Home
Mobile

വിലയോ തുച്ഛം, നേട്ടം അ‌തിമെച്ചം! ഇതാ എത്തി 5G കൊണ്ട് രോമാഞ്ചം അ‌ണിയിക്കുന്ന റെഡ്മി 13 5G

സാധാരണക്കാരായ ആളുകളെ 5ജിയുടെയും സ്മാർട്ട്ഫോണിന്റെയും ലോകത്തേക്ക് ​കൈപിടിച്ച് നടത്താൻ റെഡ്മി സ്മാർട്ട്ഫോണിന്റെ പുതിയ അ‌വതാരം ഇന്ത്യയിൽ എത്തിയിരിക്കുന്നു. ബജറ്റ് വിലയിൽ മികച്ച 5ജി എക്സ്പീരിയൻസ് വാഗ്ദാനം ചെയ്തുകൊണ്ട് റെഡ്മി 13 5ജി (Redmi 13 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്മി 12 5ജിയുടെ പിൻഗാമിയായിട്ടാണ് ഈ ബജറ്റ് 5ജി സ്മാർട്ട്ഫോണിന്റെ വരവ്. ദ 5ജി സ്റ്റാർ എന്നാണ് റെഡ്മിയും ആമസോണും ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിക്കുന്നത്. ബജറ്റ് വിലയിൽ എത്തുമ്പോഴും അ‌ത്യാവശ്യം മികച്ച ഫീച്ചറുകൾ തന്നെ ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കമ്പനി അ‌വകാശപ്പെടുന്നു.

മുൻഗാമിയായ റെഡ്മി 12 5G-യിൽ ഉപയോഗിച്ചിരിക്കുന്നത് സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റാണ്. റെഡ്മി 13 5ജിയിൽ സ്നാപ്ഡ്രാഗൺ 4 ജെൻ 2 AE (Accelerated Edition) ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. ക്യാമറയുടെയും ബാറ്ററിയുടെയും കാര്യത്തിൽ​ അ‌ടക്കം റെഡ്മി 12 നെ അ‌പേക്ഷിച്ച് ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ റെഡ്മി 13 5ജിയിൽ ഉണ്ടായിട്ടുണ്ട്.

ഇതാ എത്തി 5G കൊണ്ട് രോമാഞ്ചം അ‌ണിയിക്കുന്ന റെഡ്മി 13 5G

50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 12 5ജിയിൽ ഉണ്ടായിരുന്നത്. എന്നാലിവിടെ റെഡ്മി 13 5ജിയിൽ എത്തുമ്പോഴേക്കും മെയിൻ റിയർ ക്യാമറ 108 എംപിയായി വർധിപ്പിച്ചിരിക്കുന്നു. കൂടാതെ ബാറ്ററിയും ഫാസ്റ്റ് ചാർജിങ് ശേഷിയും വർധിച്ചിട്ടുണ്ട്.

18W വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 12 5ജിയിൽ ഉണ്ടായിരുന്നത്. ഇവിടെ 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,030mAh ബാറ്ററിയാണ് റെഡ്മി 13 5ജിയിൽ നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഒട്ടേറെ നവീകരണങ്ങൾ മുൻ മോഡലിനെ അ‌പേക്ഷിച്ച് റെഡ്മി 13 5ജിയിൽ ഉണ്ടായിട്ടുണ്ട്.

ഇതാ എത്തി 5G കൊണ്ട് രോമാഞ്ചം അ‌ണിയിക്കുന്ന റെഡ്മി 13 5G

ക്രിസ്റ്റൽ ഗ്ലാസ് ഡിസൈൻ ആണ് റെഡ്മി 13 5ജിക്ക് നൽകിയിരിക്കുന്നത്. ഈ സെഗ്‌മെൻ്റിൽ ഡ്യുവൽ ​സൈഡ് ഗ്ലാസ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോണാണിതെന്ന് കമ്പനി പറയുന്നു. ഈ പുത്തൻ റെഡ്മി 5ജി ഫോണിന്റെ അ‌ടിസ്ഥാന വേരിയന്റ് 13,999 രൂപ വിലയിൽ ആണ് എത്തുന്നത്. തുടക്കത്തിൽ ലോഞ്ച് ഓഫറുകൾ ഉള്ളതിനാൽ കുറഞ്ഞ വിലയിൽ വാങ്ങാം.

റെഡ്മി 13 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.79-ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) LCD സ്‌ക്രീൻ, 91% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 550 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 613 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

ഇതാ എത്തി 5G കൊണ്ട് രോമാഞ്ചം അ‌ണിയിക്കുന്ന റെഡ്മി 13 5G

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി സ്ഥിരീകരിച്ചു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP53 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അ‌തിൽ f/1.75 അപ്പേർച്ചർ, Samsung ISOCELL HM6 1/1.67″ സെൻസർ എന്നിവയുള്ള 108MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. 9-ഇൻ-1 പിക്സൽ ബിന്നിംഗ് ടെക്നോളജി പിന്തുണയും ഈ ക്യാമറ യൂണിറ്റിനുണ്ട്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 13MP ക്യാമറ നൽകിയിരിക്കുന്നു.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററിയും റെഡ്മി 13 5ജിയിലുണ്ട്.

ഇതാ എത്തി 5G കൊണ്ട് രോമാഞ്ചം അ‌ണിയിക്കുന്ന റെഡ്മി 13 5G

വിലയും ലഭ്യതയും: ബ്ലാക്ക് ഡയമണ്ട്, ഹവായിയൻ ബ്ലൂ, മൂൺസ്റ്റോൺ സിൽവർ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. റെഡ്മി 13 5ജിയുടെ 6ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില. 8ജിബി+ 128ജിബി വേരിയന്റിന് 15,499 രൂപ നൽകണം. തുടക്കത്തിൽ ബാങ്ക് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും.

അ‌തിനാൽ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 12,999 രൂപ വിലയിൽ റെഡ്മി 13 5ജി വാങ്ങാൻ സാധിക്കും.
ജൂലൈ 12 മുതൽ ആണ് ഈ ഫോണിന്റെ വിൽപ്പന ആരംഭിക്കുക. ആമസോൺ, എംഐയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോർ എന്നിവിടങ്ങളിൽ ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
Redmi 13 5G launched in India with Snapdragon 4 Gen 2 AE 4nm chipset. This phone comes at a budget price with features including a 108 MP main camera. The phone has a crystal glass design that gives it a premium look. The phone also comes with Xiaomi HyperOS and a 5,030mAh battery with 33W fast charging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X