8988 രൂപ മതി റെഡ്മിയുടെ ഈ 5G ഫോൺ വാങ്ങാം; പിന്നെയെന്തിന് വിഷമിക്കണം!
ബജറ്റ് വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. ഏതാണ്ട് എല്ലാ പ്രമുഖ സ്മാർട്ട്ഫോൺ കമ്പനികളും ഇപ്പോൾ പതിനായിരം രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽത്തന്നെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ ഏത് എന്ന് അന്വേഷിക്കുന്നവർ ഉണ്ടാകും. അങ്ങനെയുള്ള ആളുകൾ വേഗം ഫ്ലിപ്പ്കാർട്ടിലേക്ക് കുതിക്കുക. കാരണം റെഡ്മിയുടെ ബജറ്റ് 5ജി സ്മാർട്ട്ഫോണായ റെഡ്മി 13C 5ജി ഇപ്പോൾ ഏറ്റവും വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. ഈ ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും വ്യത്യസ്ത ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ വർഷം അവസാനത്തോടെ റെഡ്മി ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി 13സി 5ജി. ഇതിന്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റ് 10,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 6GB+ 128GB മോഡലിന് 12,499 രൂപയും 8GB+ 256GB മോഡലിന് 14,499 രൂപയുമായിരുന്നു ലോഞ്ച് വില.

എന്നാൽ ഇപ്പോൾ യഥാർഥ വിലയ്ക്ക് പകരം ഡിസ്കൗണ്ട് വിലയിലാണ് റെഡ്മി 14സിയുടെ വേരിയന്റുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും അടിസ്ഥാന മോഡൽ ഇപ്പോൾ വെറും 10499 രൂപയ്ക്കും 6ജിബി+ 128ജിബി വേരിയന്റ് ഡിസ്കൗണ്ടിന് ശേഷം 11191 രൂപയ്ക്കും 8ജിബി+ 256ജിബി മോഡൽ വെറും 12998 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും റെഡ്മി 14സി 5ജി വേരിയന്റുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. അടിസ്ഥാന മോഡലിന് 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. ഇത് പ്രയോജനപ്പെടുത്തിയാൽ 8988 രൂപയ്ക്ക് ഈ 5ജി ഫോൺ സ്വന്തമാക്കാൻ സാധിക്കും. മറ്റ് രണ്ട് വേരിയന്റുകൾക്കും 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭിക്കുക.

പരിമിത കാലത്തേക്കായിരിക്കും ഈ ഡീൽ ലഭ്യമാകുകയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് മുൻപ് റെഡ്മി 13സി 5ജി ഡിസ്കൗണ്ട് സഹിതം എത്തിയിരുന്നു എങ്കിലും 9499 രൂപ വിലയിലാണ് ലഭ്യമായിരുന്നത്. ഇപ്പോൾ അതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു. സ്റ്റാർട്രെയ്ൽ സിൽവർ, സ്റ്റാർട്രെയിൽ ഗ്രീൻ, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാൻ കിട്ടും.
റെഡ്മി 13സി 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, 720x1600 പിക്‌സൽ (HD+) റെസലൂഷൻ, 90Hz റിഫ്രഷ് റേറ്റ്, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസർ, 8 ജിബി വരെ റാം, 8 ജിബി വരെ വെർച്വൽ റാം, യുഎഫ്എസ് 2.2 സ്റ്റോറേജ്, 256ജിബി വരെ സ്റ്റോറേജ്.
ഡ്യുവൽ റിയർ ക്യാമറ (f/f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ), സെൽഫിക്കായി f/f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി( ഫോണിനൊപ്പം കമ്പനി 10W ചാർജർ മാത്രമേ അയയ്ക്കൂ), സൈഡ് മൗണ്ടഡ് ക്വിക്ക് അൺലോക്ക് ഫിംഗർപ്രിന്റ് സ്കാനർ എന്നിവ ഇതിലുണ്ട്.

ഈ ഫോൺ ഡിസ്കൗണ്ടിൽ വാങ്ങാൻ ഉദ്ദേശിക്കുന്നവർ അറിയേണ്ട ഒരു പുതിയ വാർത്തകൂടി ഉണ്ട്. റെഡ്മി 13C 5ജിയുടെ പിൻഗാമി ഈ മാസം (സെപ്റ്റംബർ) ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും എന്നതാണ് അത്. റെഡ്മി 13സിയുടെ പിൻഗാമിയായി റെഡ്മി 14സി കഴിഞ്ഞ ദിവസം ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. അതിനാൽ അധികം വൈകാതെ ഇത് ഇന്ത്യയിൽ 5ജി വേരിയന്റായി ലോഞ്ച് ചെയ്തേക്കാം. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.


Click it and Unblock the Notifications