Home
Mobile

കഴിഞ്ഞ ആഴ്ച കണ്ട വിലയല്ല ഇപ്പോൾ! റെഡ്മി 15 5G വില വീണ്ടും കൂട്ടി, പക്ഷേ ഡിസ്കൗണ്ട് ഉണ്ട്

വിവിധ സ്മാർട്ട്ഫോണുകളുടെ വില വർധിപ്പിച്ച ഡീറ്റെയിൽസ് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഇറങ്ങിയതും അ‌ടുത്തിടെ ഇറങ്ങിയതുമായ സ്മാർട്ട്ഫോണുകൾക്ക് ഉൾപ്പെടെ വില വർധിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ കണ്ട വിലയായിരിക്കില്ല ഇന്ന് എന്നതാണ് അ‌വസ്ഥ. അ‌തിന്റെ പുതിയ ഉദാഹരണമാണ് റെഡ്മി 15 5ജി (Redmi 15 5G). കഴിഞ്ഞ ആഴ്ച കണ്ടതിനെക്കാൾ ഉയർന്ന വിലയിലാണ് ഈ 5ജി ഫോൺ ഇപ്പോൾ ​ഷവോമി വെബ്​സൈറ്റിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് വിലയെക്കാൾ ഏകദേശം 1500 രൂപയുടെ വർധന ഇപ്പോൾ ഈ ഫോണിന്റെ വിലയിൽ ഉണ്ടായിട്ടുണ്ട്. ഇത് രണ്ട് തവണത്തെ വില വർധനവിലൂടെയാണ് ഉണ്ടായിരിക്കുന്നത്.

ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ റെഡ്മി 15 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 14,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 15,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 16,999 രൂപയുമായിരുന്നു വില. പിന്നീട് ഇതിന്റെ വില വർധിപ്പിച്ചു. ഈ മാർച്ച് മാസത്തിന്റെ തുടക്കത്തിൽ അ‌ടിസ്ഥാന മോഡലിന് 15999 രൂപയും മറ്റ് വേരിയന്റുകൾക്ക് യഥാക്രമം 16999 രൂപ, 18499 രൂപ എന്നിങ്ങനെയുമായിരുന്നു വില.

കഴിഞ്ഞ ആഴ്ച കണ്ട വിലയല്ല ഇപ്പോൾ! റെഡ്മി 15 5G വില വീണ്ടും കൂട്ടി
Also Read

അ‌തായത് ലോഞ്ച് വിലയെക്കാൾ അ‌ടിസ്ഥാന മോഡലിന് ഏകദേശം 1000 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇപ്പോൾ വില വീണ്ടും അ‌ടിസ്ഥാന മോഡലിന് ഏകദേശം 500 രൂപയും മറ്റ് വേരിയന്റുകൾക്ക് 1000 രൂപ വീതവും വില വർധിച്ചിരിക്കുന്നു. അ‌തായത് റെഡ്മി 15 5ജി വേരിയന്റുകളുടെ പുതിയ വില യഥാക്രമം 16499 രൂപ, 17999 രൂപ, 19499 രൂപ എന്നിങ്ങനെയാണ്.

ഷവോമിയുടെ വെബ്​സൈറ്റിൽ ഇതിന് കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമല്ല. എന്നാൽ ആമസോണിൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 15499 രൂപ വിലയിൽ റെഡ്മി 15 5ജി അ‌ടിസ്ഥാന മോഡൽ ഇപ്പോൾ സ്വന്തമാക്കാനാകും. ഇത് ഷവോമി സ്റ്റോറിൽ ലഭ്യമാകുന്നതിനെക്കാൾ മികച്ച ഡീൽ ആണ്.

കഴിഞ്ഞ ആഴ്ച കണ്ട വിലയല്ല ഇപ്പോൾ! റെഡ്മി 15 5G വില വീണ്ടും കൂട്ടി
Also Read

പ്രധാന ഫീച്ചറുകൾ

6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 288Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 850 nits (ഹൈ ബ്രൈറ്റ്നസ് മോഡ്), 700nits (സാധാരണ) പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. 50MP മെയിൻ ക്യാമറ (f/1.75 അപ്പേർച്ചർ), സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.

ഗ്രാഫിക്സിനായി 900MHz അഡ്രിനോ 619 GPU ഉണ്ട്. 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. 33W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററി ഇതിലുണ്ട്. കൂടെ 18W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണയും റെഡ്മി 15 5ജിയിലുണ്ട്.

Also Read
കഴിഞ്ഞ ആഴ്ച കണ്ട വിലയല്ല ഇപ്പോൾ! റെഡ്മി 15 5G വില വീണ്ടും കൂട്ടി

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2ൽ ആണ് റെഡ്മി 15 5ജിയുടെ പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് ബ്ലാക്ക്, സാൻഡി പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിലാണ് റെഡ്മി ​15 ലഭ്യമായിട്ടുളളത്.

More from GizBot

Best Mobiles in India

English summary
The price of Redmi 15 5G has been increased again. At the time of launch, the Redmi 15 5G was priced at Rs 14,999 for the base variant of 6GB + 128GB, Rs 15,999 for the 8GB + 128GB variant, and Rs 16,999 for the 8GB + 256GB variant. Currently, it is available at prices of Rs 16,499, Rs 17,999, and Rs 19,499, respectively. With a bank discount of Rs 1,000 available on Amazon, it can be purchased at an introductory price of Rs 15,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X