Home
Mobile

അ‌ബദ്ധത്തിൽ പോലും വാങ്ങരുത്! ഓഫർ ഉണ്ടെങ്കിലും വാങ്ങാതിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും റിപ്പബ്ലിക് ഡേ ഓഫർ സെയിലുകൾ നടക്കുന്നതിനാൽ സ്മാർട്ട്ഫോണുകൾക്ക് നിരവധി ഓഫറുകൾ ലഭ്യമാണ്. പല വിലവിഭാഗങ്ങളിലായി ലഭ്യമായിട്ടുള്ള വിവിധ സ്മാർട്ട്ഫോണുകളെപ്പറ്റിയും അ‌വയുടെ ഫീച്ചറുകളെപ്പറ്റിയും വിലയെപ്പറ്റിയും ഡിസ്കൗണ്ടിനെപ്പറ്റിയുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടു. എന്നാൽ ഓഫറിൽ കിട്ടിയാലും വാങ്ങാൻ പാടില്ലാത്ത ചില സ്മാർട്ട്ഫോണുകളും വിപണിയിലുണ്ട്.

4ജി സ്മാർട്ട്ഫോണുകളുടെ കാര്യമാണ് ഈ പറഞ്ഞത്. ഇന്ത്യ 5ജിയിലേക്ക് ചുവടുവയ്ക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ജിയോയും എയർടെലും രാജ്യത്തെ 5ജി വ്യാപനം അ‌തിവേഗം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഈ വർഷം അ‌വസാനത്തോടെ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ഈ രണ്ട് ടെലിക്കോം കമ്പനികളുടെയും 5ജി സേവനങ്ങൾ എത്തിച്ചേരും.

ഓഫർ ഉണ്ടെങ്കിലും വാങ്ങാതിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

2024 രണ്ടാം പകുതിയിൽ 5ജി പ്ലാനുകൾ അ‌വതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. മികച്ച ​ഡാറ്റ വേഗതയ്ക്കായി ആളുകൾ 5ജി ഫോണുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. പുതിയ 5ജി സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ പോലും എത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ പല ബ്രാൻഡുകളും ഇപ്പോഴും 4ജി സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തിക്കുന്നു.

സെക്കൻഡറി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ 4ജി ഫോൺ ആയാലും സാരമില്ല. എന്നാൽ പ്രധാന ഉപയോഗത്തിനായി ഒരു ഫോൺ വാങ്ങുമ്പോൾ അ‌ത് 5ജി ഫോൺ തന്നെ വാങ്ങുന്നതാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും നല്ലത്. എന്നാൽ സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്ന പലരും അ‌റിവില്ലായ്മകൊണ്ടും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വാചകമടിയിൽ വീണും 4ജി ഫോണുകൾ വാങ്ങി പറ്റിക്കപ്പെടുന്നു.

സ്മാർട്ട്ഫോൺ വാങ്ങുന്നുണ്ട് എങ്കിൽ അ‌ബദ്ധത്തിൽ പോലും 4ജി ഫോൺ വാങ്ങാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കമ്പനികൾ പുതിയ 4ജി ഫോൺ ഇറക്കിയാലും അ‌തിനെ കാര്യമായി എടുക്കാതിരിക്കുക എന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. 10000 രൂപയിൽ താഴെ വിലയിൽ പോലും ഇപ്പോൾ മികച്ച 5ജി ഫോണുകൾ ലഭ്യമാണ്.

ഒരേ പേരിൽ എത്തുന്ന 4ജി, 5ജി ​ഫോണുകൾ ഉണ്ടാകും. ഉദാഹരണത്തിന് റെഡ്മി 12. ഈ സ്മാർട്ട്ഫോണിന്റെ 4ജി, 5ജി മോഡലുകൾ ഇപ്പോൾ വൻ വിലക്കുറവിൽ ലഭ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ രണ്ട് സ്മാർട്ട്ഫോണുകളും ഒഴിവാക്കി അ‌ടുത്തിടെ പുറത്തിറങ്ങിയ റെഡ്മി 13സി വാങ്ങുന്നതാണ് കൂടുതൽ മികച്ച തീരുമാനം.

റെഡ്മി 12 4ജിക്ക് വിലക്കുറവ് ഉണ്ടെങ്കിലും നിസാര ലാഭത്തിന് വേണ്ടി അ‌ത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. അ‌തേപോലെ റെഡ്മി 12 5ജി വേരിയന്റ് ലഭ്യമാണെങ്കിലും 12000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട്ഫോൺ എന്ന് ഇപ്പോൾ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല. കാരണം ഇപ്പോൾ റെഡ്മിയുടെ തന്നെ 13സി ഇന്ത്യയിൽ ലഭ്യമായിട്ടുണ്ട്.

ഓഫർ ഉണ്ടെങ്കിലും വാങ്ങാതിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

കുറഞ്ഞ ബജറ്റിൽ ഒരു റെഡ്മി ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ റെഡ്മി 13സി 5ജി വാങ്ങുന്നതാണ് ഉചിതം. പതിനായിരം രൂപ വിലയിൽ ലഭ്യമായിട്ടുള്ള മികച്ച 5ജി ഫോൺ ആണ് ഇത്. അ‌ടുത്തിടെയാണ് റെഡ്മി ഈ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിച്ചത്.

താങ്ങാനാകുന്ന വിലയിൽ, ഒരു സ്മാർട്ട്ഫോണിൽ ഉണ്ടാകേണ്ട അ‌ത്യാവശ്യം നിലവാരമുള്ള ഫീച്ചറുകൾ റെഡ്മി 13സി 5ജി നൽകുന്നുണ്ട്. 90 Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയോടെ എത്തുന്ന റെഡ്മി 13സി 5ജിയുടെ കരുത്ത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസറാണ്.

50MP മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 13സി 5ജിയിലുള്ളത്. സെൽഫിക്കായി f/f/2.2 അപ്പേർച്ചറുള്ള 8MP സെൻസർ ഫ്രണ്ടിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഓഫർ ഉണ്ടെങ്കിലും വാങ്ങാതിരിക്കേണ്ട സ്മാർട്ട്ഫോണുകൾ

മികച്ച ഫീച്ചറുകളുമായി റെഡ്മി 13സി 5ജിയുടെ 4ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റ് 10,999 രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 6GB+ 128GB മോഡലിന് 12,499 രൂപയും 8GB+ 256GB മോഡലിന് 14,499 രൂപയുമായിരുന്നു ലോഞ്ച് വില. ഇപ്പോൾ ഡിസ്കൗണ്ട് സെയിൽ ഓഫറുകൾ ഉള്ളതിനാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാം.

റെഡ്മി ഫോൺ വാങ്ങാൻ താൽപര്യമില്ലാത്തവർക്ക് വേണമെങ്കിൽ മോട്ടറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി34 5ജി പരിഗണിക്കാം. ജനുവരി 17 മുതൽ ഫ്ലിപ്കാർട്ട് വെബ്സൈറ്റ് വഴി 10,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാകും. ഈ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് നൽകാവുന്ന മികച്ച ഫീച്ചറുകൾ ഈ മോട്ടറോള ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Now many smartphones are available on offer. Redmi 12 4G, Redmi 12 5G and Redmi 13C 5G are available at the best offers in the Republic Day Offer Sale. But the best option is Redmi 13C 5G. Redmi 13C 5G has been launched in India at a starting price of Rs 10,999. This phone offers great features at this price point.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X