Home
Mobile

റെഡ്‌മി നോട്ട് 10 5 ജിയുടെ റീബ്രാൻഡ് എഡിഷനായി വരുന്നു റെഡ്‌മി 20 എക്‌സ്

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ച റെഡ്‌മി 10 എക്‌സ് 5 ജി യുടെ പിൻഗാമിയായി റെഡ്‌മി 20 എക്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിൽ ഒരു ടിപ്പ്സ്റ്റർ പങ്കിട്ട ഒരു പോസ്റ്റർ വിലയും ചില സവിശേഷതകളും അഭ്യുഹങ്ങളിലുള്ള റെഡ്മി 20 എക്‌സിനുള്ള കോൺഫിഗറേഷനും കാണിക്കുന്നു. ഈ ഫോണിനായുള്ള കളർ ഓപ്ഷനുകളും റെഡ്‌മി നോട്ട് 10 സീരീസ് പോലെ ഒരു ഡിസൈനും ഇത് കാണിക്കുന്നു. മാർച്ചിൽ ആഗോളതലത്തിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 10 5 ജിയുടെ റീബ്രാൻഡഡ്‌ വേർഷനാണ് റെഡ്‌മി 20 എക്‌സ് എന്ന് വിശ്വസിക്കപ്പെടുന്നു.

റെഡ്‌മി 20 എക്‌സ്: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

റെഡ്‌മി 20 എക്‌സ്: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

എംഗേജ് ഇൻ ദി എംപെറോർ (വിവർത്തനം) എന്ന ഓമനപ്പേരിൽ വെയ്‌ബോയിൽ ഒരു ടിപ്പ്സ്റ്റർ പങ്കിട്ട പോസ്റ്റർ പ്രകാരം 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി 20 എക്‌സ് എന്ന ഫോൺ കാണിക്കുന്നു. ഈ കോൺഫിഗറേഷന് സിഎൻവൈ 999 (ഏകദേശം 11,200 രൂപ) വില വരും. ഈ സ്മാർട്ഫോൺ നീല, പച്ച, വെള്ളി നിറങ്ങളിൽ വിപണിയിൽ ലഭ്യമാകും. 5 ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന ഈ ഹാൻഡ്‌സെറ്റിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ ഡിസ്പ്ലേ, 48 മെഗാപിക്സൽ പ്രൈമറി സെൻസർ എന്നിവ വരുന്നു.

പിന്നിൽ മൂന്ന് ക്യാമറ സെൻസറുകൾ

പിന്നിൽ മൂന്ന് ക്യാമറ സെൻസറുകളുണ്ടെന്ന് തോന്നുന്നു. ഈ സ്മാർട്ട്ഫോണിൻറെ മൊത്തത്തിലുള്ള രൂപകൽപ്പന റെഡ്മി നോട്ട് 10 5 ജിക്ക് തുല്യമാണ്. വാസ്തവത്തിൽ, ടിപ്പ്സ്റ്റർ പങ്കിട്ട പോസ്റ്റർ റെഡ്മി നോട്ട് 10 5 ജിയിൽ മാത്രമായിരിക്കാം. എംഐ അപ്‌ഡേറ്റ് ഫിലിപ്പീൻസ് എന്ന ട്വിറ്റർ അക്കൗണ്ട് നിർദ്ദേശിച്ചതുപോലെ പോസ്റ്ററിൽ ഫോട്ടോഷോപ്പ് ചെയ്തതായി പറയുന്നു. റെഡ്മി നോട്ട് 10 5 ജി ചൈനയിൽ റെഡ്മി 20 എക്സ് ആയി ഷവോമി അവതരിപ്പിച്ചാൽ അതിശയിക്കാനില്ല.

റെഡ്‌മി 20 എക്‌സ്

ഈ ഹാൻഡ്‌സെറ്റിൻറെ പിൻഗാമിയായ റെഡ്‌മി 10 എക്‌സ് 4 ജി, ചൈനീസ് വിപണിയിൽ റെഡ്മി നോട്ട് 9 ൻറെ പുനർനാമകരണം ചെയ്ത എഡിഷനായിരുന്നു. കൂടാതെ, റെഡ്മി നോട്ട് 10 5 ജിയുടെ ടോപ്പ് മോഡലായ ഈ ഫോണിൻറെ 4 ജിബി + 128 ജിബി വേരിയന്റിനാണ് വില വരുന്നത്. റെഡ്മി 20 എക്‌സിൻറെ ബേസിക് മോഡൽ ഇതിലും വിലകുറഞ്ഞതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

റെഡ്‌മി 20 എക്‌സ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്‌മി 20 എക്‌സ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്‌മി 20 എക്‌സ് റീബ്രാൻഡഡ് ചെയ്ത റെഡ്മി നോട്ട് 10 5 ജി 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.5 ഇഞ്ച് ഡിസ്പ്ലേ ഫീച്ചർ ചെയ്യും. ഈ ഹാൻഡ്‌സെറ്റിന് മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് കരുത്തേകുന്നത്. 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുത്തും. മുൻവശത്ത്, സെല്ഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ സെൻസർ ഉണ്ടാകാം. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 20 എക്‌സിന് സപ്പോർട്ട് നൽകുന്നത്. റെഡ്മി 20 എക്‌സിൽ സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ടായിരിക്കാം.

More from GizBot

Best Mobiles in India

English summary
The Redmi 20X is expected to be the successor to the Redmi 10X 5G, which was released in China in May of last year. Pricing, specifications, and a setup for the rumored Redmi 20X are seen in a poster posted by a tipster on Chinese microblogging website Weibo.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X