തികച്ചും മാന്യമായ ഡീൽ! എല്ലാവരും അഭിനന്ദിച്ച റെഡ്മി 5ജി ഫോൺ ഇപ്പോൾ 9999 രൂപയ്ക്ക് കിട്ടും
5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിച്ച ഒരുപാട് പേർക്ക് തുണയായ റെഡ്മി 5ജി ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് 9999 രൂപ വിലയിൽ വാങ്ങാം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി 12 5ജി (Redmi 12 5G) ആണ് ഇത്.
റെഡ്മി 12 5ജി ലോഞ്ചിന് പിന്നാലെ, മികച്ചൊരു 5ജി സ്മാർട്ട്ഫോൺ ബജറ്റ് വിലയിൽ വാങ്ങാൻ ആഗ്രഹിച്ച നിരവധി പേർ തെരഞ്ഞെടുത്തത് ഈ സ്മാർട്ട്ഫോൺ ആയിരുന്നു. വിൽപ്പനയുടെ ആദ്യ ദിനം തന്നെ 300,000-ലേറെ യൂണിറ്റുകൾ വിറ്റ് റെഡ്മി 12 5ജി തുടക്കത്തിൽ തന്നെ ഏറെ ശ്രദ്ധ നേടി.

ആദ്യ ദിവസം മാത്രമല്ല, തുടർന്നിങ്ങോട്ടുള്ള ദിവസങ്ങളിലും നിരവധി പേർ തെരഞ്ഞെടുത്തത് ഈ ബജറ്റ് 5ജി സ്മാർട്ട്ഫോണിനെ ആയിരുന്നു. ബജറ്റ് സ്മാർട്ട്ഫോണുകൾക്കിടയിൽ ആധിപത്യം നേടുന്നതിനായി റെഡ്മി 12 5ജിയുടെ 4ജിബി + 128ജിബി അടിസ്ഥാന വേരിയൻറ് 11,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്.
റെഡ്മി 12 5ജിയുടെ 6ജിബി+ 128 ജിബി വേരിയന്റ് 12,499 രൂപ വിലയിലും 8ജിബി+ 256ജിബി വേരിയന്റ് 14,999 രൂപയും വിലയിലും വിപണിയിലെത്തി. ഇപ്പോൾ ആമസോൺ ഈ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റ് 11999 രൂപ എന്ന വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിനൊപ്പം ആമസോൺ 1,250 രൂപയുടെ ഒരു ഡിസ്കൗണ്ട് കൂപ്പൺ നൽകുന്നുണ്ട്.

ഈ ഡിസ്കൗണ്ട് കൂപ്പൺ ഉപയോഗപ്പെടുത്തിയാൽ റെഡ്മി 12 5ജിയുടെ വില 10,749 രൂപയായി കുറയും. ഈ ഡിസ്കൗണ്ട് കൂപ്പൺ കൂടാതെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്കൊപ്പം 750 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ആമസോൺ ഒരുക്കിയിട്ടുണ്ട്. ഇത് കൂടി ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ഈ ഫോണിന്റെ വില 9,999 രൂപയായി കുറയും.
റെഡ്മി സ്മാർട്ട്ഫോണുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഈ ഡിസ്കൗണ്ട് കൂപ്പൺ ഓഫർ പരിഗണിക്കാവുന്നതാണ്. എന്നാൽ അതിന് മുൻപ് ഈ സ്മാർട്ട്ഫോണിൽ ലഭ്യമായ ഫീച്ചറുകളെപ്പറ്റി അറിഞ്ഞുവയ്ക്കേണ്ടതുണ്ട്. റെഡ്മി 12 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.79 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേ, 90Hz, റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ആണ് റെഡ്മി 12 5ജിയുടെ കരുത്ത്. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ട് ക്യാമറ 8 മെഗാപിക്സലിന്റേതാണ്.

18W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററി, IP53 റേറ്റിങ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും റെഡ്മി 12 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു. ജേഡ് ബ്ലാക്ക്, മൂൺസ്റ്റോൺ സിൽവർ, പാസ്റ്റൽ ബ്ലൂ എന്നീ നിറങ്ങളിൽ റെഡ്മി 12 5ജി വേരിയന്റുകൾ ലഭ്യമാകും.
ഈ റെഡ്മി 5ജി ഫോൺ വാങ്ങും മുമ്പ് വിപണിയിൽ ലഭ്യമായിട്ടുള്ള മറ്റ് ബജറ്റ് 5ജി ഫോണുകളെപ്പറ്റിയും അന്വേഷിക്കുന്നത് നന്നായിരിക്കും. റെഡ്മി ഫോണുകളിൽ താൽപര്യമുള്ളവർക്ക് വേണമെങ്കിൽ റെഡ്മിയുടെ തന്നെ 13സി 5ജി ഉൾപ്പെടെയുള്ള മോഡുകളും പരിഗണിക്കാം. റെഡ്മി ഫോൺ വാങ്ങാൻ താൽപര്യമില്ലാത്തവർക്ക് റിയൽമി, മോട്ടറോള തുടങ്ങി നിരവധി ബ്രാൻഡുകളുടെ ബജറ്റ് 5ജി മോഡലുകളും പരിഗണിക്കാം.


Click it and Unblock the Notifications








