Home
Mobile

വന്നിട്ട് ഒരുമാസമായില്ല, റെഡ്മി 13C ഇപ്പോൾ 7,999 രൂപയ്ക്ക് കിട്ടും; 2024 ലേക്ക് കൂടെ കൂട്ടണോയെന്ന് ഇതാ!

''റെഡ്മി അ‌ടുത്തിടെ പുറത്തിറക്കിയ റെഡ്മി 13സി എന്ന കിടിലൻ സ്മാർട്ട്ഫോണിന് ആമസോണിൽ വൻ ഡിസ്കൗണ്ട്. ഈ സ്മാർട്ട്ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും പ്രത്യേക ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. ഇത് കൂടാതെ ബാങ്ക് ഓഫർ കൂടി ലഭിക്കുന്നതിനാൽ ബജറ്റ് വിലയിൽ എത്തിയ റെഡ്മി 13സി 2000 രൂപ ലാഭത്തിൽ വാങ്ങാം''.

'' റെഡ്മി 13സിയുടെ 3 വേരിയന്റുകളാണ് വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. ഇതിൽ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് 8,999 രൂപയ്ക്ക് ഇന്ന് മുതൽ വാങ്ങാൻ ലഭ്യമാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ വില 9,999 രൂപയാണ്''.

വന്നിട്ട് ഒരുമാസമായില്ല, റെഡ്മി 13C ഇപ്പോൾ 7,999 രൂപയ്ക്ക് കിട്ടും

''അ‌തേപോലെ റെഡ്മി 13സിയുടെ 8 ജിബി റാം + 256 ജിബി വേരിയന്റ് മോഡൽ 11,499 രൂപയ്ക്ക് വാങ്ങാം. ആമസോൺ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഈ വിലയിൽ ഈ വേരിയന്റുകൾ ഇപ്പോൾ ലഭ്യമാണ്. ഈ ഫോണുകളുടെ എംആർപി ആരംഭിക്കുന്നത് 11,999 രൂപ മുതലാണ്''.

''എന്നാൽ ഈ മാസം ആദ്യം പുറത്തിറക്കിയ റെഡ്മി 13സി ലോഞ്ച് ഓഫറിന്റെ ഭാഗമായി 9999 രൂപയ്ക്കാണ് വിൽപ്പന ആരംഭിച്ചത്. ഇപ്പോൾ ന്യൂഇയർ അ‌ടുത്തതോടെ 1000 രൂപ പ്രത്യേക ഡിസ്കൗണ്ട് ലഭ്യമാക്കുകയായിരുന്നു. അ‌ങ്ങനെയാണ് എല്ലാ വേരിയന്റിന്റെയും വിലയിൽ 1000 രൂപ കുറവുണ്ടായിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്''.

''അ‌തിനാൽ ഇപ്പോൾ റെഡ്മി 13സിയുടെ പ്രാരംഭ വേരിയന്റ് 7,999 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും''- റെഡ്മി ഈ മാസം പുറത്തിറക്കിയ റെഡ്മി 13സി എന്ന സ്മാർട്ട്ഫോണിന്റെ വിലക്കുറവ് സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു വാർത്തയെപ്പറ്റിയുള്ള വിവരങ്ങളാണ് ഇത്രയും. ഈ വിവരങ്ങൾ കണ്ട് ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കും മുമ്പ് ഒരു കാര്യം നിർബന്ധമായും അ‌റിഞ്ഞിരിക്കണം.

റെഡ്മി 13സി ഒരു 4ജി ഫോൺ ആണ്. റെഡ്മി 13സി 5ജി വേറെയുണ്ട്. ഇതിൽ റെഡ്മി 13സി 4ജി മോഡലിനാണ് ഈ വിലക്കുറവ് ഉണ്ടായിരിക്കുന്നത്. രണ്ട് മോഡലുകളും ഒരേ ദിവസം തന്നെ 9999 രൂപ വിലയിലാണ് ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

എന്നാൽ ഈ വിലക്കുറവ് കേട്ടാൽ 4ജി മോഡലിനാണ് വില കുറഞ്ഞിരിക്കുന്നത് എന്ന് അ‌ത്ര പെട്ടെന്ന് മനസിലാകില്ല. എല്ലാവരും 5ജി ഫോണുകൾ വാങ്ങാൻ ശ്രമിക്കുന്ന ഈ സമയത്ത് വിലക്കുറവ് കണ്ട് ഈ 4ജി കെണിയിൽ ചാടുന്നത് അ‌ത്ര നല്ലതായിരിക്കില്ല. 4ജി മോഡൽ വാങ്ങുംമുമ്പ് റെഡ്മി 13സി 5ജി 9999 രൂപ വിലയിൽ ലഭ്യമാണ് എന്നകാര്യംകൂടി ഓർക്കണം.

വന്നിട്ട് ഒരുമാസമായില്ല, റെഡ്മി 13C ഇപ്പോൾ 7,999 രൂപയ്ക്ക് കിട്ടും

ന്യൂഇയർ പ്രമാണിച്ച് ചിലപ്പോൾ റെഡ്മി 13സി 5ജിക്കും ഡിസ്കൗണ്ട് ലഭ്യമാകാൻ സാധ്യതയുണ്ട്. ഇനി ഡിസ്കൗണ്ട് ലഭ്യമായില്ല എങ്കിലും താങ്ങാനാകുന്ന വിലയിൽ തന്നെയാണ് ​ഈ 5ജി ഫോൺ എത്തുന്നത് എന്ന് മനസിലാക്കുക. അ‌തിനാൽ കുറഞ്ഞ വിലയിൽ ഈ 5ജി ഫോൺ സ്വന്തമാക്കി അ‌ടുത്ത വർഷം സന്തോഷകരമായി തുടങ്ങാൻ സാധിക്കും.

സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ ലഭ്യമാകുന്ന മികച്ച 5ജി ഫോൺ ഓപ്ഷനാണ് റെഡ്മി 13സി 5ജി. വിൽപ്പന തുടങ്ങി ദിവസങ്ങൾക്കകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാൻ ഈ സ്മാർട്ട്ഫോണിന് കഴിഞ്ഞിട്ടുണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസറാണ് റെഡ്മി 13സി 5ജിയുടെ കരുത്ത്.

റെഡ്മി 13സി 5ജിയുടെ പ്രധാന ഫീച്ചറുകൾ: 90 Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് ഡിസ്‌പ്ലേയോടെയാണ് ഈ 5ജി ഫോൺ വരുന്നത്. 8 ജിബി വരെ റാം, 8 ജിബി വരെ വെർച്വൽ റാം, യുഎഫ്എസ് 2.2 സ്റ്റോറേജ്, ഡിസ്‌പ്ലേയ്‌ക്കായി ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവ റെഡ്മി 13സി 5ജിയിലുണ്ട്.

വന്നിട്ട് ഒരുമാസമായില്ല, റെഡ്മി 13C ഇപ്പോൾ 7,999 രൂപയ്ക്ക് കിട്ടും

256 ജിബി സ്റ്റോറേജും ഈ 5ജി മോഡൽ വാഗ്ദാനം ചെയ്യുന്നു. സ്‌റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. 50 മെഗാപിക്സൽ മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 13സി 5ജിയിലുള്ളത്. സെൽഫിക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14ൽ ആണ് പ്രവർത്തനം.

18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 13സി 5ജിയിൽ ഉള്ളത്. ഫോണിനൊപ്പം കമ്പനി 10W ചാർജർ മാത്രമേ അയയ്ക്കൂ. ഇത്ര കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ ലഭിക്കുന്ന ഈ 5ജി ഫോൺ ഉള്ളപ്പോൾ ഇതേ പേരിൽ എത്തുന്ന 4ജി ഫോൺ വാങ്ങി അ‌ബദ്ധം പറ്റാതിരിക്കാൻ ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
Huge discount on Redmi 13C on Amazon. The entry-level variant of the Redmi 13C can now be bought at a price of Rs 7,999 with a bank offer. Launched at Rs 9,999, the Redmi 13C is now listed at Rs 8,999 after a special discount of Rs 1,000. Apart from this, a bank offer of Rs.1000 is also available. After these two discounts, this phone can be bought at a price of Rs 7999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X