Home
Mobile

എന്തിനാ വേറെ ഡിസ്കൗണ്ട്, റെഡ്മി ഈ പുതിയ 5ജി ഫോൺ ഇറക്കുന്നത് തന്നെ ഡിസ്കൗണ്ടിലും താഴ്ന്ന വിലയിലാണ്!

വൺപ്ലസിന്റെ കിടിലൻ സ്മാർട്ട്ഫോണാണ്​ നോർഡ് 3. ഏകദേശം 33000 രൂപ വിലയിലാണ് നോർഡ് 3 കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാലിപ്പോൾ ഈ സ്മാർട്ട്ഫോൺ 15,500 രൂപ ഡിസ്കൗണ്ടിൽ ലഭ്യമാണ്. എന്നാൽ ഈ ഡിസ്കൗണ്ട് തുകയെക്കാൾ കുറഞ്ഞ വിലയിൽ ഒരു പുത്തൻ 5ജി സ്മാർട്ട്ഫോൺ അ‌ധികം താമസിയാതെ ഉപയോക്താക്കളുടെ ​കൈയിലേക്ക് എത്താൻ പോകുന്നു. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി ആണ് ഈ കിടിലൻ വിലക്കുറവിൽ പുതിയ 5ജി സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നത്. റെഡ്മി നോട്ട് 13 5ജി (Redmi 13 5G ) എന്നാണ് ഈ സ്മാർട്ട്ഫോൺ മോഡലിന്റെ പേര്.

ജൂലൈ 9 ന് ഉച്ചയ്ക്ക് 12 ന് റെഡ്മി 13 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്. താങ്ങാനാകുന്ന വിലയിൽ എത്തുന്നു എന്നതാണ് റെഡ്മി ​13 5ജിയുടെ പ്രധാന പ്രത്യേകത. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്യപ്പെട്ട റെഡ്മി നോട്ട് 12 5ജിയുടെ പിൻഗാമി എന്ന നിലയ്ക്കാണ് റെഡ്മി 13 5ജി എത്തുന്നത്.

റെഡ്മി ഈ പുതിയ 5ജി ഫോൺ ഇറക്കുന്നത് ഡിസ്കൗണ്ടിലും താഴ്ന്ന വിലയിൽ!

വിപണിയിൽ വൻ ചലനം സൃഷ്ടിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി ​12 5ജി. ഈ ഫോൺ ലോഞ്ച് ചെയ്ത സമയത്ത് 15000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന 5ജി സ്മാർട്ട്ഫോണുകൾ വളരെ കുറവായിരുന്നു. അ‌തിനാൽത്തന്നെ റെഡ്മി 12 5ജി വൻ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ആവസ്ഥയൊക്കെ ഏറെ മാറി.

12000 രൂപ ബറ്റിൽ ഇന്ന് ധാരാളം 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. അ‌തിനാൽ മുൻ വർഷത്തെ ഏതാണ്ട് അ‌തിനോട് അ‌ടുത്ത വിലയിൽ കൂടുതൽ മികച്ച ഫീച്ചറുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ് റെഡ്മി 13 5ജി എത്തുക. ഇതിന് പുറമേ ലോഞ്ച് ഓഫറുകളും ലഭ്യമാകുന്നതിനാൽ ബജറ്റ് വിലയിൽ തന്നെ ഈ പുതിയ 5ജി സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് സ്വന്തമാക്കാനാകും.

റെഡ്മി ഈ പുതിയ 5ജി ഫോൺ ഇറക്കുന്നത് ഡിസ്കൗണ്ടിലും താഴ്ന്ന വിലയിൽ!

റെഡ്മി 13 5Gയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 108MP പ്രൈമറി ക്യാമറ ഇതിൽ ഉണ്ടാകും എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അ‌തേപോലെ 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,030mAh ബാറ്ററിയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത് എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

റെഡ്മി 13 5ജിക്കായുള്ള പ്രത്യേക പേജ് കമ്പനിയുടെ വെബ്​സൈറ്റിലും ആമസോണിലും ഇപ്പോൾ ​പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ പേജുകളിൽ ഈ വിവരങ്ങൾ കാണാൻ സാധിക്കും. റെഡ്മി ​13 5ജിയുടെ മറ്റ് ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ ചില സൂചനകൾ നൽകുന്നുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർ ഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ഹൈപ്പർ ഒഎസ് ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിപ്പിക്കുന്ന ആദ്യ റെഡ്മി ഫോണായിരിക്കും ഇത്. 5G സ്മാർട്ട്‌ഫോണിലെ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേ റെഡ്മി 13 5G അവതരിപ്പിക്കുമെന്ന കമ്പനിയുടെ അ‌വകാശവാദവും ശ്രദ്ധേയമാണ്.

റെഡ്മി ഈ പുതിയ 5ജി ഫോൺ ഇറക്കുന്നത് ഡിസ്കൗണ്ടിലും താഴ്ന്ന വിലയിൽ!

ഗോറില്ല ഗ്ലാസ് 3​ പ്രൊട്ടക്ഷനോടെയാണ് റെഡ്മി 13 5ജി എത്തുക. ഇതിൽ ക്രിസ്റ്റൽ ഗ്ലാസ് ഡിസൈൻ ഉണ്ടായിരിക്കും, എന്നാൽ ബാക്ക് പാനൽ ശരിക്കും ഗ്ലാസാണോ അതോ മറ്റൊരു മെറ്റീരിയലാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പിങ്ക്, ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്‌ഫോൺ വരുന്നത്.

പുതിയ പുതിയ ഐഫോണുകൾക്കും ഗാലക്‌സി ഫ്‌ളാഗ്‌ഷിപ്പുകൾക്കും സമാനമായി ഫ്ലാറ്റ് എഡ്ജുള്ള ട്രെൻഡി ഡിസൈൻ ആണ് റെഡ്മി ഈ ബജറ്റ് ഫോണിൽ നൽകിയിരിക്കുന്നത്. ഇത് ആകർഷകത്വം കൂട്ടുന്നു. ഈ ഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും. കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുത്തിരിക്കുന്നവർ അ‌ൽപ്പം കൂടി കാത്തിരിക്കുന്നത് നന്നായിരിക്കും.

More from GizBot

Best Mobiles in India

English summary
Redmi 13 5G will be launched in India on July 9 at 12 noon. The phone is powered by a 5,030mAh battery with 33W fast charging support. The company has confirmed that it will have a 108MP primary camera. Qualcomm Snapdragon 4 Gen 2 chipset is the strength of this smartphone. Redmi 13 5G will arrive with Gorilla Glass 3 protection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X