Home
Mobile

റെഡ്മി 6 ഫ്ലാഷ് സെയിൽ ഇന്ന് 12ന്, ഒപ്പം റെഡ്മി 5Aയും വാങ്ങാം; അറിയേണ്ടതെല്ലാം!

ഷവോമി റെഡ്മി 6ന്റെ അടുത്ത ഫ്ലാഷ് സെയിൽ ഇന്നുച്ചയ്ക്ക് 12ന്. മി.കോമിലും ഫ്ലിപ്കാർട്ടിലുമാണ് സെയിൽ നടക്കുക. കഴിഞ്ഞ തവണ വാങ്ങാൻ സാധിക്കാത്തവർക്ക് ഒരു അവസരം കൂടെ ലഭിക്കുകയാണ് ഇതിലൂടെ. ഇതോടൊപ്പം തന്നെ റെഡ്മി 5Aയുടെ വിൽപ്പനയും ഇന്ന് 12ന് തന്നെ നടക്കും. മി.കോമിൽ ആണ് റെഡ്മി 5Aയുടെ വിൽപ്പന നടക്കുക.

വില, ഓഫറുകൾ

വില, ഓഫറുകൾ

റെഡ്മി 6ന് 3 ജിബി റാം, 32 ജിബി മോഡലിന് 7,999 രൂപയും 3 ജിബി റാം 64 ജിബി മോഡലിന് 9,499 രൂപയുമാണ് വില വരുന്നത്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 500 രൂപയുടെ കിഴിവ് ഫോൺ വാങ്ങുമ്പോൾ ലഭ്യമാകും. കറുപ്പ്, ഗോൾഡ്, റോസ് ഗോൾഡ്, നീല നിറങ്ങളിലാണ് മോഡൽ ലഭ്യമാകുക.

റെഡ്മി 6 പ്രധാന സവിശേഷതകൾ

റെഡ്മി 6 പ്രധാന സവിശേഷതകൾ

ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, 80.7 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതം, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ P22 SoC പ്രൊസസർ, 3 ജിബി / 4 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ.

ക്യാമറ

ക്യാമറ

12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം.

റെഡ്മി 5A

റെഡ്മി 5A

5 ഇഞ്ച് എച്ച്ഡി 720പി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാഡ്‌കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 425 SoC ക്ലോക്ഡ് 1.2GHz ആണ് ഫോണില്‍ ശക്തി നല്‍കിയിരിക്കുന്നത്. രണ്ടു വേരിയന്റില്‍ എത്തിയ ഈ ഫോണില്‍ ഒന്ന് 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്നിന് 3ജിബി റാം 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ്. 3000എംഎച്ച് ബാറ്ററിയുളള റെഡ്മി 5എ, എട്ടു ദിവസം വരെ ഒറ്റ ചാര്‍ജ്ജില്‍ ഉപയോഗിക്കാം, ഏഴു മണിക്കൂര്‍ വരെ വീഡിയോയും ആസ്വദിക്കാനാകും. 13എംപി പിന്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ് റെഡ്മി 5എക്ക് ഉള്ളത്.

More from GizBot

Best Mobiles in India

English summary
Redmi 6, Redmi 5A Flash Sales Today at 12pm.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X