Home
Mobile

'ദി റിയൽ ഹീറോ' എന്ന് ഷവോമി! റെഡ്മി 15A 5G മാർച്ച് 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

റെഡ്മി ഒരു പുതിയ ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയാറെടുത്തിരിക്കുന്നു. നിലവിലുള്ള റെഡ്മി 15 5ജി മോഡലിനോട് അ‌നുബന്ധമായി റെഡ്മി 15A 5G (REDMI 15A 5G) എന്ന പുതിയ മോഡലാണ് വരാൻ പോകുന്നത്. മാർച്ച് 27ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. "ദി റിയൽ ഹീറോ" എന്നാണ് ഷവോമി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. റെഡ്മി 15 5ജി മോഡലിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന മികച്ച ഫീച്ചറുകളുള്ള ഒരു മോഡലായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒക്ടാ കോർ 5ജി പ്രോസസർ ആണ് ഇതിൽ ഉണ്ടാകുക എന്ന സൂചന റെഡ്മി നൽകിയിട്ടുണ്ട്. ഷവോമിയുടെ വെബ്​സൈറ്റിൽ റെഡ്മി 15A 5ജിയുടെ ​മൈക്രോ ​സൈറ്റ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഈ ഫോണിന്റെ ഡി​സൈൻ അ‌ടക്കമുള്ളവ കാണാനാകും. കൂടാതെ ചില ഫീച്ചറുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ദി റിയൽ ഹീറോ എന്ന് ഷവോമി! റെഡ്മി 15A 5G മാർച്ച് 27ന് ഇന്ത്യയിൽ എത്തും
Also Read

6300mAh ബാറ്ററിയാണ് റെഡ്മി 15A 5ജിയിൽ ഉണ്ടാകുക. തീവ്രമായ ദൈനംദിന ഉപയോഗം, ഗെയിമിംഗ്, മീഡിയ ഉപഭോഗം എന്നിവയ്ക്ക് അ‌നുയോജ്യമായ വിധത്തിൽ പവർ നൽകുന്ന ഒരു "മാസിവ് ഡിപ്പൻഡബിൾ ബാറ്ററി" ഇതിൽ ഉണ്ട് എന്ന് ഷവോമി പറയുന്നു. "സെഗ്‌മെന്റിലെ ഏറ്റവും വലുതും സുഗമവുമായ ഡിസ്‌പ്ലേ" ആണ് ഈ റെഡ്മി ഫോണിൽ ഉണ്ടാകുക എന്നാണ് ടീസറുകൾ അ‌വകാശപ്പെടുന്നത്.

120Hz റിഫ്രഷ് റേറ്റ് സഹിതമായിരിക്കും ഇതിലെ ഡിസ്‌പ്ലേ എത്തുക. ഫ്ലൂയിഡ് സ്ക്രോളിംഗ്, മികച്ച ഗെയിമിംഗ്, സാധാരണയായി ഉയർന്ന വിലയുള്ള സ്മാർട്ട്ഫോണുകളിലുള്ള കൂടുതൽ പ്രീമിയം എക്സ്പീരിയൻസ് എന്നിവ ഇത് വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. വെള്ളത്തുള്ളികൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഫോണിനെ കാണിക്കുന്ന ടീസർ ചിത്രം, സ്പ്ലാഷ് റെസിസ്റ്റൻസിനെ സൂചിപ്പിക്കുന്നു, ഇത് "പുറത്ത് കടുപ്പമുള്ളതും അകത്ത് സുരക്ഷിതവുമാണ്" എന്നാണ് ഷവോമി പറയുന്നത്.

ദി റിയൽ ഹീറോ എന്ന് ഷവോമി! റെഡ്മി 15A 5G മാർച്ച് 27ന് ഇന്ത്യയിൽ എത്തും
Also Read

ടീസർ, മൂന്ന് കളർ ഓപ്ഷനുകളിലാണ് റെഡ്മി 15A 5ജി കാണാനാകുന്നത്. അ‌തിൽ ഒരു ക്ലാസിക് ബ്ലാക്ക്, സ്ലീക്ക് ​ലൈറ്റ് ബ്ലൂ, എലഗന്റ് ലൈറ്റ് പർപ്പിൾ/ ലാവെൻഡർ എന്നീ കളർ ഓപ്ഷനുകൾ ഉൾപ്പെടുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. എഐ പിന്തുണയോടെയാണ് ഇതിലെ ക്യാമറകൾ എത്തുന്നത്.

റെഡ്മി 15 5ജിയുടെ കൂടുതൽ ഡീറ്റെയിൽസ് മാർച്ച് 27ലെ ലോഞ്ചിന് ശേഷം അ‌റിയാനാകും. എന്ത് വിലയിലാകും ഇത് എത്തുക എന്നതിന്റെ സൂചന ലഭ്യമായിട്ടില്ല. ലോഞ്ചിന് ശേഷം ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്​ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ഫ്ലിപ്പ്കാർട്ട് വഴിയും ഇത് വാങ്ങാനാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ റെഡ്മിയുടെ 15 5ജി മോഡൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. കഴിഞ്ഞ ദിവസം ഷവോമി ഈ ഫോണിന്റെ വില വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഘട്ടത്തിൽ റെഡ്മി 15 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 14,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 15,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 16,999 രൂപയുമായിരുന്നു വില.

Also Read
ദി റിയൽ ഹീറോ എന്ന് ഷവോമി! റെഡ്മി 15A 5G മാർച്ച് 27ന് ഇന്ത്യയിൽ എത്തും

എന്നാൽ, ക​ഴിഞ്ഞ ദിവസമുണ്ടായ ഏറ്റവും പുതിയ വില വർധനവിന് ശേഷം യഥാക്രമം 16499 രൂപ, 17999 രൂപ, 19499 രൂപ എന്നീ വിലകളിലാണ് റെഡ്മി 15 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്. ആമസോണിൽ ഇതിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 15499 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Redmi 15A 5G will be launched in India on March 27 with a 6300mAh battery. The teasers claim that this Redmi phone will have the "largest and smoothest display in the segment", and it will come with a 120Hz refresh rate display. The teaser showcases the phone in three attractive colors: a classic black, a sleek light blue, and an elegant light purple/lavender.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X