Home
Mobile

6.9 ഇഞ്ച് 120Hz ഡിസ്പ്ലേ, 6000mAh ബാറ്ററി; റെഡ്മി 15C 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റെഡ്മി ബജറ്റ് സ്മാർട്ട്​ഫോൺ പ്രേമികൾക്കായി തങ്ങളുടെ സി സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെഡ്മി 14C 5ജിയുടെ പിൻഗാമിയായി പുതിയ റെഡ്മി 15C 5ജി (REDMI 15C 5G) എന്ന മോഡലാണ് ഇന്ന് അ‌വതരിപ്പിച്ചിരിക്കുന്നത്. 12499 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ എത്തുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ ആണ് ഈ ബജറ്റ് റെഡ്മി ഫോണിന്റെ കരുത്ത്. 8GB വരെ റാമിന് പുറമേ 8GB റാം എക്സ്പാൻഷൻ സൗകര്യവും റെഡ്മി 15സി 5ജി വാഗ്ദാനം ചെയ്യുന്നു.

120Hz റിഫ്രഷ് റേറ്റ്, ട്രിപ്പിൾ TÜV റൈൻലാൻഡ് സർട്ടിഫിക്കേഷൻ എന്നിവയുള്ള 6.9 ഇഞ്ച് HD+ സ്‌ക്രീൻ ആണ് ഇതിലുള്ളത്. നോച്ചിനുള്ളിൽ 8MP സെൽഫി ക്യാമറയും ഉണ്ട്. മുൻഗാമിയായ റെഡ്മി 14സിയിൽ 5160mAh ബാറ്ററിയാണ് ഉണ്ടായിരുന്നത് എങ്കിൽ ഈ പുതിയ മോഡൽ കൂടുതൽ ഉയർന്ന 6000mAh ബാറ്ററി ശേഷിയും ഫാസ്റ്റ് ചാർജിങ്ങും വാഗ്ദാനം ചെയ്യുന്നുണ്ട്.

6.9 ഇഞ്ച് ഡിസ്പ്ലേ, 6000mAh ബാറ്ററി; റെഡ്മി 15C 5G ഇന്ത്യയിൽ എത്തി

റെഡ്മി 15C 5G ഫീച്ചറുകൾ

6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് HBM, DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) കൂടാതെ ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകൾ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. ആം മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

6.9 ഇഞ്ച് ഡിസ്പ്ലേ, 6000mAh ബാറ്ററി; റെഡ്മി 15C 5G ഇന്ത്യയിൽ എത്തി

മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർഒഎസ് 2 -ൽ ആണ് റെഡ്മി 15C 5ജിയുടെ പ്രവർത്തനം. ഇതിന് 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ 50MP മെയിൻ ക്യാമറ ( f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോകോളുകൾക്കുമായി f/2.0 അ‌പ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും റെഡ്മി 15സി 5ജിയിലുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് സജ്ജീകരിച്ചിരിക്കുന്നത്.

3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C പോർട്ട് എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്.

6.9 ഇഞ്ച് ഡിസ്പ്ലേ, 6000mAh ബാറ്ററി; റെഡ്മി 15C 5G ഇന്ത്യയിൽ എത്തി

33W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് റെഡ്മി 15C 5ജി വാഗ്ദാനം ചെയ്യുന്നത്. 171.56×79.49× 7.99mm വലിപ്പവും 211 ഗ്രാം ഭാരവും ഇതിലുണ്ട്. ഡസ്ക് പർപ്പിൾ, മൂൺലൈറ്റ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകുക.

വിലയും ലഭ്യതയും

റെഡ്മി 15C 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 12,499 രൂപയും, 6GB + 128GB വേരിയന്റിന് 13,999 രൂപയും, 8GB + 128GB ടോപ് വേരിയന്റിന് 15,499 രൂപയുമാണ് വില. ആമസോൺ, ഷവോമി വെബ്​സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ, എന്നിവ വഴി ഡിസംബർ 11 മുതൽ ഈ ബജറ്റ് 5ജി ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The Redmi 15C 5G has been launched in India with a 6000mAh battery. It is priced at Rs 12,499 for the 4GB + 128GB base variant, Rs 13,999 for the 6GB + 128GB variant, and Rs 15,499 for the top-end 8GB + 128GB variant. The budget 5G phone will be available for purchase from December 11 via Amazon, Xiaomi website, and Xiaomi retail stores.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X