Home
Mobile

റെഡ്മി 6A ഇന്ത്യയിൽ എത്തുന്നു..!

By Gizbot Bureau

ജൂണിൽ ചൈനയിൽ അവതരിപ്പിച്ച ഷവോമിയുടെ റെഡ്മി 6, റെഡ്മി 6A മോഡലുകൾ ഇന്ത്യയിൽ എത്തുന്നു. 10000 രൂപയിൽ താഴെയായിരിക്കും ഫോണിന് വില വരിക. സെപ്റ്റംബർ ആദ്യവാരത്തോടെയായിരിക്കും ഫോൺ ഇന്ത്യയിൽ എത്തുക.

1440x720 പിക്‌സല്‍ റസൊല്യൂഷനുളള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് റെഡ്മി 6ന്. സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലായി AI പവേഡ് ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ്. അതില്‍ 12എംപി പ്രൈമറി സെന്‍സറും 5എംപി സെക്കന്‍ഡറി സെന്‍സറുമുണ്ട്. ഫോണിന്റെ മുന്നിലായി 5എംപി സെന്‍സറാണ്.

റെഡ്മി 6A ഇന്ത്യയിൽ എത്തുന്നു..!

12nm അടിസ്ഥാനമാക്കിയ മീഡിയാടെക് ഹീലിയോ P22 പ്രോസസറാണ് റെഡ്മി 6ന്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്. ഒന്ന് 3ജിബി റാം, 32ജിബി സ്‌റ്റോറേജ് മറ്റൊന്ന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. MIUI 10 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് ഓറിയായിലാണ് റെഡ്മി 6 റണ്‍ ചെയ്യുന്നത്. കൂടാതെ ഈ ഫോണ്‍ എത്തിയിരിക്കുന്നത് ഷവോമി AI അസിസ്റ്റന്റ് പിന്തുണയോടു കൂടിയാണ്.

ഇതിന്റെ കൂടെ കമ്പനി അവതരിപ്പിച്ച റെഡ്മി 6A കൂടെ ഇന്ത്യയിൽ എത്താനുള്ള സാധ്യതകൾ തള്ളിക്കളയാൻ പറ്റില്ല. 5.45 ഇഞ്ച് ഡിസ്‌പ്ലേയാണ് റെഡ്മി 6Aയ്ക്ക്. 12എംപി റിയര്‍ ക്യാറയും 5എംപി മുന്‍ ക്യാമറയുമാണ് ഫോണില്‍. MIUI 10 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് ഓറിയോയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഹാര്‍ഡ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ 12nm അടിസ്ഥാനമാക്കിയ മീഡിയാടെക് ഹീലിയോ A22 പ്രോസസറാണ്, 3000എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷവോമി പറയുന്നത്, 12nm അടിസ്ഥാനമാക്കിയുളള ചിപ്‌സെറ്റ് 28nm അടിസ്ഥാനമാക്കിയ ചിപ്‌സെറ്റിനേക്കാള്‍ 48 ശതമാനം മികച്ച സിപിയു പ്രകടനം നല്‍കുന്നു എന്നാണ്. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് റെഡ്മി 6A എത്തിയിരുന്നത്.

More from GizBot

Best Mobiles in India

English summary
Redmi 6A Coming to India this September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X