ബജറ്റ് സെഗ്മെന്റിലെ ഓൾറൌണ്ടർ; റെഡ്മി നോട്ട് 12സി ലോഞ്ച് ചെയ്തു
10,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ ഷവോമി അവതരിപ്പിക്കുന്ന പുത്തൻ സ്മാർട്ട്ഫോണാണ് റെഡ്മി 12സി. സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്ഫോൺ, ഏറ്റവും വലിയ ഡിസ്പ്ലെ, എന്നിങ്ങനെയുള്ള വലിയ അവകാശവാദങ്ങളുമായാണ് റെഡ്മി 12സി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. പുത്തൻ ഫോണിനെക്കുറിച്ച് കൂടുതലറിയാൻ തുടർന്ന് വായിക്കുക.
എൻട്രി സെഗ്മെന്റിലെ രാജാവാരെന്ന ചോദ്യത്തിന് റെഡ്മി എന്ന് തന്നെയാണ് ഉത്തരം. അത്രയധികം ഫാൻ ഫോളോവിങ് റെഡ്മി 10എ, റെഡ്മി 10 തുടങ്ങിയ മോഡലുകൾ ഈ സെഗ്മെന്റിൽ കൊണ്ട് വന്നിട്ടുണ്ട്. ചൈനീസ് കമ്പനിയാണെങ്കിലും ഷവോമിയോടുള്ള വിശ്വാസ്യതയാണ് ബജറ്റ് സെഗ്മെന്റിലെ റെഡ്മിയുടെ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം. എൻട്രി ലെവൽ സെഗ്മെന്റിലെ പുത്തൻ അവതാരമായ റെഡ്മി 12സിയുടെ ഫീച്ചറുകളും വിലയും അറിയാൻ തുടർന്ന് വായിക്കുക.

റെഡ്മി 12സി സ്മാർട്ട്ഫോൺ ഫീച്ചറുകൾ : 6.71 ഇഞ്ച് സൈസ് വരുന്ന എച്ച്ഡി പ്സസ് ഡിസ്പ്ലെയാണ് റെഡ്മി 12സി സ്മാർട്ട്ഫോണിലുള്ളത്. 120 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും 60 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് നോച്ചും ഡിവൈസിൽ നൽകിയിട്ടുണ്ട്. സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്പ്ലെയാണിതെന്നും കമ്പനി അവകാശപ്പെടുന്നു.
ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 ചിപ്പ്സെറ്റാണ് റെഡ്മി 12സി സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിരിക്കുന്നത്. 6 ജിബി വരെ റാം ഓപ്ഷനും 128 ജിബി വരെയുള്ള ഇന്റേണൽ സ്റ്റോറേജും ഡിവൈസ് ഫീച്ചർ ചെയ്യുന്നു. എക്സ്റ്റൻഡഡ് റാം ഫീച്ചർ ഉപയോഗിച്ച് റാം 11 ജിബി വരെയായി ഉയർത്താനും കഴിയും. ഡിവൈസ് സ്റ്റോറേജ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ ആയി കൂട്ടാനും സാധിക്കും.

റെഡ്മി 12സി സ്മാർട്ട്ഫോൺ എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഫീച്ചർ ചെയ്യുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഡിവൈസിലുള്ളത്. OVGA സെക്കൻഡറി സെൻസറും ഈ റിയർ ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നു. എൽഇഡി ഫ്ലാഷും റിയർ ക്യാമറ മൊഡ്യൂളിലുണ്ട്. എച്ച്ഡിആർ മോഡ്, നൈറ്റ്വിഷൻ, പോർട്രെയിറ്റ് മോഡ് എന്നിവയെല്ലാം ക്യാമറയ്ക്കൊപ്പം ലഭ്യമാകുന്ന ഫീച്ചറുകളാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി സെൽഫി ക്യാമറയും റെഡ്മി 12സി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.
5000 mAh ബാറ്ററിയാണ് റെഡ്മി 12സി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 10W ചാർജിങ് സപ്പോർട്ടും ഡിവൈസിലുണ്ട്. 116 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 39 മണിക്കൂർ വോയ്സ് കോളിങ്, 27 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവയെല്ലാം കമ്പനി അവകാശപ്പെടുന്നു. ആൻഡ്രോയിഡ് 12 ബേസ് ചെയ്തെത്തുന്ന എംഐയുഐ 13 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.

3.5 എംഎം ഓഡിയോ ജാക്കും, എഫ്എം റേഡിയോ സപ്പോർട്ടും ഡിവൈസിലുണ്ട്. ഐപി52 സ്പ്ലാഷ്, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങും ഡിവൈസ് ഫീച്ചർ ചെയ്യുന്നു. ഡ്യുവൽ ബാൻഡ് വൈഫൈ, എഐ ഫേസ് അൺലോക്ക് എന്നിവയ്ക്കൊപ്പംക്യാമറ മൊഡ്യൂളിനോട് ചേർന്നിരിക്കുന്ന റിയർ മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസറും ഫീച്ചർ ചെയ്യുന്നു. മാറ്റ് ബ്ലാക്ക്, റോയൽ ബ്ലൂ, മിന്റ് ഗ്രീൻ, ലാവണ്ടർ പർപ്പിൾ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് റെഡ്മി 12സി സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.
ഡിവൈസിന്റെ 4 ജിബി + 64 ജിബി വേരിയന്റിന് 8,999 രൂപയാണ് വില വരുന്നത്. ബാങ്ക് ഓഫറായി 500 രൂപ ഡിസ്കൌണ്ടും കമ്പനി ഓഫർ ചെയ്യുന്നു. ഡിവൈസിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും വില വരും. ഇവിടെയും 500 രൂപ ഡിസ്കൌണ്ട് കഴിഞ്ഞ് 10,499 രൂപയ്ക്ക് ഫോൺ വാങ്ങാം. ഏപ്രിൽ 6 ഉച്ചയ്ക്ക് 12 മണി മുതൽ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








