Home
Mobile

റെഡ്മിയുടെ 5G സ്റ്റാർ! റെഡ്മി 13 5G ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ വിൽക്കുന്നു, സ്ഥലം ആമസോൺ!

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ സാംസങ് ഉൾപ്പെടെ എല്ലാ പ്രമുഖ ബ്രാൻഡുകളും പുറത്തിറക്കുന്നുണ്ട്. എന്നാൽ മറ്റുള്ളവർ ബജറ്റ് വിലയിൽ 5ജി ഫോൺ ഇറക്കുന്നത് ആലോചിച്ച് തുടങ്ങുന്നതിനും മുമ്പ് ബജറ്റ് വിലയിൽ 5ജി ഫോൺ ഇറക്കി ഹിറ്റടിച്ച ചരിത്രമുള്ള കമ്പനിയാണ് റെഡ്മി. റെഡ്മി 12 5ജിയൊക്കെ ആ നിരയിൽ വരുന്ന സ്മാർട്ട്ഫോണുകളാണ്. റെഡ്മി 12 5ജിയുടെ പിൻഗാമിയായി റെഡ്മി അ‌വതരിപ്പിച്ച മോഡലാണ് റെഡ്മി 13 5ജി. മുൻഗാമിയെപ്പോലെ തന്നെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഒരു 5ജി ഫോൺ എന്ന നിലയിൽ പേരെടുക്കാൻ റെഡ്മി 13 5ജിക്കും കഴിഞ്ഞു.

സാധാരണക്കാരായ ആളുകളെ 5ജിയുടെയും സ്മാർട്ട്ഫോണിന്റെയും ലോകത്തേക്ക് ​കൈപിടിച്ച് നടത്താനും ബജറ്റ് വിലയിൽ മികച്ച 5ജി എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യാനും റെഡ്മി അ‌വതരിപ്പിച്ച 5ജി സ്മാർട്ട്ഫോൺ മോഡലാണ് റെഡ്മി 13 5ജി (Redmi 13 5G) . ദ 5ജി സ്റ്റാർ എന്നാണ് റെഡ്മിയും ആമസോണും ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിക്കുന്നത്.

റെഡ്മിയുടെ 5G സ്റ്റാർ! റെഡ്മി 13 5G ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് റെഡ്മിയുടെ ഈ 5ജി സ്റ്റാറിന്റെ 6ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8ജിബി+ 128ജിബി വേരിയന്റിന് 15,499 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഏതാണ്ട് 1500 രൂപയോളം ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 12,498 രൂപ വിലയിലാണ് അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ, ആമസോണിൽ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. ബ്ലാക്ക് ഡയമണ്ട്, ഹവായിയൻ ബ്ലൂ, മൂൺസ്റ്റോൺ സിൽവർ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ക്രിസ്റ്റൽ ഗ്ലാസ് ഡിസൈൻ ആണ് റെഡ്മി 13 5ജിക്ക് നൽകിയിരിക്കുന്നത്. ഈ സെഗ്‌മെൻ്റിൽ ഡ്യുവൽ ​സൈഡ് ഗ്ലാസ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോണാണിതെന്ന് ലോഞ്ച് സമയത്ത് റെഡ്മി അ‌റിയിച്ചിരുന്നു.

റെഡ്മിയുടെ 5G സ്റ്റാർ! റെഡ്മി 13 5G ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ

റെഡ്മി 13 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.79-ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) LCD സ്‌ക്രീൻ, 91% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 550 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

അഡ്രിനോ 613 GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി നൽകുന്നുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 13 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അ‌തിൽ f/1.75 അപ്പേർച്ചർ, Samsung ISOCELL HM6 1/1.67″ സെൻസർ എന്നിവയുള്ള 108MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. 9-ഇൻ-1 പിക്സൽ ബിന്നിംഗ് ടെക്നോളജി പിന്തുണയും ഈ ക്യാമറ യൂണിറ്റിനുണ്ട്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 13MP ക്യാമറ നൽകിയിരിക്കുന്നു.

റെഡ്മിയുടെ 5G സ്റ്റാർ! റെഡ്മി 13 5G ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി, 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP53 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The Redmi 13 5G is now available on Amazon for under Rs 12,500. At the time of its launch in India, the 6GB + 128GB base variant of Redmi's 5G star was priced at Rs 13,999 and the 8GB + 128GB variant was priced at Rs 15,499. However, now the base model is listed at Rs 12,498 after a direct discount of around Rs 1,500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X