മികച്ച ഫീച്ചറുകൾ, കുറഞ്ഞ വില, പോരേ പൂരം! വിൽപ്പനയിൽ വൻ കുതിപ്പുമായി റെഡ്മി 12 5ജി
സ്നാപ്ഡ്രാഗൺ 4 ജെൻ 2 5ജി പ്രോസസറും വലിയ ഡിസ്പ്ലേയും ഉൾപ്പെടെ മികച്ച ഫീച്ചറുകളുമായി എത്തിയ റെഡ്മി 12 5ജി സ്മാർട്ട്ഫോണുകൾ ആദ്യ ദിനം തന്നെ മികച്ച വിൽപ്പന കാഴ്ചവച്ചതായി റിപ്പോർട്ട്. ഓഗസ്റ്റ് 1 ന് ആണ് റെഡ്മി 12 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
റെഡ്മി 12 5ജി, റെഡമി 12 4ജി എന്നിങ്ങനെ രണ്ട് ഫോണുകളാണ് റെഡ്മി 12 സീരീസിൽ ഉണ്ടായിരുന്നത്. ഓഗസ്റ്റ് ഒന്നിന് ലോഞ്ച് ചെയ്തെങ്കിലും ഇവയുടെ വിൽപ്പന ആരംഭിച്ചത് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിനോട് അനുബന്ധിച്ചാണ്. ഇതിനകം മികച്ച പ്രതികരണമാണ് റെഡ്മി 12 5ജിക്ക് ലഭിച്ചിരിക്കുന്നത്.

റെഡ്മി 12 5ജിയുടെ 4ജിബി + 128ജിബി വേരിയൻറ് 10,999 രൂപ വിലയിലും 6ജിബി + 128 ജിബി വേരിയന്റ് 12,499 രൂപ വിലയിലും 8ജിബി + 256ജിബി വേരിയന്റ് 14,999 രൂപയും വിലയിലും ആണ് പുറത്തിറക്കിയത്. ഇത്രയും കുറഞ്ഞ വിലയിൽ, നൽകാവുന്നതിൽ ഏറ്റവും മികച്ച ഫീച്ചറുകൾ നൽകിയത് വിൽപ്പനയിൽ മുന്നേറ്റത്തിന് സഹായിച്ചിരിക്കാം.
വിൽപ്പനയുടെ ആദ്യ ദിനം എല്ലാ പ്രതീക്ഷകളും മറികടന്നുകൊണ്ട് റെഡ്മി 12 5ജിയുടെ 300,000 ന് മുകളിൽ യൂണിറ്റുകൾ വിറ്റതായാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. വിലക്കുറവിൽ മികച്ച ഫീച്ചറുകൾ അവതരിപ്പിച്ചതിനൊപ്പം ആമസോണിലെ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഫറുകളും റെഡ്മി 12 5ജിയുടെ വിൽപ്പന വർധിക്കുന്നതിൽ ഒരു പങ്ക് വഹിച്ചിരിക്കാം.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് മികച്ച ഓഫറുകളാണ് ആമസോണിൽ റെഡ്മി 12 5ജിക്ക് ലഭ്യമാക്കിയിരുന്നത്. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് റെഡ്മി 12 5G യുടെ 4GB വേരിയന്റ് വാങ്ങുമ്പോൾ 1000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. നിലവിലുള്ള ഷവോമി ഉപയോക്താക്കൾക്ക് 1000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭ്യമാണ്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ എന്ന പ്രത്യേകതയുമായാണ് റെഡ്മി 12 5ജി എത്തുന്നത്. ഇതിലെ വലിയ ഡിസ്പ്ലേ മികച്ച ആസ്വാദന അനുഭവം സമ്മാനിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ പരിയചപ്പെടാം.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് കരുത്തിലെത്തുന്ന റെഡ്മി 12 5ജി മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. 4ജിബി റാം + 128ജിബി സ്റ്റോറേജ്, 6ജിബി റാം+ 128ജിബി സ്റ്റോറേജ്, 8ജിബി റാം, 256ജിബി സ്റ്റോറേജ് എന്നിവയാണ് അവ. 6.79 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

90Hz, റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയും ഇതിലുണ്ട്. ഡിസ്‌പ്ലേയുടെ മുകളിൽ മധ്യഭാഗത്ത് അലൈൻ ചെയ്‌തിരിക്കുന്ന പഞ്ച്-ഹോൾ സ്ലോട്ടിൽ ഫ്രണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് പ്രവർത്തനം. ജേഡ് ബ്ലാക്ക്, മൂൺസ്റ്റോൺ സിൽവർ, പാസ്റ്റൽ ബ്ലൂ എന്നീ നിറങ്ങളിൽ റെഡ്മി 12 5ജി വേരിയന്റുകൾ ലഭ്യമാകും.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉള്ള ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് റെഡ്മി 12 5ജി അവതരിപ്പിക്കുന്നത്. ഫ്രണ്ട് ക്യാമറ 8 മെഗാപിക്സലിന്റേതാണ്. 18W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ചിന്റേത് ആണ് ബാറ്ററി. IP53 റേറ്റിംഗും, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും റെഡ്മി 12 ന്റെ ഫീച്ചറുകളിൽപ്പെടുന്നു.


Click it and Unblock the Notifications








