7000mAh ബാറ്ററിയും സെഗ്‌മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയുമായി റെഡ്മി 15 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഒരു സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ എത്തിയിരിക്കുന്നു. റെഡ്മിയുടെ കഴിഞ്ഞ വർഷത്തെ ജനപ്രിയ സ്മാർട്ട്ഫോണുകൾ അടങ്ങിയ 14 സീരീസിന്റെ പിൻഗാമിയായി 15 സീരീസിന് തുടക്കമിട്ടുകൊണ്ട് റെഡ്മി 15 5ജി (REDMI 15 5G) എന്ന മോഡൽ ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെഡ്മിയുടെ നമ്പർ സീരീസിലെ ഈ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്പ്ലേ അടക്കമുള്ള മികച്ച ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. കൂടാതെ 7000mAh ബാറ്ററി അടക്കമുള്ള ഫീച്ചറുകളും 15000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ
6.9 ഇഞ്ച് സ്‌ക്രീനാണ് റെഡ്മി 15 5ജിയിൽ ഉള്ളത്. ഇത് ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേപോലെ ഇതിലെ ബാറ്ററി ശേഷി 7000mAh ആണ്. സിലിക്കൺ-കാർബൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സെഗ്‌മെന്റിലെ ഏറ്റവും വലിയ ബാറ്ററിയാണ് ഇത് എന്നതാണ് മറ്റൊരു പ്രത്യേകത.

എയ്‌റോസ്‌പേസ്- ഗ്രേഡ് മെറ്റൽ ക്യാമറ ഐലൻഡുള്ള സെഗ്മെന്റിലെ ഏക സ്മാർട്ട്ഫോൺ എന്നതാണ് റെഡ്മി 15 5ജിയുടെ മറ്റൊരു പ്രത്യേകതയായി ഷവോമി എടുത്തുപറയുന്നത്. TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ), TÜV റൈൻലാൻഡ് സർക്കാഡിയൻ ഫ്രണ്ട്‌ലി, TÜV റൈൻലാൻഡ് ഫ്ലിക്കർ ഫ്രീ സർട്ടിഫൈഡ് ഫീച്ചറുകളും ഈ റെഡ്മി ഫോൺ വാഗ്ദാനം ചെയ്യുന്നു.
റെഡ്മി 15 5ജിയുടെ പ്രധാന ഫീച്ചറുകൾ
144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 288Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 850 nits (ഹൈ ബ്രൈറ്റ്നസ് മോഡ്), 700nits (സാധാരണ) പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്.

ഒക്ട-കോർ (2×2.30 GHz കോർട്ടെക്സ്-A78 & 6×2.0 GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം 900MHz അഡ്രിനോ 619 GPU, 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഉണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സാധിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 15 5ജിയിൽ ഉള്ളത്. അതിൽ f/1.75 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഉറപ്പ് നൽകുന്നു.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP64 റേറ്റിങ്, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം ഫയറിംഗ് ലൗഡ് സ്പീക്കർ, ഡോൾബി സർട്ടിഫിക്കേഷൻ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, യുഎസ്ബി ടൈപ്പ് സി തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

33W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററിയാണ് റെഡ്മി 15 5ജിയിൽ ഉള്ളത്. ഇത് 18W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണയോടെ എത്തുന്നു. നാല് വർഷത്തെ ഉപയോഗത്തിന് ശേഷവും 80% വരെ ബാറ്ററിശേഷി ഇതിൽ നിലനിൽക്കുമെന്ന് ഷവോമി പറയുന്നു. 168.48×80.45×8.4mm വലിപ്പവും 217gഭാരവും ഈ ഫോണിനുണ്ട്.
റെഡ്മി 15 5ജിയുടെ വിലയും ലഭ്യതയും
റെഡ്മി 15 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 14,999 രൂപയും, 8GB + 128GB വേരിയന്റിന് 15,999 രൂപയും, 8GB + 256GB വേരിയന്റിന് 16,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി, HDFC, ICICI, SBI കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതല്ലെങ്കിൽ 1000 രൂപ എക്സചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്.
കൂടാതെ 3 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് ബ്ലാക്ക്, സാൻഡി പർപ്പിൾ നിറങ്ങളിൽ ആണ് റെഡ്മി 15 5ജി വാങ്ങാനാകുക. ഓഗസ്റ്റ് 28 മുതൽ ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








