Home
Mobile

ഇഷ്ടം കൂടാൻ ഇവൻ കഴിഞ്ഞേ ആളുള്ളൂ! ഡിസ്കൗണ്ടും 5ജിയും ​കൈമുതലാക്കി റെഡ്മി 13 5ജി വിൽപ്പന തുടങ്ങി

ബജറ്റ് വിലയിൽ 5ജി ഫോൺ അ‌ന്വേഷിച്ച നിരവധി പേർ കഴിഞ്ഞ വർഷം തെരഞ്ഞെടുത്തത് റെഡ്മി 12 5ജി ആയിരുന്നു. 13000 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകളോടെ എത്തിയ റെഡ്മി 12 5ജിക്ക് മികച്ച അ‌ഭിപ്രായമാണ് ഉപയോക്താക്കളുടെ ഇടയിൽ നിന്ന് ലഭിച്ചത്. ഇപ്പോൾ റെഡ്മി 12 5ജിയുടെ സ്ഥാനം ഏറ്റെടുക്കാൻ പിൻഗാമിയായി റെഡ്മി 13 5ജി (Redmi 13 5G) എത്തിയിരിക്കുന്നു. ഏതാനും ദിവസം മുൻപ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി 13 5ജി ഇപ്പോൾ ഡിസ്കൗണ്ട് സഹിതം വിൽപ്പന ആരംഭിച്ചിരിക്കുന്നു.

നിലവിലെ സാഹചര്യങ്ങളോട് ഇണങ്ങും വിധത്തിലുള്ള പുതിയ ഫീച്ചറുകളുമായി റെഡ്മി പുറത്തിറക്കിയ ഈ പുതിയ 5ജി സ്മാർട്ട്ഫോൺ ജൂ​ലൈ 12ന് ഉച്ചയ്ക്ക് 12 ന് ആണ് ഓപ്പൺ സെയിൽ ആരംഭിച്ചത്. ആമസോൺ, എംഐയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ ഈ 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും.

ഇഷ്ടം കൂടാൻ ഇവൻ കഴിഞ്ഞേ ആളുള്ളൂ! ഡിസ്കൗണ്ടും ​കൈമുതലാക്കി റെഡ്മി 13 5G

ലോഞ്ച് ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ലോഞ്ച് ഓഫറുകളും റെഡ്മി 13 5ജിക്ക് ലഭ്യമായിട്ടുണ്ട്. അ‌തായത് റെഡ്മി 13 5ജിയുടെ 6ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില. 8ജിബി+ 128ജിബി വേരിയന്റിന് 15,499 രൂപ നൽകണം. എന്നാൽ ഇപ്പോൾ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും.

അ‌തിനാൽ റെഡ്മി13 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് 12,999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. ബ്ലാക്ക് ഡയമണ്ട്, ഹവായിയൻ ബ്ലൂ, മൂൺസ്റ്റോൺ സിൽവർ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. റെഡ്മി ബ്രാൻഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഇപ്പോൾ ലഭ്യമായിട്ടുള്ള മികച്ച ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് റെഡ്മി 13 5ജി.

ഇഷ്ടം കൂടാൻ ഇവൻ കഴിഞ്ഞേ ആളുള്ളൂ! ഡിസ്കൗണ്ടും ​കൈമുതലാക്കി റെഡ്മി 13 5G

ക്യാമറയുടെയും ബാറ്ററിയുടെയും കാര്യത്തിൽ​ അ‌ടക്കം റെഡ്മി 12 നെ അ‌പേക്ഷിച്ച് ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ റെഡ്മി 13 5ജിയിൽ ഉണ്ടായിട്ടുണ്ട്. ക്രിസ്റ്റൽ ഗ്ലാസ് ഡിസൈൻ ആണ് റെഡ്മി 13 5ജിക്ക് നൽകിയിരിക്കുന്നത്. ഈ സെഗ്‌മെൻ്റിൽ ഡ്യുവൽ ​സൈഡ് ഗ്ലാസ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോണാണിതെന്ന് കമ്പനി പറയുന്നു.

റെഡ്മി 13 5ജിയുടെ പ്രധാന ഫീച്ചറുകൾ: അഡ്രിനോ 613 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ് എന്നിവയുമുണ്ട്.

6.79-ഇഞ്ച് FHD+ (2460 x 1080 പിക്സലുകൾ) LCD സ്‌ക്രീൻ ആണ് ഇതിലുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 91% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 550 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ തുടങ്ങിയവ ഈ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്.

ഇഷ്ടം കൂടാൻ ഇവൻ കഴിഞ്ഞേ ആളുള്ളൂ! ഡിസ്കൗണ്ടും ​കൈമുതലാക്കി റെഡ്മി 13 5G

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തനം. 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 3W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററിയും റെഡ്മി 13 5ജിയിൽ നൽകിയിരിക്കുന്നത്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP53 റേറ്റിങ്ങും ഉണ്ട്.

ക്യാമറയുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. f/1.75 അപ്പേർച്ചർ, Samsung ISOCELL HM6 1/1.67″ സെൻസർ എന്നിവയുള്ള 108MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ ഇതിൽ അ‌ടങ്ങുന്നു. f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയും 9-ഇൻ-1 പിക്സൽ ബിന്നിംഗ് ടെക്നോളജി പിന്തുണയും ഈ ഫോണിനുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, ​വൈ​ഫൈ 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി തുടങ്ങിയവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Redmi 13 5G Open Sale has started in India. The 6GB + 128GB base variant of the Redmi 13 5G is priced at Rs 13,999. 15,499 for the 8GB+128GB variant. But now as part of the launch offer you will get a discount of Rs.1000. So the base variant of Redmi 13 5G can be bought at a price of Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X