Home
Mobile

ഇന്ത്യയിൽ 5G സഹിതം ഇറക്കട്ടെ, അ‌തല്ലേ ഹീറോയിസം! റെഡ്മി 14C ലോഞ്ച് ചെയ്തു, ഇന്ത്യക്ക് സർ​​പ്രൈസ്

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി പുത്തൻ സ്മാർട്ട്ഫോൺ ആഗോള തലത്തിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം ബജറ്റ് വിലയിൽ അ‌വതരിപ്പിച്ച റെഡ്മി 13cയുടെ പിൻഗാമിയായി റെഡ്മി 14C (Redmi 14C) എന്ന സ്മാർട്ട്ഫോൺ ആണ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. ഇത് ഒരു 4ജി ഫോൺ ആണ്. എന്നാൽ ഇന്ത്യക്കാർ ഇത് കേട്ട് നിരാശരാകേണ്ടതില്ല. കാരണം റെഡ്മി 14C ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോണായി അ‌വതരിപ്പിക്കാൻ സാധ്യത കൂടുതലാണ്. കാരണം കഴിഞ്ഞ വർഷം റെഡ്മി 13c ആഗോളതലത്തിൽ 4ജി ഫോണായാണ് പുറത്തിറക്കിയത്.

എന്നാൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചപ്പോൾ റെഡ്മി 13C 5ജി മോഡലാണ് അ‌വതരിപ്പിക്കപ്പെട്ടത്. അ‌തേ മാതൃകയിൽ ഇത്തവണയും ആഗോളതലത്തിൽ അ‌വതരിപ്പിക്കപ്പെട്ടത് 4ജി മോഡൽ ആണെങ്കിലും ഇന്ത്യയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് റെഡ്മി 14C 5ജി മോഡൽ പ്രതീക്ഷിക്കാം. ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ ആരംഭിച്ച ശേഷം പുതിയതായി ഫോൺ വാങ്ങുന്ന ബഹുഭൂരിപക്ഷവും 5ജി ഫോണുകളാണ് വാങ്ങുന്നത്.

റെഡ്മി 14C ലോഞ്ച് ചെയ്തു, ഇന്ത്യക്ക് സർ​​പ്രൈസ്

വിവിധ വിലകളിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് 5ജി ഫോണുകളുടെ കുത്തൊഴുക്കാണ് അ‌നുഭവപ്പെടുന്നത്. പ്രമുഖ ബ്രാൻഡുകൾ മത്സരിച്ച് 10000 രൂപയിൽ താഴെ വിലയിൽ പോലും 5ജി ഫോണുകൾ ലഭ്യമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ റെഡ്മി 14C 4ജി മോഡലായി ഇറക്കിയാൽ വൻ പരാജയമായിപ്പോകും. അ‌തിനാൽ കഴിഞ്ഞ വർഷത്തെ റെഡ്മി 13C 5ജിയുടെ പിൻഗാമിയായി റെഡ്മി 14C 5ജി എത്താനാണ് സാധ്യത.

ആഗോളതലത്തിൽ ലോഞ്ച്ചെയ്യപ്പെട്ട റെഡ്മി 14സിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 450nits പീക്ക് ബ്രൈറ്റ്‌നെസ് ലെവൽ എന്നിവയുള്ള 6.88 ഇഞ്ച് ( 720x 1640 പിക്സലുകൾ ) HD+ LCD സ്‌ക്രീൻ ആണ് ഇതിലുള്ളത്.

റെഡ്മി 14C ലോഞ്ച് ചെയ്തു, ഇന്ത്യക്ക് സർ​​പ്രൈസ്

മീഡിയടെക് ഹീലിയോ G81 ചിപ്‌സെറ്റാണ് റെഡ്മി 14സിയുടെ കരുത്ത്. 8GB വരെ LPDDR4X റാമും 256GB വരെ eMMC 5.1 സ്റ്റോറേജ് സൗകര്യവും ലഭിക്കും. കൂടാതെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ​ഹൈപ്പർഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ക്യാമറകളെ സംബന്ധിച്ചിടത്തോളം, റിയർ പാനലിലെ പ്രധാന ക്യാമറ എഫ്/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ സെൻസർ ആണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ എഫ്/2.0 അപ്പേർച്ചറുള്ള 13-മെഗാപിക്സൽ സിംഗിൾ സെൽഫി ക്യാമറ സജ്ജീകരണവുമുണ്ട്. ചിത്രങ്ങൾ മികച്ചതാക്കാൻ വിവിധ ക്യാമറ മോഡുകളുടെ പിന്തുണയും ഈ ക്യാമറകൾക്കുണ്ട്.

18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5160mAh ബാറ്ററിയാണ് റെഡ്മി 14C വാഗ്ദാനം ചെയ്യുന്നത്. ​പവർ അഡാപ്റ്റർ സ്മാർട്ട്ഫോണിനൊപ്പം ഷിപ്പ് ചെയ്യുന്നില്ല. 4G LTE, ബ്ലൂടൂത്ത് 5.4, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, GPS, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ആംബിയൻ്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, വെർച്വൽ പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ് തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

റെഡ്മി 14C ലോഞ്ച് ചെയ്തു, ഇന്ത്യക്ക് സർ​​പ്രൈസ്

സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്. ഡ്രീമി പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക്, സേജ് ഗ്രീൻ, സ്റ്റാറി ബ്ലൂ എന്നീ നിറങ്ങളിൽ റെഡ്മി 14സി ലഭ്യമാകും. റെഡ്മി 14Cuയുടെ 4GB+128GB അടിസ്ഥാന മോഡലിന് 2,999 CZK (ഏകദേശം 11,100 രൂപ) ആണ് വില. 8GB+256GB ടോപ് വേരിയന്റിന് 3,699 CZK (ഏകദേശം 13,700 രൂപ) നൽകണം. ഇതിന്റെ ഇന്ത്യൻ ലോഞ്ച് ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ ലഭ്യമാകും.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X