അടുത്ത ഷവോമി മാജിക്കിന് ഇന്ന് തുടക്കം! റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രൊ എന്നിവ ഇന്നെത്തുന്നു..!

By Shafik
|

രാജ്യത്ത് ഏറെ വിറ്റൊഴിഞ്ഞ ഷവോമി റെഡ്മി 5 സീരീസിലെ അടുത്ത തലമുറയായി റെഡ്മി 6 സീരീസ് ഇന്ന് ഇന്ത്യയിൽ പുറത്തിറക്കും. റെഡ്മി 6, റെഡ്മി 6A, റെഡ്മി 6 പ്രോ എന്നീ ഫോണുകള്‍ ആണ് ഇന്ന് എത്തുന്നത്. ന്യൂഡല്‍ഹിയിലാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. എന്തുകൊണ്ടും ഈ ഫോൺ മോഡലുകളും രാജ്യത്ത് തരംഗമാകും എന്നതിൽ യാതൊരു സംശയവുമില്ല.

വിലയെ കുറിച്ച് പറയുമ്പോൾ

വിലയെ കുറിച്ച് പറയുമ്പോൾ

ഈ സ്മാര്‍ട്ട്‌ഫോണുകളുടെ വില ഇതു വരെ അറിയിച്ചിട്ടില്ലെങ്കിലും വിപണിയില്‍ ന്യായമായ വിലയിലായിരിക്കും എത്തുന്നതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചൈനീസ് വിലനിര്‍ണ്ണയത്തില്‍ നിന്നും പറയുകയാണെങ്കില്‍ ഷവോമി റെഡ്മി 6A ബേസ് വേരിയന്റ് 2ജിബി റാം, 16ജിബി സ്‌റ്റോറേജിന് ഏകദേശം 6,500 രൂപയാണ്. എന്നാല്‍ റെഡ്മി 6 പ്രോ ഏകദേശം 10,500 രൂപ, 12,500 രൂപ, 13,500 രൂപ എന്നിങ്ങനെയാകും. ഷവോമി റെഡ്മി 6 എത്തുന്നത് 8500 രൂപ, 10500 രൂപ എന്നിങ്ങനെയാകും.

റെഡ്മി 6

റെഡ്മി 6

ചൈനയിൽ, റെഡ്മി 6, MiUI 9ൽ ആണ് എത്തിയത്. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, 80.7 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതം, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ P22 SoC പ്രൊസസർ, 3 ജിബി / 4 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം.

റെഡ്മി 6A
 

റെഡ്മി 6A

ആൻഡ്രോയിഡ് 8.1 ഓറിയോ, 5.45 ഇഞ്ച് എച്ച്ഡി+ 720x1440 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, ഒക്ട കോർ 12 nm മീഡിയടെക് ഹെലിയോ A22 SoC പ്രൊസസർ, 2 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. ക്യാമറയുടെ കാര്യത്തിൽ 13 മെഗാപിക്സലിന്റെ ഒറ്റ ക്യാമറയാണ് പിറകിൽ ഉള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 16 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാനും പറ്റും.

റെഡ്മി 6 പ്രൊ

റെഡ്മി 6 പ്രൊ

ഈ നിരയിലെ ഏറ്റവും പ്രീമിയം ഫോൺ ആണ് റെഡ്മി 6 പ്രൊ. ആൻഡ്രോയിഡ് 8.1 ഓറിയോ, 5.84 ഇഞ്ച് ഫുൾ എച്ച്ഡി+ 1080x2280 പിക്സൽ 18: 9 അനുപാതത്തിലുള്ള ഡിസ്പ്ളേ, Snapdragon 625 പ്രൊസസർ, Adreno 506 ജിപിയു, 3 ജിബി / 4 ജിബി റാം എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകൾ. 12 മെഗാപിക്സൽ പ്രൈമറി സെൻസറും 5 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഇരട്ട ക്യാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. മുൻവശത്ത് ഒരു 5 മെഗാപിക്സൽ ക്യമറയും ഉണ്ട്. 32 ജിബി / 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാർഡ് വഴി 256 ജിബി വരെ വിപുലീകരിക്കാം. അതോടൊപ്പം ഫിംഗർ പ്രിന്റർ സെൻസർ കൂടെ ഫോണിന് കരുത്ത് പകരും.

Best Mobiles in India

English summary
Redmi 6, Redmi 6A, Redmi 6 Pro to Launch in India Today

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X