റെഡ്മി 10 സ്മാർട്ട്ഫോൺ മാർച്ച് 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും, അറിയേണ്ടതെല്ലാം

|

റെഡ്മി 10 സ്മാർട്ട്ഫോൺ മാർച്ച് 17, അതായത് അടുത്ത വ്യാഴാഴ്ച ഇന്ത്യയിൽ ലോഞ്ച് ആകും. ഷവോമി ഇന്ത്യ വെബ്സൈറ്റിലും റെഡ്മിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലും ലോഞ്ച് സംബന്ധിച്ച ടീസറുകൾ വന്നിട്ടുണ്ട് ( ഷവോമിയുടെ സബ് ബ്രാൻഡ് ആണ് റെഡ്മി ). കഴിഞ്ഞ വർഷം തന്നെ ആഗോള തലത്തിൽ റെഡ്മി 10 സ്മാർട്ട്ഫോൺ കമ്പനി അവതരിപ്പിച്ചിരുന്നു. സ്മാർട്ട്ഫോണിന്റെ നവീകരിച്ച മോഡലും അടുത്തിടെ അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ആകുന്നത്. ആഗോള തലത്തിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണിൽ നിന്നും കെട്ടിലും മട്ടിലും ഏറെ പുതുമകളും ആയിട്ടാണ് റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. റെഡ്മി 10 സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

 

റെഡ്മി

50 മെഗാ പിക്സൽ പ്രൈമറി സെൻസറോട് കൂടിയ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച് ഡിസ്‌പ്ലെ, മുൻ തലമുറയേക്കാൾ രണ്ട് മടങ്ങ് വേഗതയുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റ് എന്നിവയാണ് ടീസറുകൾ വെളിപ്പെടുത്തിയ റെഡ്മി 10 സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ. ഔദ്യോഗിക വെബ്സെറ്റിലെ ലോഞ്ച് മെക്രോ സൈറ്റിലും ട്വിറ്റർ ഹാൻഡിലും വഴിയാണ് റെഡ്മി ഈ വിവരങ്ങൾ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും റെഡ്മി 10 സ്മാർട്ട്ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ റെഡ്മി പുറത്ത് വിടാൻ തന്നെയാണ് സാധ്യത. കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍‍‍ർന്ന് വായിക്കുക.

റിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി, വില 14,999 രൂപ മുതൽറിയൽമി 9 5ജി, റിയൽമി 9 5ജി എസ്ഇ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി, വില 14,999 രൂപ മുതൽ

റെഡ്മി 10 2022
 

കഴിഞ്ഞ മാസം ആഗോള തലത്തിൽ റെഡ്മി 10 2022 മോഡൽ സ്മാർട്ട്ഫോൺ ലോഞ്ച് ആയിരുന്നു. റെഡ്മി 10ന്റെ ആദ്യ മോഡലിന്റെ പരിഷ്കരിച്ച മോഡലായിരുന്നു ഇത്. ഈ മോഡലിനെക്കാളും ഒട്ടേറെ മാറ്റങ്ങളും ആയിട്ടായിരിക്കും റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക. ഡിസ്പ്ലെ, റിയർ ക്യാമറ സെറ്റപ്പ്, ഡിസൈൻ എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായിട്ടാണ് റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഔദ്യോഗിക ടീസറുകളും വെബ്സൈറ്റുകളും എല്ലാം ഇത് ഉറപ്പ് നൽകുന്നുമുണ്ട്.

റെഡ്മി 10 വില പ്രതീക്ഷകൾ

റെഡ്മി 10 വില പ്രതീക്ഷകൾ

2020 ഓഗസ്റ്റിൽ രാജ്യത്ത് അരങ്ങേറ്റം കുറിച്ച റെഡ്മി 9 സ്മാർട്ട്ഫോണിന്റെ അതേ ലൈനിൽ തന്നെയായിരിക്കും ഇന്ത്യയിലെ റെഡ്മി 10 സ്മാർട്ട്ഫോണിന്റെ വിലയും പ്രതീക്ഷിക്കുന്നത്. 8,999 രൂപ വിലയിലാണ് റെഡ്മി 9 സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിറ്റഴിക്കാൻ തുടങ്ങിയത്. സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത റെഡ്മി 10 പ്രൈമിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കും റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുക. 12,499 രൂപയ്ക്കാണ് റെഡ്മി 10 പ്രൈം വിപണിയിൽ എത്തിയത്.

ആപ്പിൾ ആധിപത്യം, 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് ഫോണുകളിൽ ഏഴും ഐഫോണുകൾആപ്പിൾ ആധിപത്യം, 2021ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് ഫോണുകളിൽ ഏഴും ഐഫോണുകൾ

റെഡ്മി 10 സ്പെസിഫിക്കേഷനുകൾ

റെഡ്മി 10 സ്പെസിഫിക്കേഷനുകൾ

ഇന്ത്യയിൽ ലോഞ്ച് ആകുന്ന റെഡ്മി 10 സ്മാർട്ട്ഫോണിൽ വാട്ടർഡ്രോപ്പ് സ്റ്റൈൽ ഡിസ്പ്ലേ നോച്ച് നൽകിയിരിക്കുന്നു. ലോഞ്ച് ടീസറുകൾ, മൈക്രോ സൈറ്റ് എന്നിവയിൽ എല്ലാം ഇത് പ്രകടവും ആണ്. ആഗോള തലത്തിൽ പുറത്തിറങ്ങിയ റെഡ്മി 10, റെഡ്മി 10 2022 മോഡലുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇത്. ഈ രണ്ട് ഡിവൈസുകൾക്കും ഹോൾ പഞ്ച് ഡിസ്പ്ലെ ആണ് കമ്പനി നൽകിയിരുന്നത്.

സ്‌നാപ്ഡ്രാഗൺ എസ്ഒസി

അതേ പോലെ തന്നെ പ്രോസസറിന്റെ കാര്യത്തിലും റെഡ്മി 10 സ്മാർട്ട്ഫോണിന്റെ ഇന്ത്യ - ആഗോള മോഡലുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. ആഗോള തലത്തിൽ പുറത്തിറങ്ങിയ റെഡ്മി 10, റെഡ്മി 10 2022 മോഡലുകളിൽ മീഡിയടെക് ഹീലിയോ ജി88 ചിപ്പ്സെറ്റ് ആണ് നൽകിയിരിക്കുന്നത്. അതേ സമയം ഇന്ത്യയിൽ പുറത്തിറങ്ങുന്ന റെഡ്മി 10 സ്മാർട്ട്ഫോണിൽ 6 നാനോമീറ്റർ സ്‌നാപ്ഡ്രാഗൺ എസ്ഒസി ഉള്ളതായും ടീസറുകൾ സൂചിപ്പിക്കുന്നു.

മാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾമാർച്ചിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വിലവരുന്ന മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

50 മെഗാപിക്സൽ പ്രൈമറി

ഇന്ത്യയിൽ പുറത്തിറങ്ങുന്ന റെഡ്മി 10 സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറോട് കൂടിയ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടെന്ന് ടീസറുകൾ വ്യക്തമാക്കിയിട്ടുണ്ട്. ആഗോള വിപണിയിൽ റെഡ്മി 10, റെഡ്മി 10 2022 എന്നിവ ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് വന്നത്. അതേ സമയം റെഡ്മി 10 സ്മാർട്ട്ഫോണിന്റെ എല്ലാ മോഡലുകളിലും 50 മെഗാപിക്സൽ പ്രൈമറി ക്യാമറകളാണ് നൽകിയിരിക്കുന്നത്.

മൈക്രോസൈറ്റ്

മൈക്രോസൈറ്റ്

കൂടാതെ, റെഡ്മി 10 സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ വേരിയന്റിന്റെ ഫിനിഷും ആഗോള വിപണിയിൽ അവതരിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമാണ്. ടെക്‌സ്‌ചർ ചെയ്‌ത രൂപകൽപ്പനയോടെയുള്ള സ്‌മഡ്ജ് ഫ്രീ ഫിനിഷാണ് ഇന്ത്യയിൽ എത്തുന്ന റെഡ്മി 10 സ്മാർട്ട്ഫോണിന് ഉള്ളതെന്നും മൈക്രോസൈറ്റ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ പുറത്തിറങ്ങുന്ന റെഡ്മി 10 സ്മാർട്ട്ഫോണിന്റെ ഏതാനും ചില സവിശേഷതകൾ കൂടി മൈക്രോസൈറ്റിൽ ടീസ് ചെയ്തിട്ടുണ്ട്. "അൾട്രാ ഫാസ്റ്റ്" സ്റ്റോറേജ്, "വലിയ" ബാറ്ററി, "ഫാസ്റ്റ് ചാർജിങ്" സപ്പോർട്ട് എന്നിവയാണ് അത്. ഫോണിന് "ഗ്രാൻഡ്" ഡിസ്‌പ്ലേ ഉണ്ടെന്നും മൈക്രോസൈറ്റിലൂടെ ടീസ് ചെയ്യപ്പെടുന്നു.

റെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽറെഡ്മി നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി, വില 17,999 രൂപ മുതൽ

ഫിംഗർപ്രിന്റ് സെൻസർ

റെഡ്മി 10 സ്മാർട്ട്ഫോണിന്റെ റിയർ പാനലിൽ ഫിംഗർപ്രിന്റ് സെൻസർ ഉള്ളതായും മനസിലാക്കാൻ കഴിയുന്നു. ആഗോള തലത്തിൽ പുറത്തിറങ്ങിയ റെഡ്മി 10, റെഡ്മി 10 2022 എന്നിവ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഓഫർ ചെയ്യുന്നത്. താങ്ങാൻ ആകുന്ന ബജറ്റിൽ ഏറെ ഫീച്ചറുകളുമായി എത്തുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും റെഡ്മി 10 സ്മാർട്ട്ഫോൺ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റെഡ്മി 10 സ്മാർട്ട്ഫോണിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ടീസ് ചെയ്യപ്പെടും. റെഡ്മി ഇന്ത്യ വെബ്സൈറ്റിൽ നിന്നുള്ള മൈക്രോസൈറ്റ്, കമ്പനിയുടെ ഔദ്യോഗിക ടീസർ പേജ് എന്നിവിടങ്ങളിൽ എല്ലാം ലോഞ്ച് ഇവന്റ് കാണാൻ കഴിയും.

Best Mobiles in India

English summary
The Redmi 10 smartphone will be launched in India on March 17, next Thursday. The launch teaser has been posted on the Xiaomi India website and on Redmi's official Twitter page (Redmi is a sub-brand of Xiaomi ). Last year, the company launched the Redmi 10 smartphone globally.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X