Home
Mobile

ഇത് സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റുള്ള 'മാജിക്'! റെഡ്മാജിക് 11 പ്രോ, 11 പ്രോ+ മോഡലുകൾ എത്തി

റെഡ്മാജിക് പുതിയ ചിപ്സെറ്റ് കരുത്തിൽ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. റെഡ്മാജിക് ​11 പ്രോ (RedMagic 11 Pro) , റെഡ്മാജിക് 11 പ്രോ പ്ലസ് (RedMagic 11 Pro+) എന്നിങ്ങനെ രണ്ട് പുതിയ സ്മാർട്ട്ഫോണുകളാണ് സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റ് കരുത്തിൽ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. അൾട്രാ ഗ്രാഫിക്സ് എഞ്ചിൻ 3.0, സ്വയം വികസിപ്പിച്ചെടുത്ത റെഡ്കോർ R4 ചിപ്പും ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് ഈ മോഡലുകൾ എത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഗെയിമുകളെ 144Hz-ൽ 2K റെസല്യൂഷനിലേക്ക് ഉയർത്താൻ ഇവ സഹായിക്കുന്നു.

ഈ ഫോണുകളുടെ എയർ-കൂളിംഗ് ഘടകത്തിൽ 24,000 rpm ഉള്ള അപ്‌ഗ്രേഡ് ചെയ്ത വാട്ടർപ്രൂഫ് ടർബോ ഫാൻ 4.0 ഉണ്ട്. ഇത് ഒരു 4D കൂളർ VC സിസ്റ്റവും ലിക്വിഡ് മെറ്റൽ 3.0-യും ചേർന്ന് പ്രവർത്തിക്കുന്നു. ലിക്വിഡ്-കൂളിംഗ് മെക്കാനിസം സജീവമാകുമ്പോൾ റിയർ പാനലിൽ കറങ്ങുന്ന ഒരു അർദ്ധസുതാര്യ നീല വളയം കാണാനാകുന്ന ഡി​സൈൻ ഈ ഫോണുകളുടെ ഒരു ആകർഷണമാണ്. ക്യാമറ ബമ്പ് ഇല്ലാതെ ഫ്ലാറ്റ്-എഡ്ജ് ഡിസൈൻ ഈ സീരീസ് നിലനിർത്തുന്നു.

ഇത് സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റുള്ള 'മാജിക്'!

റെഡ്മാജിക് 11 പ്രോ, 11 പ്രോ+ ഫീച്ചറുകൾ

144Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.85-ഇഞ്ച് (2688×1216 പിക്സലുകൾ) 1.5K OLED BOE X10 ഡിസ്പ്ലേയാണ് ഇവയിലുള്ളത്. ഇത് 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമട്ട്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, 2592Hz PWM ഡിമ്മിംഗ് എന്നിവ സഹിതം എത്തുന്നു.

അഡ്രിനോ 840 GPU ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഇരുമോഡലുകളുടെയും കരുത്ത്. 12GB / 16GB / 24GB LPDDR5T റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയുമുണ്ട്.

ഇത് സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റുള്ള 'മാജിക്'!

1/1.55″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 50MP 120-ഡിഗ്രി അൾട്രാ-വൈഡ് ലെൻസ് (f/2.2 അപ്പേർച്ചർ) എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 16MP ഓമ്‌നിവിഷൻ അണ്ടർ-ഡിസ്‌പ്ലേ ഫ്രണ്ട്-ഫേസിംഗ് ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള REDMAGIC OS 11-ൽ ആണ് പ്രവർത്തനം.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ 1115K സ്പീക്കറുകൾ, X ULTRA, മൂന്ന് മൈക്കുകൾ, Dongci 0815 ഡ്യുവൽ X-ആക്സിസ് ലീനിയർ മോട്ടോറുകൾ, IPX8 റേറ്റിങ്സ്, 5G NSA /SA, ഡ്യുവൽ 4G VoLTE എന്നിവയും ഇവയിലുണ്ട്.

ബാറ്ററിയുടെയും ഫാസ്റ്റ് ചാർജിങ്ങിന്റെയും കാര്യത്തിലാണ് ഈ മോഡലുകൾ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. 11 പ്രോ മോഡലിൽ 80W ഫാസ്റ്റ് ചാർജിംഗ് സഹിതം 8000mAh ബാറ്ററിയും 11 പ്രോ പ്ലസ് മോഡലിൽ 120W ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ് എന്നിവ സഹിതം 7500mAh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു.

ഇത് സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ജെൻ 5 ചിപ്സെറ്റുള്ള 'മാജിക്'!

വിലയും ലഭ്യതയും

റെഡ്മാജിക് 11 പ്രോയുടെ 12GB+256GB മോഡലിന് 4999 യുവാനും (ഏകദേശം 61,790 രൂപ), 16GB+512GB മോഡലിന് 5699 യുവാനും (ഏകദേശം 70,440 രൂപ) ആണ് വില. 11 പ്രോ പ്ലസ് മോഡലിന്റെ ബ്ലാക്ക് 12GB+256GB മോഡലിന് 5699 യുവാൻ (ഏകദേശം 70,440 രൂപ) ആണ് വില.

റെഡ്മാജിക് 11 പ്രോ പ്ലസിന്റെ ട്രാൻസ്പരന്റ് ബ്ലാക് ആൻഡ് ട്രാൻസ്പരന്റ് സിൽവർ 16GB+512GB മോഡലിന് 6499 യുവാനും (ഏകദേശം 80,330 രൂപ), ട്രാൻസ്പരന്റ് സിൽവർ 16GB+ 1TB മോഡലിന് 6999 യുവാനും (ഏകദേശം 86,510 രൂപ), 24GB + 1TB മോഡലിന് 7999 യുവാനും (ഏകദേശം 98,850 രൂപ) ആണ് വില. റെഡ്മാജിക് 11പ്രോയുടെ ഗ്ലോബൽ വേരിയന്റ് നവംബർ 7-ന് പ്രഖ്യാപിക്കും.

More from GizBot

Best Mobiles in India

English summary
The RedMagic 11 Pro and 11 Pro Plus models have been launched. They are powered by the Snapdragon 8 Elite Gen 5 chipset. The 12GB+256GB model of the RedMagic 11 Pro has a starting price of 4999 yuan (approximately Rs. 61,790) and the black 12GB+256GB model of the RedMagic 11 Pro Plus model has a starting price of 5699 yuan (approximately Rs. 70,440).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X