റെഡ്മി 13സിയുടെ ഇരട്ട, റെഡ്മി 13ആർ 5ജി ലോഞ്ച് ചെയ്തു, ബജറ്റ് വിലയിൽ തന്നെ!
റെഡ്മി ഒരു പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ചെയ്തു. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത റെഡ്മി 13 സി 5ജിയുടേതിന് സമാനമായ ഫീച്ചറുകളുമായി റെഡ്മി 13ആർ 5ജി ( Redmi 13R 5G ) സ്മാർട്ട്ഫോൺ ആണ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്.
റെഡ്മി 13സി 5ജിയിലേതിന് സമാനമായി ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസറാണ് ഈ 5ജി സ്മാർട്ട്ഫോണിലും നൽകിയിരിക്കുന്നത്. ബാറ്ററിയും ഡിസ്പ്ലേയും അടക്കം പ്രധാന ഫീച്ചറുകൾ എല്ലാം തന്നെ റെഡ്മി 13 സി 5ജിക്ക് സമാനമാണ്. ഒരേയൊരു വ്യത്യാസം ബാക്ക് പാനലിന്റെ ഡിസൈൻ മാത്രമാണ്.

റെഡ്മി 13 ആർ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.74-ഇഞ്ച് HD+ ( 1,600 x 720 പിക്സലുകൾ ) IPS LCD സ്‌ക്രീൻ ആണ് ഇതിലുള്ളത്. 90Hz ആണ് റിഫ്രഷ് റേറ്റ്. ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടെയാണ് റെഡ്മി 13 ആർ എത്തുന്നത്.
മാലി -G57 MC2 ജിപിയു, 4GB LPDDR4X റാം, 128GB UFS 2.2 ഓൺബോർഡ് സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 6100 പ്ലസ് ചിപ്സെററ് ആണ് ഈ 5ജി ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 14 ൽ ആണ് പ്രവർത്തനം.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, f/f/1.8 അപ്പേർച്ചർ ഉള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 13സി 5ജിയിലുള്ളത്. ഇതിലെ സെക്കൻഡറി ക്യാമറ ഏതാണ് എന്ന് വ്യക്തമല്ല. സെൽഫിക്കായി f/f/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൻസർ ഫ്രണ്ടിൽ നൽകിയിരിക്കുന്നു. ഡിസ്‌പ്ലേയുടെ മുകളിൽ വാട്ടർഡ്രോപ്പ് നോച്ചിൽ ആണ് ഫ്രണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
യുഎസ്ബി ടൈപ്പ് സി പോർട്ട് വഴി 18W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന റെഡ്മി 13R 5G-യിൽ 5,000mAh ബാറ്ററിയാണ് ഷവോമി നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി, ഫോണിന്റെ ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും 3.5 എംഎം ഓഡിയോ ജാക്കും ഈ ഹാൻഡ്‌സെറ്റിലുണ്ട്. 192 ഗ്രാം ആണ് ഫോണിന്റെ ഭാരം.
വിലയും ലഭ്യതയും: റെഡ്മി 13ആർ 5ജിയുടെ 4GB + 128GB വേരിയന്റ് സ്റ്റാർ റോക്ക് ബ്ലാക്ക്, ഫാന്റസി പർപ്പിൾ, വേവ് വാട്ടർ ഗ്രീൻ കളർ ഓപ്ഷനുകളിൽ ആണ് ലഭ്യമാകുക. ഇത് ചൈനയിൽ 999 യുവാൻ ( ഏകദേശം 11,700 രൂപ ) വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

റെഡ്മി 13 ആർ 5ജിയുടെ വിലയോട് സമാനമായ വിലയിൽ തന്നെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി 13സി 5ജിയും എത്തുന്നത്. റെഡ്മി 13സി 5ജിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ പ്രാരംഭവില 10,999 രൂപ ആണ്. 13സിയുടെ 6GB+ 128GB മോഡലിന് 12,499 രൂപ നൽകണം.
അതേപോലെ റെഡ്മി 13സി 5ജിയുടെ 8GB+ 256GB മോഡലിന് 14,499 രൂപ നൽകണം. അതേസമയം ഇന്ത്യയിൽ റെഡ്മി 13സി 5ജിയുടെ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച ഓഫറായി 1000 രൂപ ഡിസ്കൗണ്ട് കിട്ടും. അതിനാൽ റെഡ്മി 13സി തുടക്കത്തിൽ 9999 രൂപ വിലയിൽ വാങ്ങാൻ സാധിക്കും.
Mi.com, Xiaomi റീട്ടെയിൽ, ആമസോൺ എന്നിവയിലൂടെ റെഡ്മി 13സി 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ വാങ്ങാം. റെഡ്മി 13C 4ജി മോഡലുേ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഡിസംബർ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വിൽപ്പനയ്‌ക്കെത്തും. 5ജി മോഡൽ വിൽപ്പന ഡിസംബർ 16 മുതലാണ് വിൽപ്പന ആരംഭിക്കുക.


Click it and Unblock the Notifications








