Home
Mobile

ഓണം ​വൈബ് സെറ്റാക്കണ്ടേ! റെഡ്മി 15 5G ഡിസ്കൗണ്ട് വിലയിൽ ഇങ്ങെത്തി; വാങ്ങും മുമ്പ് അ‌റിയേണ്ടതൊക്കെ ഇതാ

ഓണം മലയാളികൾക്ക് പർച്ചേസുകളുടെ കൂടി ഉത്സവമാണ്. ഈ ഓണത്തിന് നല്ലൊരു 5ജി സ്മാർട്ട്ഫോൺ 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ ഇന്ന് മുതൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി നമ്മുടെ ഇടയിലേക്ക് എത്തുകയാണ്, കഴിഞ്ഞ ആഴ്ച ഷവോമി ഇന്ത്യയിൽ അ‌വതരിപ്പിച്ച റെഡ്മി 15 5ജി (REDMI 15 5G) ആണ് ആ കിടിലൻ ഓപ്ഷൻ. ഇന്ന് (ഉച്ചയ്ക്ക് 12) മുതൽ ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

റെഡ്മി 15 5G ലോഞ്ച് ഓഫർ

റെഡ്മി 15 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 14,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 15,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 16,999 രൂപ വിലയിലും ഇന്ന് മുതൽ വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി, HDFC, ICICI, SBI കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്കായി 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാക്കിയിരിക്കുന്നത്.

ഓണം ​വൈബ് സെറ്റാക്കണ്ടേ! റെഡ്മി 15 5G ഡിസ്കൗണ്ട് വിലയിൽ ഇങ്ങെത്തി

ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 3 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് ബ്ലാക്ക്, സാൻഡി പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിലാണ് റെഡ്മി ​15 വാങ്ങാൻ ലഭ്യമാകുക. ഇപ്പോൾ പല സ്മാർട്ട്ഫോൺ ബ്രാൻഡുകളും 7000mAh ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ റെഡ്മി 15 5ജിയിലും 33W ഫാസ്റ്റ് ചാർജിങ്ങോടെ 7000mAh ബാറ്ററി ഷവോമി നൽകിയിരിക്കുന്നു.

റെഡ്മി ​15 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട-കോർ (2×2.30 GHz കോർട്ടെക്സ്-A78 & 6×2.0 GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇതിൽ ഉള്ളത്.

ഓണം ​വൈബ് സെറ്റാക്കണ്ടേ! റെഡ്മി 15 5G ഡിസ്കൗണ്ട് വിലയിൽ ഇങ്ങെത്തി

144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 288Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 850 nits (ഹൈ ബ്രൈറ്റ്നസ് മോഡ്), 700nits (സാധാരണ) പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. ഗ്രാഫിക്സിനായി 900MHz അഡ്രിനോ 619 GPU ഉണ്ട്. 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്.

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, f/1.75 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും റെഡ്മി 15 5ജിയിൽ നൽകിയിരിക്കുന്നു. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഉള്ളത്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2ൽ ആണ് റെഡ്മി 15 5ജിയുടെ പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. IP64 റേറ്റിങ്, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം ഫയറിംഗ് ലൗഡ് സ്പീക്കർ, ഡോൾബി സർട്ടിഫിക്കേഷൻ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഓണം ​വൈബ് സെറ്റാക്കണ്ടേ! റെഡ്മി 15 5G ഡിസ്കൗണ്ട് വിലയിൽ ഇങ്ങെത്തി

33W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 168.48×80.45×8.4mm വലിപ്പവും 217 ഗ്രാം ഭാരവും ഇതിനുണ്ട്.

More from GizBot

Best Mobiles in India

English summary
Redmi 15 5G will go on sale in India starting today via Amazon, Xiaomi's official website, and offline stores. Its 6GB + 128GB base variant is priced at Rs 14,999, the 8GB + 128GB variant is priced at Rs 15,999, and the 8GB + 256GB variant is priced at Rs 16,999. No-cost EMI option for up to 3 months is also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X