വേണമെന്ന് വച്ചാൽ വാങ്ങാം! സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തുള്ള റെഡ്മാജിക് 11 പ്രോ എത്തി
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം കരുത്തുമായി റെഡ്മാജിക് 11 പ്രോ (REDMAGIC 11 Pro) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. ഇത് കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ചൈനീസ് മോഡലിൽ നിന്ന് ഒരു പ്രധാന മാറ്റവുമായാണ് ഇപ്പോൾ ആഗോളതലത്തിൽ റെഡ്മാജിക് 11 പ്രോ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചൈനീസ് മോഡലിൽ 120W ഫാസ്റ്റ് ചാർജിങ് ഉണ്ടായിരുന്നു. എന്നാൽ ആഗോളതലത്തിൽ 80W ഫാസ്റ്റ് ചാർജിങ് സഹിതമാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ മാറ്റമൊന്നുമില്ല.
റെഡ്മാജിക് 11 പ്രോയുടെ പ്രധാന ഫീച്ചറുകൾ
6.85-ഇഞ്ച് (2688×1216 പിക്സൽസ്) 1.5K OLED BOE X10 ഡിസ്പ്ലേ, 144Hz വരെ റിഫ്രഷ് റേറ്റ്, 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമട്ട്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, 2592Hz PWM ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB / 24GB LPDDR5T റാം, 256GB / 512GB / 1TB (UFS 4.1 പ്രോ) സ്റ്റോറേജ്, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റെഡ്മാജിക് ഒഎസ് 11 എന്നിവയും ഇതിലുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 1/1.55″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 50MP120-ഡിഗ്രി അൾട്രാ-വൈഡ് ലെൻസ് ( f/2.2 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 16MP ഓമ്‌നിവിഷൻ അണ്ടർ-ഡിസ്‌പ്ലേ ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ എന്നിവയും ഉണ്ട്.

3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ 1115K സ്പീക്കറുകൾ, DTS:X ULTRA, മൂന്ന് മൈക്കുകൾ, Dongci 0815 ഡ്യുവൽ X-ആക്സിസ് ലീനിയർ മോട്ടോറുകൾ, IPX8 റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G NSA /SA, ഡ്യുവൽ 4G VoLTE, 7500mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ്, 80W വയർലെസ് ചാർജിംഗ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
വിലയും ലഭ്യതയും
ഇന്ത്യയിൽ റെഡ്മാജിക് 11 പ്രോ അവതരിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാർക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ നിരവധി അവസരങ്ങളുണ്ട്. അതിനാൽ വേണമെന്ന് വച്ചാൽ വാങ്ങാം. കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ സുൽത്താനേറ്റ്, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്. കൂടാതെ യൂറോപ്പ്, യുഎസ്, യുകെ, സിംഗപ്പൂർ, മെക്സിക്കോ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലും ഇത് ലഭ്യമാണ്.
റെഡ്മാജിക് 11 പ്രോയുടെ 12GB+256GB വേരിയന്റിന് യുഎസിൽ $749 (ഏകദേശം 66,505 രൂപ) ആണ് വില. GCC-യിൽ 2699 AED, കാനഡ- CAD$999, UK- £629, EU- €699, സിംഗപ്പൂർ- S$1049, മെക്സിക്കോ- Mex$14999, മറ്റ് വിപണികളിൽ $699 എന്നിങ്ങനെയും വില നിശ്ചയിച്ചിരിക്കുന്നു.

16GB+512GB വേരിയന്റിന് യുഎസ്- $849 (ഏകദേശം 75,385 രൂപ), കാനഡ- CAD$1149, UK- £709, EU-യിൽ €799, സിംഗപ്പൂർ- S$1229, മെക്സിക്കോ- Mex$17999, GCC- 3099 AED, മറ്റ് വിപണികൾ- $799. 24GB+1TB വേരിയന്റിന് യുഎസിലും ആഗോള വിപണികളിലും- $999 (ഏകദേശം 88,705 രൂപ), കാനഡ- CAD$1149, UK- £879, EU- €999, സിംഗപ്പൂർ- S$1499, മെക്സിക്കോ- Mex$22999, GCC-യിൽ 3999 AED എന്നിങ്ങനെയാണ് വില.


Click it and Unblock the Notifications








