റെഡ്മിയുടെ 5ജി ഫോൺ 9499 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വിൽക്കുന്നു; വാങ്ങണോ വേണ്ടയോ എന്ന് ഇതാ അറിയൂ
റെഡ്മി ബജറ്റ് വിലയിൽ 2023 ഡിസംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി 13സി 5ജി (Redmi 13C 5G). റെഡ്മി 13സി 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയും 6GB+ 128GB മോഡലിന് 12,499 രൂപയും 8GB+ 256GB മോഡലിന് 14,499 രൂപയുമാണ് വില. എന്നാലിപ്പോൾ ഈ ഫോണുകൾ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും 1500 രൂപ വരെ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അതായത്, ഡിസ്കൗണ്ട് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ റെഡ്മി 13സി 5ജിയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ കുറഞ്ഞത് 9499 രൂപയ്ക്ക് ലഭ്യമാണ്.
ആമസോണിലും ഫ്ലിപ്പ്കാർട്ടിലും റെഡ്മി 13സി 5ജി യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ആമസോൺ 1000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ വാഗ്ദാനം ചെയ്യുന്നു. അതായത് 9499 രൂപയ്ക്ക് ഈ ഫോൺ കിട്ടും. അതേസമയം ഫ്ലിപ്പ്കാർട്ടിൽ 1500 രൂപയുടെ ഡിസ്കൗണ്ട് വരെ ലഭ്യമാണ്. ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താനായാൽ 8499 രൂപ വിലയിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാനാകും.

50MP ക്യാമറ, 5000mAh ബാറ്ററി, ഡൈമെൻസിറ്റി ചിപ്‌സെറ്റ് തുടങ്ങി മികച്ച ഫീച്ചറുകളോടെ വിപണിയിൽ എത്തിയ സ്മാർട്ട്ഫോണാണ് റെഡ്മി 13സി 5ജി. ഈ ഫോൺ പുറത്തിറങ്ങിയ ശേഷം നിരവധി 5ജി ഫോണുകൾ ബജറ്റ് വിലയിൽ വിപണിയിൽ എത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കുക. റെഡ്മിയുടെ തന്നെ ബജറ്റ് 5ജി സ്മാർട്ട്ഫോണായ റെഡ്മി 13 5ജി കഴിഞ്ഞയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു.
റെഡ്മി 13 5ജിയുടെ വില 10000 രൂപയ്ക്ക് മുകളിലാണ്. എങ്കിലും റെഡ്മി ആരാധകർക്ക് വാങ്ങാവുന്ന ഏറ്റവും പുതിയ ബജറ്റ് 5ജി ഫോൺ ഓപ്ഷൻ റെഡ്മി 13 5ജിയാണ്. പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്കായി ഐക്യുവിന്റെ Z9 ലൈറ്റ് 5ജിയും കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയുണ്ടായി.

ഐക്യൂ Z9 ലൈറ്റ് 5ജിയുടെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയും ആണ് വില. തുടക്കത്തിൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ ജൂലൈ 20 മുതൽ ഈ ഫോൺ 9499 രൂപ വിലയിൽ ലഭ്യമാകും. ഇങ്ങനെ നിരവധി ബജറ്റ് 5ജി ഫോണുകൾക്കിടയിലാണ് റെഡ്മി 13സി 5ജിയും ഡിസ്കൗണ്ടുമായി എത്തിയിരിക്കുന്നത്.
റെഡ്മി 13സി 5ജിയുടെ പ്രധാന ഫീച്ചറുകൾ: 90 Hz റിഫ്രഷ് റേറ്റ്, 6.74 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 720x1600 പിക്‌സൽ ( HD+ ) റെസലൂഷൻ, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസർ, 8 ജിബി വരെ റാം, 8 ജിബി വരെ വെർച്വൽ റാം, യുഎഫ്എസ് 2.2 സ്റ്റോറേജ്, ഡിസ്‌പ്ലേയ്‌ക്കായി ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ.

ഡ്യുവൽ റിയർ ക്യാമറ ( f/f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ), f/f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി ( ഫോണിനൊപ്പം കമ്പനി 10W ചാർജർ മാത്രമേ അയയ്ക്കൂ), സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഗൊറില്ല ഗ്ലാസ് 3 കോട്ടിങ് എന്നിവയും ഇതിലുണ്ട്.


Click it and Unblock the Notifications








