Home
Mobile

കഞ്ഞികുടിച്ച് ജീവിക്കണ്ടേ ആശാനേ...! ജനപ്രിയ 5G ഫോണിന് ഡിസ്കൗണ്ടുമായി റെഡ്മി

സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെയും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെയും ദീപാവലി ഫെസ്റ്റിവൽ സെയിലുകളുടെയുമൊക്കെ ആവേശം ഒരുവിധം കെട്ടടങ്ങിക്കഴിഞ്ഞു. എന്നാൽ ഈ പറഞ്ഞ അ‌വസരങ്ങളിലും നല്ലൊരു സ്മാർട്ട്ഫോൺ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ കഴിയാതെ പോയ നിരവധി ആളുകൾ ഉണ്ട്. അ‌ത്തരം ആളുകൾക്കായി വിവിധ ബ്രാൻഡുകൾ ഇപ്പോഴും ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് രംഗത്ത് എത്തുന്നുമുണ്ട്. സാംസങ് തങ്ങളുടെ പ്രീമിയം മോഡലിനും ബജറ്റ് മോഡലിനും ഡിസ്കൗണ്ട് ലഭ്യമാക്കി ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ സാംസങ്ങിന് മാത്രമല്ല, മറ്റുള്ള ബ്രാൻഡുകൾക്കും കഞ്ഞികുടിച്ചെങ്കിലും ജീവിക്കണമല്ലോ!

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമാണ് റെഡ്മി. ഈ ​ചൈനീസ് ബ്രാൻഡിന്റെ ജനകീയ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ആമസോൺ അ‌വസരം ഒരുക്കിയിരിക്കുന്നു. ഈ വർഷം ജൂ​ലൈയിൽ ലോഞ്ച് ചെയ്ത റെഡ്മി 13 5ജി (Redmi 13 5G) ആണ് ആ ജനപ്രിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ.

ജീവിക്കണ്ടേ ആശാനേ...! ജനപ്രിയ 5G ഫോണിന് ഡിസ്കൗണ്ടുമായി റെഡ്മി

ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് റെഡ്മി 13 5ജിയുടെ 6ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8ജിബി+ 128ജിബി വേരിയന്റിന് 15,499 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ഈ രണ്ട് മോഡലിനും ആമസോൺ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. തുടർന്ന് യഥാക്രമം 12,999 രൂപ, 14,499 രൂപ എന്നീ വിലകളിലാണ ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

1000 രൂപ ഡയറക്ട് ഡിസ്കൗണ്ട് നൽകിയതിന് പുറമേ ബാങ്ക് ഡിസ്കൗണ്ട് എന്ന നിലയിൽ 1000 രൂപയുടെ ഡിസ്കൗണ്ട് കൂടി റെഡ്മി 13 5ജിക്ക് ആമസോൺ വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽ ഉയർന്ന മോഡൽ ഇപ്പോൾ വെറും 13499 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ബ്ലാക്ക് ഡയമണ്ട്, ഹവായിയൻ ബ്ലൂ, മൂൺസ്റ്റോൺ സിൽവർ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക.

ജീവിക്കണ്ടേ ആശാനേ...! ജനപ്രിയ 5G ഫോണിന് ഡിസ്കൗണ്ടുമായി റെഡ്മി

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും അ‌ത്യാവശ്യം മികച്ച ഫീച്ചറുകൾ തന്നെ റെഡ്മി 13 5ജി ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റെഡ്മി 13 5ജിക്ക് ആമസോണിൽ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ടുകൾ പരിഗണിക്കാവുന്നതാണ്. ഈ ഫോണിന്റെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.

റെഡ്മി 13 5ജി ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.79-ഇഞ്ച് FHD+ LCD സ്‌ക്രീൻ, 91% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 550 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 613 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP53 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), എന്നിവ ഇതിലുണ്ട്.

ജീവിക്കണ്ടേ ആശാനേ...! ജനപ്രിയ 5G ഫോണിന് ഡിസ്കൗണ്ടുമായി റെഡ്മി

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.75 അപ്പേർച്ചർ, Samsung ISOCELL HM6 1/1.67″ സെൻസർ എന്നിവയുള്ള 108MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 13MP ക്യാമറ നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിലാണ് റെഡ്മി 13 5ജിയുടെ പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഇതിന് നൽകും. 5G SA / NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, USB ടൈപ്പ്-സി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററിയും ഇതിലുണ്ട്.

Best Mobiles in India

English summary
The Redmi 13 5G is now selling for Rs 12,999 on Amazon. In India, the Redmi 13 5G was priced at Rs 13,999 for the 6GB + 128GB base variant and Rs 15,499 for the 8GB + 128GB variant. It is currently listed at Rs 12,999 and Rs 14,499 respectively. Also, the 8GB+128GB variant will also get a bank discount of Rs 1000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X