Home
Mobile

മാറിപ്പോകരുത്, റെഡ്മി നോട്ട് 15 അ‌ല്ല​, റെഡ്മി 15C 5ജിയുമല്ല! റെഡ്മി 15 5G ഇപ്പോൾ ലോഞ്ച് വിലയിൽ കിട്ടും

15000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് പരിഗണിക്കാൻ കഴിയും വിധത്തിൽ റെഡ്മി 15 5ജിക്ക് (Redmi 15 5G) ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. റെഡ്മിക്ക് '15' ചേർത്ത് ഒന്നിലധികം സ്മാർട്ട്ഫോൺ മോഡലുകൾ ഉണ്ട്, ഉദാഹരണത്തിന് റെഡ്മി നോട്ട് 15, റെഡ്മി 15c എന്നിങ്ങനെ. എന്നാൽ ഇപ്പോൾ 15000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് റെഡ്മി 15 5ജി ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഏതാണ്ട് ആറ് മാസം മുമ്പാണ് ഈ റെഡ്മി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്.

വിൽപ്പന ആരംഭിക്കുന്ന ഘട്ടത്തിൽ റെഡ്മി 15 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 14,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 15,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 16,999 രൂപ വിലയിലും ആണ് ലഭ്യമായിരുന്നത്. എന്നാൽ സ്മാർട്ട്ഫോൺ വില വർധനയെത്തുടർന്ന് ഈ മോഡലിനും റെഡ്മി വില വർധിപ്പിച്ചു.

മാറിപ്പോകരുത്! റെഡ്മി 15 5G ഇപ്പോൾ ലോഞ്ച് വിലയിൽ കിട്ടും

നിലവിൽ അ‌ടിസ്ഥാന മോഡൽ 15999 രൂപ വിലയിലും മറ്റ് വേരിയന്റുകൾ യഥാക്രമം 16999 രൂപ, 18499 രൂപ എന്നീ വിലകളിലാണ് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഷവോമി സ്റ്റോറിൽ ഈ മോഡലിന് നിലവിൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമല്ല. എന്നാൽ ആമസോണിൽ ഇത് ഡിസ്കൗണ്ട് സഹിതം വാങ്ങാൻ അ‌വസരമുണ്ട്.

യഥാർഥ വിലയിൽ തന്നെയാണ് ആമസോണിലും റെഡ്മി 15 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയിൽ, അ‌തായത് 14999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ സ്വന്തമാക്കാൻ സാധിക്കും. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

മാറിപ്പോകരുത്! റെഡ്മി 15 5G ഇപ്പോൾ ലോഞ്ച് വിലയിൽ കിട്ടും

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. 33W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററി ഇതിലുണ്ട്. കൂടെ 18W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണയും റെഡ്മി 15 5ജിയിലുണ്ട്.

6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ ആണ് ഇതിൽ ഉള്ളത്. ഇത് 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 288Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 850 nits (ഹൈ ബ്രൈറ്റ്നസ് മോഡ്), 700nits (സാധാരണ) പീക്ക് ബ്രൈറ്റ്നസ് എന്നിവ സഹിതം എത്തുന്നു.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2ൽ ആണ് റെഡ്മി 15 5ജിയുടെ പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ, 50MP മെയിൻ ക്യാമറ (f/1.75 അപ്പേർച്ചർ), സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ട്. കൂടാതെ സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

മാറിപ്പോകരുത്! റെഡ്മി 15 5G ഇപ്പോൾ ലോഞ്ച് വിലയിൽ കിട്ടും

ഗ്രാഫിക്സിനായി 900MHz അഡ്രിനോ 619 GPU ഉണ്ട്. 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. IP64 റേറ്റിങ്, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം ഫയറിംഗ് ലൗഡ് സ്പീക്കർ, ഡോൾബി സർട്ടിഫിക്കേഷൻ എന്നിവയും ഇതിലുണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് ബ്ലാക്ക്, സാൻഡി പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിലാണ് റെഡ്മി ​15 വാങ്ങാൻ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Redmi 15 5G is now available at a launch price with bank discount. Its launch price was Rs 14,999 for the 6GB + 128GB base variant, Rs 15,999 for the 8GB + 128GB variant, and Rs 16,999 for the 8GB + 256GB variant. Currently, these are available at prices of Rs 15,999, Rs 16,999, and Rs 18,499, respectively. However, since there is a bank discount of Rs 1,000 available on Amazon, the base model can be purchased at a price of Rs 14,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X