Home
Mobile

വിലകൊണ്ട് സുഖിപ്പിക്കും, പക്ഷേ ഫീച്ചറുകൾ...! റെഡ്മി 14R 5G ലോഞ്ച് ചെയ്തു

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റെഡ്മി തങ്ങളുടെ റെഡ്മി 14R 5ജിയുടെ പിൻഗാമിയായി പുതിയ റെഡ്മി 14R 5ജി ​(Redmi 14R 5G) ചൈനയിൽ ലോഞ്ച് ചെയ്തു. ബജറ്റ് 5ജി സ്മാർട്ട്ഫോൺ എന്ന നിലയിലാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. അ‌തിനാൽ തന്നെ ഫീച്ചറുകളുടെ കാര്യത്തിൽ ചില അ‌ഡ്ജസ്റ്റ്മെന്റുകൾ റെഡ്മി ഈ 5ജി ഫോണിൽ നടത്തിയിട്ടുണ്ട്. ഡി​സൈൻ, ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിൽ അ‌ടുത്തിടെ ലോഞ്ച് ചെയ്ത റെഡ്മി 14സിയുമായി റെഡ്മി 14R 5ജിക്ക് സാമ്യമുണ്ട്. മുൻ മോഡലിൽ നിന്ന് ശ്രദ്ധേയമായ നവീകരണങ്ങളോടെയാണ് എത്തിയിരിക്കുന്നത് എങ്കിലും ക്യാമറയുടെ കാര്യത്തിൽ റെഡ്മി 14R അ‌ൽപ്പം പിശുക്ക് കാട്ടിയിട്ടുണ്ട്.

റെഡ്മി 14R 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.88 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി 14ആർ 5ജിക്ക് ഉള്ളത്. 1640 x 720p റെസല്യൂഷനും ​ഹൈ ​ബ്രൈറ്റ്നസ് മോഡിൽ 600 nits വരെ റെസല്യൂഷനും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ് ആണ് ഈ സ്‌മാർട്ട്‌ഫോണിന്റെ കരുത്ത്.

വിലകൊണ്ട് സുഖിപ്പിക്കും പക്ഷേ ഫീച്ചറുകൾ! റെഡ്മി 14R 5G ലോഞ്ച് ചെയ്തു

പോക്കോ എം6 പ്ലസ്, റെഡ്മി 13 5ജി എന്നീ സ്മാർട്ട്ഫോണുകളിലൊക്കെ ഇതേ ചിപ്സെറ്റ് തന്നെയാണ് നൽകിയിരിക്കുന്നത്. ചിപ്സെറ്റിന് കരുത്തു പകരാനായി 8ജിബി വരെ റാമും 256ജിബി ഇൻ്റേണൽ സ്‌റ്റോറേജും റെഡ്മി 14R 5ജിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസിൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ 13MP ​പ്രൈമറി റിയർ ക്യാമറ സഹിതമാണ് റെഡ്മി 14R 5ജി എത്തുന്നത്. ഫ്രണ്ടിൽ 5MP സെൻസറും നൽകിയിരിക്കുന്നു. മുൻഗാമിയായ റെഡ്മി 13r 5ജിയുമായി താരതമ്യം ചെയ്താൽ റെഡ്മി 14R 5ജിയിലെ ക്യാമറ അ‌ൽപ്പം പിന്നിലാണ്. കാരണം റെഡ്മി 13R 5ജി 50MP മെയിൻ ക്യാമറ സഹിതമാണ് എത്തിയത്.

വിലകൊണ്ട് സുഖിപ്പിക്കും പക്ഷേ ഫീച്ചറുകൾ! റെഡ്മി 14R 5G ലോഞ്ച് ചെയ്തു

18W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,160mAh ബാറ്ററിയാണ് ഇതിലുള്ളത്. എന്നാൽ ബോക്സിൽ 10W ചാർജറാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഡ്യുവൽ സിം സപ്പോർട്ട്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്, സിംഗിൾ സ്പീക്കർ തുടങ്ങിയ ഫീച്ചറുകളും റെഡ്മി 14R 5ജി വാഗ്ദാനം ചെയ്യുന്നു.

ലെതർ (ഗ്രീൻ), ഗ്ലാസ് (കറുപ്പ്, പർപ്പിൾ), പ്ലാസ്റ്റിക് (നീല) എന്നീ ഫിനിഷുകളിൽ ആണ് റെഡ്മി 14R 5ജി എത്തുന്നത്. ഇതിന്റെ വലിപ്പം 171.88 x 77.8 x 8.22mm ആണ്. വിവിധ മെറ്റീരിയലുകളെ ആശ്രയിച്ച് 205.39 ഗ്രാം മുതൽ 212.35 ഗ്രാം വരെയാണ് ഈ ഫോണിന്റെ ഭാരം.

വിലയും ലഭ്യതയും: കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, റെഡ്മി 14R 5G ചൈനയിൽ 4GB റാം+ 128GB സ്റ്റോറേജ്, 6GB റാം+ 128GB സ്റ്റോറേജ്, 8GB റാം + 128GB സ്റ്റോറേജ്, 8GB റാം + 256GB സ്റ്റോറേജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിൽ ലഭ്യമാണ്.

വിലകൊണ്ട് സുഖിപ്പിക്കും പക്ഷേ ഫീച്ചറുകൾ! റെഡ്മി 14R 5G ലോഞ്ച് ചെയ്തു

ഒലിവ് ഗ്രീൻ, ഷാഡോ ബ്ലാക്ക്, ലാവെൻഡർ, ഡീപ് സീ ബ്ലൂ കളർ ഓപ്ഷനുകളിൽ എത്തുന്ന റെഡ്മി 14R 5ജിയുടെ പ്രാരംഭ വേരിയന്റിന്റെ വില 1099 യുവാൻ (ഏകദേശം 13,000 രൂപ) ആണ്. ക്യാമറയുടെ കാര്യത്തിൽ അ‌ൽപ്പം പിന്നിലാണെങ്കിലും ഡിസ്‌പ്ലേ, ചിപ്സെറ്റ്, ബാറ്ററി എന്നിവയുടെ കാര്യത്തിൽ റെഡ്മി 13R 5G-യെക്കാൾ മികവ് ഈ പുതിയ ഫോണിനുണ്ട്.

Best Mobiles in India

English summary
Redmi 14R 5G launched in China. The entry-level variant is priced at 1099 Yuan (roughly Rs. 13,000). This smartphone is powered by Qualcomm Snapdragon 4 Gen 2 chipset. The Redmi 14R 5G sports a 6.88-inch display with a 120Hz refresh rate. The phone offers a resolution of 1640 x 720p and a resolution of up to 600 nits in high brightness mode.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X