Home
Mobile

കളക്ഷൻ റെക്കോഡുകൾ ഭേദിച്ച് സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ ആകാൻ റെഡ്മി 13സി 5ജി എത്തി! വില 9,999 മുതൽ

താങ്ങാനാകുന്ന വിലയിൽ, ഒരു സ്മാർട്ട്ഫോണിൽ ഉണ്ടാകേണ്ട അ‌ത്യാവശ്യം നിലവാരമുള്ള ഫീച്ചറുകളുമായി റെഡ്മി 13സി 5ജി ( Redmi 13C 5G ) ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ​ഒരു 5ജി സ്മാർട്ട്ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണ് റെഡ്മി 13സി എത്തിയിരിക്കുന്നത്.

റെഡ്മി 13സി ഇതിനകം തന്നെ ആഗോള വിപണിയിൽ ലോഞ്ച് ആയെങ്കിലും അ‌ത് 4ജി ആയിരുന്നു. എന്നാൽ അ‌തിൽ നിന്ന് വ്യത്യസ്തമായി 5ജി വേരിയന്റാണ് ഷവോമി ഇപ്പോൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 5ജി ഫോണുകളിലേക്ക് മാറാനുള്ള ഇന്ത്യക്കാരുടെ താൽപര്യം തിരിച്ചറിയാൻ കഴിഞ്ഞു എന്നത് ഷവോമിയുടെ വിജയമാണ്.

സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ ആകാൻ റെഡ്മി 13സി 5ജി! വില 9,999 മുതൽ

റെഡ്മി 13സി 5ജിയുടെ പ്രധാന ഫീച്ചറുകൾ: 720x1600 പിക്‌സൽ ( HD+ ) റെസലൂഷൻ നൽകുന്ന 90 Hz റിഫ്രഷ് റേറ്റ് 6.74 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയോടെയാണ് ഫോൺ വരുന്നത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസറാണ് റെഡ്മി 13സി 5ജിയുടെ കരുത്ത്.

8 ജിബി വരെ റാം, 8 ജിബി വരെ വെർച്വൽ റാം, യുഎഫ്എസ് 2.2 സ്റ്റോറേജ്, ഡിസ്‌പ്ലേയ്‌ക്കായി ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയുമായാണ് റെഡ്മി 13 സി എത്തുന്നത്. 256 ജിബി സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. സ്‌റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്.

സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ ആകാൻ റെഡ്മി 13സി 5ജി! വില 9,999 മുതൽ

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, f/f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 13സി 5ജിയിലുള്ളത്. സെൽഫിക്കായി f/f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൻസർ ഫ്രണ്ടിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 13സി 5ജിയിൽ ഉള്ളത്. ഫോണിനൊപ്പം കമ്പനി 10W ചാർജർ മാത്രമേ അയയ്ക്കൂ. സൈഡ് മൗണ്ടഡ് ക്വിക്ക് അൺലോക്ക് ഫിംഗർപ്രിന്റ് സ്കാനറും ഫോണിന്റെ ഫ്രണ്ടിൽ ഒരു ടിയർഡ്രോപ്പ് നോച്ചും സ്ക്രീനിൽ ഗൊറില്ല ഗ്ലാസ് 3 കോട്ടിംഗും ഉണ്ട്.

വിലയും ലഭ്യതയും: റെഡ്മി 13സി 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് 10,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. 6GB+ 128GB മോഡലിന് 12,499 രൂപയും 8GB+ 256GB മോഡലിന് 14,499 രൂപയുമാണ് വില. തുടക്കത്തിൽ ബാങ്ക് ഓഫറായി 1000 രൂപ ഡിസ്കൗണ്ട് കിട്ടും.

സാധാരണക്കാരുടെ സൂപ്പർ സ്റ്റാർ ആകാൻ റെഡ്മി 13സി 5ജി! വില 9,999 മുതൽ

സ്റ്റാർട്രെയ്ൽ സിൽവർ, സ്റ്റാർട്രെയിൽ ഗ്രീൻ, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. 5ജി മോഡലിനൊപ്പം റെഡ്മി 13സി 4ജിയും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ 4GB റാം/128GB സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയാണ് വില. 6GB RAM/128GB സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയും 8GB RAM/256GB വേരിയന്റിന് 10,499 രൂപയും നൽകണം.

ലോഞ്ച് ഓഫർ എന്ന നിലയിൽ റെഡ്മി 13സിയ്ക്ക് 1000 രൂപ അ‌ധിക ഡിസ്കൗണ്ട് ലഭ്യമാകും. Mi.com, Xiaomi റീട്ടെയിൽ, ആമസോൺ എന്നിവയിലൂടെ ഈ സ്മാർട്ട്ഫോണുകൾ വാങ്ങാം. റെഡ്മി 13C 4ജി മോഡൽ ഡിസംബർ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. 5ജി മോഡൽ വിൽപ്പന ഡിസംബർ 16 മുതലാണ് ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
Xiaomi has launched the Redmi 13C 5G in India, targeting ordinary Indians who want to switch to a 5G smartphone. The phone comes with a 6.74-inch touchscreen display with a 90 Hz refresh rate. Redmi 13C 5G is powered by an octa-core MediaTek Dimension 6100 Plus processor. It has a dual rear camera setup led by a 50MP main camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X