Home
Mobile

ബജറ്റ് 5G ഫോൺ! 2026ന്റെ ബിഗ് ബോസ് എന്ന പ്രഖ്യാപനവുമായി റെഡ്മി 15C 5G ലോഞ്ച് തിയതി പ്രഖ്യാപിച്ചു

ഇന്ത്യയിൽ 5ജി ഫോണുകൾ കുറഞ്ഞ വിലയിൽ സാധാരണക്കാർക്കും ലഭ്യമാക്കുന്നതിലും 5ജി ഫോണുകൾ വ്യാപകമാക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ​റെഡ്മി. 5ജി ഫോണുകൾ വിൽപ്പന തുടങ്ങിയ സമയത്ത് ബജറ്റ് വിലയിൽ 5ജി ഫോൺ ലഭ്യമാക്കിക്കൊണ്ട് റെഡ്മി മോഡലുകൾ ഉണ്ടാക്കിയ തരംഗം വളരെ വലുതായിരുന്നു. ഇപ്പോൾ ഈ വർഷം ആദ്യം പുറത്തിറക്കിയ റെഡ്മി 14C 5G യുടെ പിൻഗാമിയായി പുതിയൊരു ബജറ്റ് 5ജി ഫോൺ കൂടി പുറത്തിറക്കാൻ റെഡ്മി തയാറെടുത്തിരിക്കുന്നു. ഡിസംബർ മൂന്നിന് റെഡ്മി 15C 5ജി (REDMI 15C 5G) എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അ‌റിയിച്ചു.

റെഡ്മിയുടെ അ‌ടുത്ത ബജറ്റ് 5ജി സ്മാർട്ട്ഫോൺ ഓപ്ഷനായിട്ടാണ് 15C 5ജിയുടെ വരവ്. താങ്ങാനാകുന്ന വിലയിൽ വിശ്വസനീയമായ പെർഫോമൻസ്, സുഗമമായ മൾട്ടിടാസ്കിംഗ്, മികച്ച ബാറ്ററി ലൈഫ്, ആധുനിക ഡിസൈൻ, ശക്തമായ 5G എന്നിവ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായിട്ടാണ് ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് റെഡ്മി പറയുന്നു.

2026ന്റെ ബിഗ് ബോസ്: റെഡ്മി 15C 5G ലോഞ്ച് തിയതി പ്രഖ്യാപിച്ചു

2026ന്റെ ബിഗ് ബോസ് എന്ന വിശേഷണത്തോടെയാണ് റെഡ്മി 15C 5ജിയുടെ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ ഫീച്ചറുകൾ ഷവോമി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ലോഞ്ചിന് മുൻപായി ഓരോ ദിവസവും ഓരോ ഫീച്ചറുകൾ വെളിപ്പെടുത്താനാണ് നീക്കം. ആമസോണിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ​മൈക്രോ ​സൈറ്റിൽ ഫീച്ചറുകൾ വെളിപ്പെടുത്തുന്നതിന്റെ ഷെഡ്യൂർ നൽകിയിട്ടുണ്ട്.

റെഡ്മി 15c ഡി​സൈൻ നവംബർ 28നും ബാറ്ററി പവർ നവംബർ 29നും ഡിസ്പ്ലേ നവംബർ 30നും വെളിപ്പെടുത്തും, തുടർന്ന് ഡിസംബർ 2 വരെ പ്രധാന ഫീച്ചറുകൾ വെളിപ്പെടുത്തുന്നത് തുടരും. ലോഞ്ച് വരെ ഈ ഫോണിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കി നിർത്താനാണ് ഷവോമി ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്.

അ‌തേസമയം ആഗോള വിപണിയിൽ റെഡ്മി 15C ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളുടെ അ‌ടിസ്ഥാനത്തിൽ വരാൻ പോകുന്ന ഇന്ത്യൻ വേരിയന്റിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം. ആഗോളതലത്തിൽ ഡൈമെൻസിറ്റി 6300 SoC കരുത്തുമായാണ് ഈ ഫോൺ എത്തിയത്. ഇതേ ഫീച്ചറുകൾ തന്നെയാകും ഇന്ത്യൻ വേരിയന്റിലും ഉണ്ടാകുക എന്ന് പ്രതീക്ഷിക്കുന്നു.

ആഗോള തലത്തിൽ ലോഞ്ച് ചെയ്ത റെഡ്മി 15C ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 810 നിറ്റ്സ് HBM, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ ഇതിലുണ്ട്. ARM Mali-G52 2EEMC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഹീലിയോ G81-അൾട്രാ പ്രോസസർ ആണ് ഈ മോഡലിന്റെ കരുത്ത്.

50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 8MP ഫ്രണ്ട് ക്യാമറ എന്നിവ ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ എന്നീ ഫീച്ചറുകളും റെഡ്മി 15Cയിൽ ഉണ്ടായിരുന്നു. ഷവോമി HyperOS 2 ൽ ആയിരുന്നു ഈ ഫോണിന്റെ പ്രവർത്തനം.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 33W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയും അ‌തിൽ ഉണ്ടായിരുന്നു. ആഗോളതലത്തിൽ ലോഞ്ച് ചെയ്ത മോഡൽ 4ജി ആയിരുന്നു. എന്നാൽ ഇന്ത്യയിൽ എത്തുന്ന റെഡ്മി 15C 5ജി ആണ്. ലോഞ്ചിന് ശേഷം ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Redmi 15C 5G will be launched in India on December 3. The phone is expected to be powered by the Dimensity 6300 SoC. The Redmi 15C has already been launched globally. After the Indian launch on December 3, the Redmi 15C 5G will be available for purchase via Amazon, Xiaomi's official website, and offline stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X