അവൻ ഇതാ എത്തുന്നു! റെഡ്മി 14 സി 4ജി ഉടൻ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു
ടിപ്‌സ്റ്റർ സുധാൻഷു 91 മൊബൈലുകൾ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റ് അവസാനത്തോടെ റെഡ്മി 14 സി 4ജി ആഗോള തലത്തിൽ അവതരിപ്പിക്കും. റെഡ്മി 13 സിയുടെ (Redmi 13C) ഈ പിൻഗാമി ആയ റെഡ്മി 14 സി 4ജി നിങ്ങൾക്ക് താങ്ങാൻ ആകുന്ന വിലയിൽ ആണ് പുറത്തിറക്കിയിരിക്കുന്നത്. ആഗോള വിപണിയിൽ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി ഓഗസ്റ്റ് അവസാനത്തോടെ ഉണ്ടാകും എന്നുള്ള സൂചന നൽകി റെഡ്മിയിൽ നിന്ന് ഔദ്യോഗിക ടീസറുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്ന് ലീക്ക് സൂചിപ്പിക്കുന്നു.
റാം, സ്റ്റോറേജ്, കളർ ഓപ്ഷനുകൾ: റെഡ്മി 14സി 4ജി രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വരുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. 4 ജിബി റാം 128 ജിബി സ്റ്റോറേജും 4 ജിബി റാം 256 ജിബി സ്റ്റോറേജും ആണ് സ്റ്റോറേജ് ഓപ്ഷനുകൾ. രണ്ട് ഓപ്ഷനുകളും ക്ലാസിക് ബ്ലാക്ക്, ബ്ലൂ കളർ ഓപ്‌ഷനുകളിൽ ലഭ്യമാകും.

ഇത് വരെ പുറത്ത് വിട്ട വിവരങ്ങൾ: ഈ റെഡ്മി 14സി 4ജി ഫോൺ മുമ്പ് ജൂലൈയിൽ IMEI ഡാറ്റാബേസിൽ കണ്ടെത്തി. അതിൽ മാർക്കറ്റിംഗ് പേരും (Redmi 14C 4G) മോഡൽ നമ്പറും (2409BRN2CL) വെളിപ്പെടുത്തി. മുമ്പത്തെ റിപ്പോർട്ടുകൾ NFC പിന്തുണ നിർദ്ദേശിച്ചു. എന്നാൽ ഇത് ഇന്ത്യയ്ക്ക് പുറത്തുള്ള വിപണികളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കാം.
പ്രോസസർ ഒരു രഹസ്യമായി പുറത്ത് വിടാതെ തുടരുന്നു. ഹൈപ്പർ ഒഎസ് സോഴ്‌സ് കോഡിനെ അടിസ്ഥാനമാക്കി ഉള്ള മീഡിയടെക് ഹീലിയോ ജി81 SoCയെ കുറിച്ച് ലീക്കുകൾ സൂചന നൽകുമ്പോൾ, റെഡ്മി 14സി 4ജി കൂടുതൽ ശക്തമായ Helio G85 ചിപ്‌സെറ്റ് നൽകിയത് പരിഗണിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഉറപ്പിക്കാൻ സാധിക്കില്ല. Helio G91 Ultra SoC യുടെ സാധ്യതയും നിലവിലുണ്ട്. എന്നാൽ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
ഒരു കാര്യം ഉറപ്പാണ്. റെഡ്മി 14സി 4ജി, ഷവോമിയുടെ കസ്റ്റം ഹൈപ്പർ ഒഎസ് 1.0 സ്‌കിൻ പ്രീ ഇൻസ്റ്റാൾ ചെയ്‌ത് ആൻഡ്രോയിഡ് 14 പ്രവർത്തിപ്പിക്കാൻ സാധ്യത ഉണ്ട്. വരാനിരിക്കുന്ന ഹൈപ്പർ ഒഎസ് 2.0 അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യ ഉപകരണങ്ങളിൽ ഒന്നായിരിക്കാം ഇത്.
ഒന്നിലധികം മോഡൽ നമ്പറുകളുള്ള IMEI ഡാറ്റാബേസിൽ കാണുന്ന റെഡ്മി 14സി 5ജിയും ലീക്ക് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചൈനയ്ക്ക് പുറത്ത് ആഗോള ലോഞ്ചിനായി റെഡ്മി 4 ജി മോഡലിനൊപ്പം 5 ജി വേരിയൻ്റും തയ്യാറാക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഔദ്യോഗിക ടീസറുകൾ ഉടൻ പ്രതീക്ഷിക്കുന്നതിനാൽ, Reറെഡ്മി 14സി 4ജിയ്‌ക്കായി ഉള്ള കാത്തിരിപ്പ് നീണ്ട് നിൽക്കേണ്ടതില്ല. വില നിർണ്ണയത്തെയും വിശദമായ സവിശേഷതകളെയും കുറിച്ച് ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.
ഷവോമിയുടെ ഉപ ബ്രാൻഡായ റെഡ്മി അതിൻ്റെ മിഡ്‌റേഞ്ച്, താങ്ങാനാവുന്ന സ്മാർട്ട്‌ഫോണുകൾക്ക് വളരെ ജനപ്രിയമാണ്. വരാനിരിക്കുന്ന റെഡ്മി ഫോണുകളിൽ റെഡ്മി കെ 70 എക്‌സ്ട്രീം ചാമ്പ്യൻ എഡിഷൻ, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 13 ആർ, റെഡ്മി 13 4 ജി, റെഡ്മി ടർബോ 3 എന്നിവയും മറ്റും ഉൾപ്പെടുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








