ഡൈമൻസിറ്റി 820 SoC പ്രോസസ്സറുമായി റെഡ്‌മി 20 എക്‌സ് 5 ജി അവതരിപ്പിക്കും
റെഡ്‌മി 10 ൻറെ പിൻഗാമിയായി ഷവോമി അവതരിപ്പിക്കുന്ന പുതിയ റെഡ്‌മി 20 എക്‌സ് സ്മാർട്ഫോൺ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് കമ്പനി മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി വിപണിയിലെത്തിക്കുമെന്നും പറയപ്പെടുന്നു. റെഡ്‌മി 20 എക്‌സിൻറെ ചോർന്ന പോസ്റ്റർ ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ്. ഇത് വരാനിരിക്കുന്ന പുതിയ മിഡ് റേഞ്ച് ഹാൻഡ്‌സെറ്റിൻറെ രൂപകൽപ്പനയെയും ചില പ്രധാന സവിശേഷതകളെയും സൂചിപ്പിക്കുന്നു.

ഓൺലൈനിൽ ചോർന്ന റെഡ്‌മി 20 എക്‌സിൻറെ സവിശേഷതകൾ
റെഡ്‌മി 20 എക്‌സ് ചോർന്ന പോസ്റ്റർ സൂചിപ്പിക്കുന്നത് ഈ ഹാൻഡ്‌സെറ്റ് തുടക്കത്തിൽ ചൈനയിൽ അവതരിപ്പിക്കുമെന്നാണ്. കീഴ്ഭാഗം ഉൾപ്പെടെ എല്ലാ വശങ്ങളിലും സ്ലിം ബെസലുകളുള്ള പഞ്ച്-ഹോൾ ഡിസ്പ്ലേ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് വരുന്നതായി പോസ്റ്റർ കാണിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൻറെ പുറകിലെ പാനൽ ഒരു ഗ്രേഡിയന്റ് സ്കിൻ കാണിക്കുകയും മുകളിൽ ഇടത് കോണിൽ ഒരു ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പും നൽകിയിരിക്കുന്നു.

ചുവടെ ഇടത് വശത്ത് റെഡ്‌മി 5 ജി ബ്രാൻഡിംഗ് വരുന്നുണ്ട്. വലത് പാനലിലെ വോളിയവും പവർ കീയും പോസ്റ്റർ കാണിക്കുന്നു. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്കാനറിനെ പവർ കീയുമായി യോജിപ്പിക്കുന്നുവെന്ന് തോന്നുന്നു. റെഡ്മി 20 എക്സിന് മീഡിയടെക് ഡൈമെൻസിറ്റി 820 പ്രോസസറായിരിക്കും മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഒക്ടാ കോർ ചിപ്‌സെറ്റ് 5 ജി കണക്റ്റിവിറ്റിക്കായി ഒരു മോഡം സംയോജിപ്പിക്കുന്നു. ചോർന്ന പോസ്റ്റർ ചിത്രം 4 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും വരുന്നതായി പറയുന്നു.

90 ഹെർട്സ് ഡിസ്‌പ്ലേയുള്ള റെഡ്മി 20 എക്‌സിനെ കമ്പനി സജ്ജമാക്കും. ഡിസ്‌പ്ലേ വലുപ്പവും സ്‌ക്രീൻ റെസല്യൂഷനും ഈ പോസ്റ്റർ വെളിപ്പെടുത്തുന്നില്ല. എന്നാൽ, രണ്ടാമത്തേത് ഒരു എഫ്എച്ച്ഡി + റെസലൂഷൻ ആകാം. ചോർച്ച പ്രകാരം പിൻ പാനലിൽ 48 എംപി പ്രൈമറി ക്യാമറ ഉണ്ടായിരിക്കും.

റെഡ്മി 20 എക്‌സ്: പ്രതീക്ഷിക്കുന്ന വില
റെഡ്മി 20 എക്‌സിന് ചൈനയിൽ സിഎൻവൈ 999 (ഏകദേശം 11,000 രൂപ) വില നൽകിയിരിക്കുന്നു. ഈ റെഡ്മി ലൈനപ്പ് ഇന്ത്യയിൽ 10,000 രൂപ വിഭാഗത്തിൽ വിൽപ്പന നടത്തുന്നതിനാൽ ഇത് ഒരു മികച്ച ഓപ്ഷനായി തോന്നുന്നു. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള ബേസിക് മോഡലിൻറെ വിലയാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. ഔദ്യോഗിക ലോഞ്ചിൽ കമ്പനിക്ക് നവീകരിച്ച വേരിയന്റുകൾ കൊണ്ടുവന്നേക്കും. പച്ച, നീല, വെള്ളി എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളെക്കുറിച്ചും പോസ്റ്റർ സൂചിപ്പിക്കുന്നു. കമ്പനി ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഉടൻ തന്നെ ചില ടീസർ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുവാൻ തുടങ്ങും.


Click it and Unblock the Notifications