OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമട്ട്, 2592Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ റെഡ്മാജിക് 11 എയർ ട്രേസ് എഡിഷനിൽ ഉണ്ട്.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 830 GPU, 16GB LPDDR5X ULTRA റാം, 512GB (UFS 4.1) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള REDMAGIC OS 11-ൽ ആണ് പ്രവർത്തനം.
50MP മെയിൻ ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ എന്നിവ ഇതിലെ റിയർ ക്യാമറ സജ്ജീകരണത്തിൽ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 16MP അണ്ടർ ഡിസ്പ്ലേ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ നൽകിയിരിക്കുന്നത്.

സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സ്മാർട്ട് PA, ഡ്യുവൽ സിം, 5G NSA /SA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz + 6GHz), ബ്ലൂടൂത്ത് 5.4, GPS (L1/L5)+ GLONASS, USB ടൈപ്പ്-C, NFC എന്നിവയും ഇതിൽ ഉണ്ട്.
7000mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 163.82×76.54×7.85mm വലിപ്പവും 207g ഭാരവും ഈ ഫോണിനുണ്ട്. റെഡ്മാജിക് 11 എയർ ട്രേസ് എഡിഷന്റെ വില 599 ഡോളർ (ഏകദേശം 55,280 രൂപ) ആണ്, 2026 മാർച്ച് 30 മുതൽ redmagic.gg വഴി തെരഞ്ഞെടുത്ത വിപണികളിൽ ഇത് വാങ്ങാൻ ലഭ്യമാകും.


Click it and Unblock the Notifications











