Home
Mobile

ഒറ്റ വേരിയന്റ് മാത്രമേ കിട്ടാനുള്ളൂ, ഉള്ളതിൽ ഇതാണ് ഭേദവും; ബജറ്റ് വിലയിൽ വാങ്ങാൻ ഈ 5G ഫോൺ മതിയോ

ഷവോമി ഈ വർഷത്തിന്റെ തുടക്കത്തിൽ പതിനായിരം രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലേക്ക് അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് റെഡ്മി 14C 5ജി (Redmi 14C 5G). മൂന്ന് വേരിയന്റുകളിലാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടത്, എന്നാൽ ഇപ്പോൾ ഇതിന്റെ ടോപ് വേരിയന്റ് മാത്രമേ സ്റ്റോക്ക് ഉള്ളൂ. അ‌ത് ഒരുകണക്കിന് നോക്കിയാൽ നല്ലതുതന്നെ. കാരണം ഇതിന്റെ വേരിയന്റുകളിൽ അ‌ൽപ്പമെങ്കിലും മെച്ചപ്പെട്ടത് ടോപ് വേരിയന്റാണ്. 10000 രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിക്കുന്നതിനാൽ കമ്പനികൾ പലപ്പോഴും അ‌ത്തരം മോഡലുകളിൽ റാം, സ്റ്റോറേജ് എന്നിവ കുറച്ചുകൊണ്ട് ചില വെട്ടിക്കുറയ്ക്കലുകൾ നടത്താറുണ്ട്.

ഇവിടെ പതിനായിരം രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ഈ റെഡ്മി ഫോണിന്റെ അ‌ടിസ്ഥാന മോഡലിന്റെ റാം​ ശേഷി വെറും 4ജിബി മാത്രാണ്, സ്റ്റോറേജാകട്ടെ 64ജിബിയും. ഇത് വളരെ കുറവാണ് എന്ന് പറയേണ്ടിവരും. 4GB+ 64GB വേരിയന്റിന് പുറമേ 4GB+ 128GB, 6GB+ 128GB എന്നീ രണ്ട് വേരിയന്റുകളിലും ഈ ഫോൺ എത്തുന്നു.

ഒറ്റ വേരിയന്റ് മാത്രമേ കിട്ടാനുള്ളൂ, ഉള്ളതിൽ ഇതാണ് ഭേദവും!

കിട്ടാവുന്നതിൽ ഏറ്റവും ഉയർന്ന വേരിയന്റ് എന്ന നിലയിൽ റെഡ്മി 14C വാങ്ങുമ്പോൾ 6GB+ 128GB വേരിയന്റ് തന്നെ വാങ്ങുന്നതാണ് നല്ലത്. ഇപ്പോൾ ഈ ടോപ് വേരിയന്റ് മാത്രമേ കിട്ടാനുള്ളൂ എന്നത് വേറെ കാര്യം. മറ്റ് രണ്ട് വേരിയന്റുകളും ഔദ്യോഗിക സ്റ്റോറിലും ഫ്ലിപ്പ്കാർട്ടിലും സ്റ്റോക്കില്ല.

റെഡ്മി 14സി 5ജിയുടെ 4GB+ 64GB അ‌ടിസ്ഥാന മോഡലിന് 9,999 രൂപയും 4GB+ 128GB വേരിയന്റിന് 10,999 രൂപയും 6GB+ 128GB വേരിയന്റിന് 11,999 രൂപയും ആണ് വില. ഇതേ വിലയിൽ തന്നെയാണ് ഇതിന്റെ ടോപ് വേരിയന്റ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഒറ്റ വേരിയന്റ് മാത്രമേ കിട്ടാനുള്ളൂ, ഉള്ളതിൽ ഇതാണ് ഭേദവും!

600 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് റെഡ്മി 14C 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാണ്. അ‌തിനാൽ 11399 രൂപ വിലയിൽ ടോപ് വേരിയന്റ് വാങ്ങാനാകും. സ്റ്റാർഗേസ് ബ്ലാക്ക്, സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർഡസ്റ്റ് പർപ്പിൾ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 4nm പ്രോസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. f/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ എന്നിവ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

120Hz റിഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 600 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്വെയർ സൊല്യൂഷൻ), ഫ്ലിക്കർ ഫ്രീ സെർട്ടിഫിക്കേഷൻ, അഡ്രിനോ 613 ജിപിയു, LPDDR4X റാം എന്നിവയും ഇതിലുണ്ട്.

ഒറ്റ വേരിയന്റ് മാത്രമേ കിട്ടാനുള്ളൂ, ഉള്ളതിൽ ഇതാണ് ഭേദവും!

8W ചാർജിങ് പിന്തുണയുള്ള 5160mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, IP52 റേറ്റിങ്, 5G, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ​ഹൈപ്പർഒഎസിൽ ആണ് പ്രവർത്തനം. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Redmi 14C 5G top variant will get bank discount on Flipkart. The 4GB+ 64GB base model of Redmi 14C 5G is priced at Rs 9,999, the 4GB+ 128GB variant is priced at Rs 10,999, and the 6GB+ 128GB variant is priced at Rs 11,999. However, only the top variant is in stock at the moment. If you take advantage of the bank discount, you can buy it at a price of Rs 11,399.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X