Home
Mobile

സാധനം കൈയ്യിലുണ്ട്! റെഡ്മി 13 4ജിയുടെ ലോഞ്ചിന് മുന്നേ ലീക്കായ വിവരങ്ങൾ

റെഡ്മി നോട്ട് 13 4ജിയും നോട്ട് 13 പ്രോ 4ജിയും ആഗോള വിപണിയിൽ വിജയകരമായി പുറത്തിറക്കിയതിന് പിന്നാലെ റെഡ്മി 13 4ജി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ലീക്കർ സുധാംഷു ആംബോറിൻ്റെ ആഗോള ലോഞ്ചിനു മുമ്പായുള്ള ഉപകരണത്തിൻ്റെ ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ചുള്ള ഡിസൈൻ, സവിശേഷതകൾ മറ്റും ഉള്ള വിശദാംശങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്.

90Hz റീഫ്രഷ് റേറ്റ് ഉള്ള 6.79 ഇഞ്ച് FHD+ LCD പാനൽ ഈ ഉപകരണത്തിൽ ഉണ്ട്. 33W ചാർജിംഗ് സപ്പോർട്ട് ഉള്ള 5,030 mAh ബാറ്ററി ആണ് ഇതിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 108 എംപി പ്രൈമറി ക്യാമറയും മുൻവശത്ത് 13 എംപി ഷൂട്ടറും ഇതിലുണ്ടാകും. ഈ ഡിവൈസിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈബർ ഒഎസ് ആണ് നൽകിയിരിക്കുന്നത്.

സാധനം കൈയ്യിലുണ്ട്! റെഡ്മി 13 4ജിയുടെ ലോഞ്ചിന് മുന്നേ ലീക്കായ വിവരങ്ങൾ

സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ ഇതിലുണ്ടാകും. റെഡ്മി 13 4ജിക്ക് 6 ജിബി റാം 128 ജിബി സ്റ്റോറേജും, 8 ജിബി റാം 256 ജിബി സ്റ്റോറേജും ഉള്ള 2 വേരിയൻ്റുകളിൽ ആണ് ഉള്ളത്. ഇങ്ങനെ ആണ് സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നത് എങ്കിലും മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ വികസിപ്പിക്കാവുന്നതാണ്.

ഉപകരണത്തിന് മുകളിൽ ഇടത് വശത്ത് ഡ്യൂവൽ ക്യാമറ സജ്ജീകരണം ഉണ്ട്. കൂടാതെ, ഈ ഡിവൈസിൻറെ ഗ്ലാസ് പിൻ പാനലിൽ എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. താഴെ, സ്പീക്കർ ഗ്രില്ലുകൾക്കൊപ്പം ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ടും മൈക്രോഫോണിനുള്ള ഒരു കട്ട്ഔട്ടും കാണാൻ സാധിക്കും.

ഇനി വിലയിലേക്ക് കടക്കാം. കമ്പനി ഒഫീഷ്യലായി ഒരു വിശദാംശങ്ങളും നൽകിയിട്ടില്ല എന്നത് കൊണ്ട് തന്നെ വിലയിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. എന്നിരുന്നാലും, റിപ്പോർട്ടുകൾ അനുസരിച്ച് ബേസിക് 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡൽ ഏകദേശം 18,000 രൂപക്ക് ലഭ്യമാകും. 256 ജിബി സ്റ്റോറേജുള്ള 8 ജിബി റാം ഏകദേശം 21,000 രൂപക്ക് ലഭിക്കും.

മുകളിൽ ഏതാണ്ട് നടുക്കായി ഒരു സെൽഫി ഷൂട്ടർക്ക് പറ്റിയ രീതിയിലുള്ള കട്ടൗട്ടുള്ള കട്ടിയുള്ള ബെസൽ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. വലത് വശത്ത് പവർ ബട്ടണും വോളിയം റോക്കറും ഇടത് വശത്ത് സിം ട്രേയും മുകളിൽ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കിനുള്ള ഒരു കട്ടൗട്ട് ഉണ്ട്. ഉപകരണം കുറഞ്ഞത് രണ്ട് ഷേഡുകളിലെങ്കിലും വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കറുപ്പും നീലയും നിറത്തിലുള്ള ഷെഡുകൾ ആയിരിക്കും ഉണ്ടാകുക.

നോട്ട് 12Rൻ്റെ പിൻഗാമിയായ പുതിയ റെഡ്മി നോട്ട് 13R ​ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തിട്ട് അധികമായില്ല. ഈ സാഹചര്യത്തിലാണ് റെഡ്മി 13 4ജി സ്മാർട്ട്ഫോൺ പുറത്ത് ഇറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റെഡ്മി 13 4ജിയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇനിയും കാത്തിരിക്കേണ്ടത് ഉണ്ട്.

എന്നാൽ റെഡ്മി നോട്ട് 12R ​ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തതോടെ അവയുടെ മിക്ക വിവരങ്ങളും ഷവോമി പുറത്ത് വിട്ടിരുന്നു. എന്നാൽ നിലവിൽ ​ഇതിന്റെ ഇന്ത്യൻ ലോഞ്ച് സംബന്ധിച്ച് ഈ ഘട്ടത്തിൽ കമ്പനി കാര്യമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മികച്ച ഫീച്ചറുകൾ അ‌ടങ്ങുന്ന ഒരു ഇടത്തരം സ്മാർട്ട്ഫോൺ എന്ന് വേണമെങ്കിൽ റെഡ്മി നോട്ട് 13R (Redmi Note 13R) നെ വിശേഷിപ്പിക്കാം.

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും വളരെ ആകർഷകമായ ഡി​സൈനിലാണ് ഈ ഫോൺ ഒരുക്കിയിരിക്കുന്നത് എന്ന് ഷവോമി വിശദീകരിക്കുന്നു. ത്രീഡി വിഷ്വൽ ഇഫക്ടും സിൽക്കി ഗ്ലാസ് ഫീലും ഈ സ്മാർട്ട്ഫോണിനുണ്ട്. ബജറ്റ് വിലയിൽ എത്തുന്നതിനാലാകാം കാര്യമായ പ്രമോഷനുകളൊന്നും ഇല്ലാതെ വളരെ നിശബ്ദമായാണ് ഷവോമി ഈ റെഡ്മി നോട്ട് 13R അ‌വതരിപ്പിച്ചിരുന്നത്.

റെഡ്മി നോട്ട് 13R ​(Redmi Note 13R) ന്റെ പ്രധാന ഫീച്ചറുകൾ 6.79 ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 30/48/50/60/90/120Hz എന്നിങ്ങനെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 550 nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ആണ്. അഡ്രിനോ 613 ജിപിയു ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 അഡ്വാൻസ്ഡ് എഡിഷൻ 4എൻഎം മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ റെഡ്മി സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The company is gearing up to launch the Redmi 13 4G. This article details the specifications of the pre-launch device as per the leak reports.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X