ഇതൊക്കെ കാണുമ്പോഴാണ് ചിലതൊക്കെ എടുത്ത് തോട്ടിലിടാൻ തോന്നുന്നത്; കൊതിപ്പിച്ച് റെഡ്മാജിക് 9 എസ് പ്രോ
സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവരെ കൊതിപ്പിച്ച് റെഡ്മാജിക് 9എസ് പ്രോ (RedMagic 9S Pro ) ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. രണ്ടാഴ്ച മുമ്പ് ഈ സ്മാർട്ട്ഫോൺ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആഗോള ലോഞ്ച് നടന്നിരിക്കുന്നത്. കിടിലൻ ഫീച്ചറുകളുമായി മാന്യമായ വിലയിൽ എത്തുന്ന ഒരു പ്രീമിയം സ്മാർട്ട്ഫോൺ എന്ന് റെഡ്മാജിക് 9എസ് പ്രോയെ വിലയിരുത്താം. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ലീഡിംഗ് വേർഷനോടുകൂടിയാണ് ഈ ഫോണിന്റെ വരവ്. അൽപ്പം ഉയർന്ന ക്ലോക്ക് സ്പീഡും REDMAGIC 9.5 ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്ന AI ഫീച്ചറുകളും ഈ ഫോണിന്റെ മുതൽക്കൂട്ടാണ്.
2000Hz തൽക്ഷണ ടച്ച് സാംപ്ലിംഗ് നിരക്ക്, DC ഡിമ്മിംഗ് പിന്തുണ, 1600nits വരെയുള്ള പീക്ക് തെളിച്ചം എന്നിവയോടെ എത്തുന്നതിനാൽ മികച്ചൊരു ഗെയിമിങ് ഫോൺ എന്ന നിലയിൽ പ്രവർത്തിക്കാനും റെഡ്മാജിക് 9 എസ് പ്രോയ്ക്ക് ശേഷിയുണ്ട്. ആകെ നാല് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.

16 ജിബി റാമും 512 ജിബി മെമ്മറിയുമുള്ള സ്നോഫാൾ, 12 ജിബി റാമും 256 ജിബി മെമ്മറിയുമുള്ള സ്ലീറ്റ്, 16 ജിബി റാമും 512 ജിബി മെമ്മറിയുമുള്ള സൈക്ലോൺ, 12 ജിബി റാമും 256 ജിബി മെമ്മറിയുമുള്ള ഫ്രോസ്റ്റ് എന്നിവയാണ് റെഡ്മാജിക് 9എസ് പ്രോയുടെ നാല് വേരിയന്റുകൾ. ഇതിൽ ഫ്രോസ്റ്റ് വേരിയൻ്റ് സെപ്റ്റംബർ പകുതിയോടെ പുറത്തിറങ്ങും.
റെഡ്മാജിക് 9 എസ് പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.8-ഇഞ്ച് (2480x1116 പിക്സൽസ്) ഫുൾ HD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 960Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 10-ബിറ്റ് കളർ ഡെപ്ത്, 100% DCI-P3 കളർ ഗാമറ്റ്, 1600 nits വരെ പീക്ക് ബ്രൈറ്റ്നസ്, Hz160 മിമി, D20 PWM ഡിമ്മിങ് എന്നിവ ഇതിലുണ്ട്.

അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 മുൻനിര പതിപ്പ് 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ ശക്തികേന്ദ്രം. 10182 എംഎം² സിംഗിൾ-ലെയർ വേപ്പർ ചേമ്പർ (വിസി) പ്ലേറ്റ്, താപ പ്രതിരോധം കുറയ്ക്കുന്നതിനും ഉള്ളിലെ താപനില 19.5 ഡിഗ്രി സെൽഷ്യസായി കുറയ്ക്കുന്നതിനുമുള്ള പുതിയ ഫ്രോസ്റ്റ് കൂളിംഗ് ജെൽ എന്നിവ ഉൾക്കൊള്ളുന്ന ഐസിഇ 13.5 അഡ്വാൻസ്ഡ് കൂളിംഗ് സിസ്റ്റവും ഇതിലുണ്ട്.
ചിപ്സെറ്റിന് കരുത്തുപകരാൻ 24GB വരെയുള്ള LPDDR5X റാമും 1TB UFS 4.0 സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റെഡ്മാജിക് OS 9.5ൽ ആണ് പ്രവർത്തനം. പുതിയ ഗെയിമിംഗ് ഫീച്ചറുകളും AI ഫീച്ചറുകളും ഉൾപ്പെടുത്തിക്കൊണ്ട് ഗെയിമിങ് പ്രേമികൾക്കായുള്ള സജ്ജീകരണങ്ങളും ഇതിൽ ഒരുക്കിയിരിക്കുന്നു.
ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, 50MP Samsung GN5 പ്രൈമറി സെൻസർ, 50MP 120-ഡിഗ്രി അൾട്രാ വൈഡ് ലെൻസ്, 2MP GigaDevice GC02M1 മാക്രോ സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. സെൽഫികൾക്കായി 16എംപി അണ്ടർ ഡിസ്‌പ്ലേ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.

ഡ്യുവൽ സിം ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ഡ്യുവൽ 1115K സ്പീക്കറുകൾ, DTS:X ULTRA, 3 മൈക്കുകൾ എന്നിവയും 5G NSA /SA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11 ax (2.4GHz+ 5GHz+ 6GHz), ബ്ലൂടൂത്ത് 5.4, GPS (L1/L5)+ ഗ്ലോനാസ്, USB ടൈപ്പ്-C തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഇതിലുണ്ട്.
80W ഫാസ്റ്റ് ചാർജിംഗ് ഉള്ള 6500mAh ബാറ്ററിയാണ് റെഡ്മാജിക് 9എസ് പ്രോയുടെ മറ്റൊരു ആകർഷണം. റെഡ്മാജിക് 9എസ് പ്രോയുടെ 12GB+ 256GB വേരിയന്റിന് 649 ഡോളർ (ഏകദേശം 54,230 രൂപ) ആണ് വില, 16GB + 512GB വേരിയന്റിന് 799 ഡോളർ (ഏകദേശം 66,765 രൂപ.) വിലവരും.


Click it and Unblock the Notifications








