Home
Mobile

2026ന്റെ ബിഗ് ബോസ്! 6000mAh ബാറ്ററിയുള്ള റെഡ്മി 15C 5ജി ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ തേടിയവർക്കായി ഷവോമി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി 15C (REDMI 15C 5G) ഇതിനകം ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ആമസോൺ, ഷവോമി വെബ്​സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ, എന്നിവ വഴി ഈ 5ജി ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. ഡസ്ക് പർപ്പിൾ, മൂൺലൈറ്റ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിന്റെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 12,499 രൂപയും, 6GB+128GB വേരിയന്റിന് 13,999 രൂപയും, 8GB + 128GB ടോപ് വേരിയന്റിന് 15,499 രൂപയുമാണ് വില.

13000 രൂപയിൽ താഴെ വിലയിൽ ഒരു ബജറ്റ് 5ജി ഫോണിൽ സാധാരണക്കാരന് ലഭിക്കാവുന്ന എല്ലാ മികച്ച ഫീച്ചറുകളും ഇതിലുണ്ട് എന്നാണ് ഷവോമി വിശദീകരിച്ചിട്ടുള്ളത്. നിലവിൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമല്ല. ആമസോണിൽ ആമസോൺ പേ ബാലൻസ് വഴിയുള്ള പർച്ചേസിന് 374 രൂപ ക്യാഷ്ബാക്ക് ഓപ്ഷൻ ലഭ്യമാണ്.

2026ന്റെ ബിഗ് ബോസ്! റെഡ്മി 15C 5ജി ഇന്ത്യയിൽ വിൽപ്പന തുടങ്ങി

താൽപര്യമുള്ളവർക്കായി ആകർഷകമായ ഇഎംഐ ഓപ്ഷനും ഷവോമി സ്റ്റോറിലും ആമസോണിലും ലഭ്യമാണ്. 8GB വരെ റാമിന് പുറമേ 8GB റാം എക്സ്പാൻഷൻ സൗകര്യം ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഈ ബജറ്റ് റെഡ്മി 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് ഇത് എത്തിയിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ

മികച്ച ബാറ്ററി ശേഷി ഈ ഫോണിന്റെ മുഖ്യ ആകർഷണമാണ്. മുൻഗാമിയായ റെഡ്മി 14സിയിൽ 5160mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്, എന്നാൽ ഈ പുതിയ മോഡൽ കൂടുതൽ ഉയർന്ന 6000mAh ബാറ്ററി ശേഷിയും 33W ഫാസ്റ്റ് ചാർജിങ്ങും വാഗ്ദാനം ചെയ്യുന്നുണ്ട്. 171.56×79.49× 7.99mm വലിപ്പവും 211 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

2026ന്റെ ബിഗ് ബോസ്! റെഡ്മി 15C 5ജി ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. ക്യാമറകളുടെ കാര്യമെടുത്താൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP മെയിൻ ക്യാമറ ( f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ എന്നിവ അ‌തിൽ അ‌ടങ്ങുന്നു.

സെൽഫിക്കും വീഡിയോകോളുകൾക്കുമായി f/2.0 അ‌പ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും റെഡ്മി 15സി 5ജിയിലുണ്ട്. 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് HBM, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) കൂടാതെ ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ അ‌ടങ്ങുന്ന ഡിസ്പ്ലേയാണ് റെഡ്മി 15Cയിൽ ഉള്ളത്.

ആം മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് സജ്ജീകരിച്ചിരിക്കുന്നത്.

2026ന്റെ ബിഗ് ബോസ്! റെഡ്മി 15C 5ജി ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2 -ൽ എത്തിയ റെഡ്മി 15C 5ജിക്ക് 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C പോർട്ട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Redmi 15C 5G goes on sale in India. The 5G phone is now available for purchase through Amazon, Xiaomi website and Xiaomi retail stores. Available in Dusk Purple, Moonlight Blue and Midnight Black color options, the smartphone is priced at Rs 12,499 for the 4GB + 128GB base variant, Rs 13,999 for the 6GB + 128GB variant and Rs 15,499 for the 8GB + 128GB top variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X